UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വിഴിഞ്ഞം കരാർ: ഉമ്മൻചാണ്ടിക്ക് ക്ലീൻ ചിറ്റ്; സിഎജി കണ്ടെത്തലിൽ തെറ്റുകളും ശരികളുമുണ്ടെന്ന് കമ്മീഷൻ

സിഐജിയുടെ കണ്ടെത്തലില്‍ പിഴവുകളും ശരികളുമുണ്ടെന്നാണ് ജസ്റ്റിസ് രാമചന്ദ്രന്‍ നായരുടെ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്.

വിഴിഞ്ഞം കരാർ നിർമാണത്തിൽ അഴിമതിയുണ്ടെന്നുള്ള ആരോപണങ്ങൾ അന്വേഷിച്ച ജുഡീഷ്യൽ കമ്മീഷന്‍ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് ക്ലീൻ ചിറ്റ് നൽകി. മുഖ്യമന്ത്രി പിണറായി വിജയന് സമർപ്പിച്ച റിപ്പോർട്ടിലാണ് കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് സിഎൻ രാമചന്ദ്രൻ നായർ ഉമ്മൻചാണ്ടിക്കെതിരായ ആരോപണങ്ങളിൽ കഴമ്പില്ലെന്ന് ചൂണ്ടിക്കാട്ടിയിരിക്കുന്നത്. മുൻ തുറമുഖ വകുപ്പ് സെക്രട്ടറി കെ. മോഹൻദാസ്, ഇന്ത്യൻ ഓഡിറ്റ് ആൻഡ് അക്കൗണ്ട്സ് സർവീസിൽനിന്നു വിരമിച്ച പിജെ മാത്യു എന്നിവരടങ്ങുന്ന കമ്മീഷനാണ് റിപ്പോർട്ട് തയ്യാറാക്കിയത്.

വിഴിഞ്ഞം തുറമുഖ നിർമാണ കരാർ സംസ്ഥാനത്തിന് കനത്ത നഷ്ടം വരുത്തിവെച്ചെന്ന കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ റിപ്പോർട്ടാണ് കമ്മീഷൻ പരിശോധനയ്ക്ക് വിധേയമാക്കിയത്. കരാറിനെതിരെ ലേഖനങ്ങളെഴുതിയയാൾ സിഎജി പരിശോധന സമിതിയിൽ ഉൾപ്പെട്ടതിനെതിരെ കമ്മീഷൻ നേരത്തെ രംഗത്തു വന്നിരുന്നു.

സിഎജിയുടെ കണ്ടെത്തലില്‍ പിഴവുകളും ശരികളുമുണ്ടെന്നാണ് ജസ്റ്റിസ് രാമചന്ദ്രന്‍ നായരുടെ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്. പദ്ധതിയുമായി സർക്കാരിന് മുമ്പോട്ടു പോകാം. പദ്ധതിയുടെ ലാഭനഷ്ടം കണക്കാക്കാൻ സിഎജിക്കോ കമ്മീഷനോ സാധിക്കില്ലെന്ന് ജസ്റ്റിസ് രാമചന്ദ്രൻ നായർ പറഞ്ഞതായി മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു.

മുൻ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അടക്കമുള്ളവരുടെ മൊഴി കമ്മീഷൻ എടുത്തിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍