UPDATES

ട്രെന്‍ഡിങ്ങ്

‘പണി അറിയാവുന്ന മേശരിമാര്‍ ഞങ്ങളുടെ ഇടയിലുണ്ട്’; പോണ്‍ സ്റ്റാറിന്റെ ചിത്രം വെച്ച് ആഭാസ ഫ്ലക്സ് ബോര്‍ഡുമായി പ്ലസ് ടു കുട്ടികൾ

കൊല്ലം ജില്ലയിലെ പതാരം എം. എസ്.എച്ച് സ്കൂളിന് മുമ്പിൽ നവാഗതരെ സ്വാഗതം ചെയ്ത് പ്ലസ് ടു കുട്ടികൾ വച്ച ബോർഡുകൾ വിവാദമാകുന്നു

കൊല്ലം ജില്ലയിലെ പതാരം എം. എസ്.എച്ച് സ്കൂളിന് മുമ്പിൽ നവാഗതരെ സ്വാഗതം ചെയ്ത് പ്ലസ് ടു കുട്ടികൾ വച്ച ബോർഡുകൾ വിവാദമാകുന്നു. പ്ലസ് വൺ കുട്ടികളെ സ്വാഗതം ചെയ്തു കൊണ്ടുള്ള ഫ്ളക്സ് ബോഡുകളിലെ ചിത്രങ്ങളും, വാചകങ്ങളും അങ്ങേയറ്റം ഹിംസ നിറഞ്ഞതും, സ്ത്രീ വിരുദ്ധവുമാണ്. അധ്യാപകൻ ശരത് എസ്. ആർ ആണ് ഫ്ളക്സ് ബോഡിന്റെ ചിത്രങ്ങൾ ഫെയ്‌സ്‌ബുക്കിൽ പോസ്റ്റ് ചെയ്തത്.

ഫ്ളക്സ് ബോഡുകൾ കോളേജുകളിലും, സ്‌കൂളുകളിലും വിവിധ ആവശ്യങ്ങൾക്കായി സ്ഥാപിക്കുന്നത് പതിവ് കാഴ്ചയാണ്. എന്നാൽ പതാരം എം. എസ്. പി സ്‌കൂളിന് മുന്നിൽ പ്ലസ് ടു വിദ്യാർഥികൾ പ്ലസ് വൺ വിദ്യാർത്ഥികളെ സ്വാഗതം ചെയ്തു കൊണ്ട് സ്ഥാപിച്ചിരിക്കുന്ന ഫ്ലെക്സുകൾ ഞെട്ടിപ്പിക്കുന്നതാണ്. ആൺകുട്ടികളുടെ നെഞ്ചിൻകൂട് ചവിട്ടിപ്പൊളിക്കുമെന്നും പെൺകുട്ടികളെ ലൈംഗികമായി ഉപദ്രവിക്കുമെന്നും പൊതു മധ്യത്തിൽ പ്രഖ്യാപിക്കുന്നത് പതിനാറോ പതിനേഴോ വയസ്സ് മാത്രം പ്രായം ഉള്ള കുട്ടികളാണ് എന്നത് ഭീതിജനകമാണ്.

സെൻട്രൽ ജയിലിലേക്ക് സ്വാഗതം എന്നാണു ഫ്ലെക്സിന്റെ തലക്കെട്ട്. അങ്കമാലി ഡയറീസ് മുതൽ സ്ഫടികം വരെയുള്ള ചിത്രങ്ങളുടെ പോസ്റ്ററുകൾ ഉപയോഗിച്ചാണ് നവാഗതരായ വിദ്യാർത്ഥികളെ ഭീഷണിയുടെയും, മുന്നറിയിപ്പിന്റെയും ഭാഷയിൽ സ്വാഗതം ചെയ്യുന്നത്. ഗുരുതരമായ മറ്റൊരു വാചകം പെൺകുട്ടികൾക്ക് നേരെ ആണ്, ഒരു മെയിൽ പോൺ സ്റ്റാറിന്റെ ചിത്രം ഉപയോഗിച്ച് ഒരു ബലാത്സംഗ ഭീഷണി തന്നെയാണ് കുട്ടികൾ നടത്തിയിരിക്കുന്നത്.

ഫ്ലെക്സുകൾ ഇപ്പോഴും സ്‌കൂൾ പരിസരത്ത് നിന്നും നീക്കം ചെയ്തിട്ടില്ല എന്നറിയുന്നു. അതെ സമയം വൻ പ്രതിഷേധവും, നടുക്കവുമാണ് ഫ്ലെക്സുകളെ കുറിച്ചുള്ള ചർച്ചയിൽ നവമാധ്യമ പ്രവർത്തകർ പങ്കു വെച്ചത്. കൗമാരക്കാരുടെ തെറ്റായ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസ് ഒരു പരിധി വരെ ഇതിനു കാരണമാണെന്ന് ചൂണ്ടി കാണിക്കുന്നവരുമുണ്ട്. എഫ് എഫ് സി പോലെ നേരത്തെ സ്ത്രീ ദളിത് വിരുദ്ധ ചർച്ചകൾക്ക് പേര് കേട്ട ഫെയ്സ്ബൂക് കൂട്ടായ്മകൾ ഇത്തരം പ്രവണതകൾ സൃഷ്ടിക്കുന്നതിൽ വലിയ പങ്കു വഹിച്ചിട്ടുണ്ടെന്നു തന്നെ കരുതണം. എന്തായാലൂം ഈ ഫ്ളക്സ് ബോഡ് കാണുന്ന വിദ്യാർത്ഥികളുടെ അച്ഛനമ്മമാർ ഇങ്ങനെ ഒരു വിദ്യാലയത്തിലേക്ക് കുട്ടികളെ അയക്കാൻ ധൈര്യപ്പെടില്ല എന്നുറപ്പാണ്.

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍