UPDATES

ട്രെന്‍ഡിങ്ങ്

മൂന്നാറില്‍ നിന്നും വി ആര്‍ പ്രേം കുമാറിനും സ്ഥലം മാറ്റം; ദേവികുളം സബ് കളക്ടര്‍ക്ക് ശബരിമല എഡിഎം ആയി നിയമനം

ജോയ്‌സ് ജോര്‍ജ് എംപിയുടെ കൊട്ടക്കമ്പൂരിലെ ഭൂമിയുടെ പട്ടയം റദ്ദ് ചെയ്തതോടെ സബ് കളക്ടര്‍ക്കെതിരെ മന്ത്രിയും എംഎല്‍എയും അടക്കം പരസ്യമായ എതിര്‍പ്പുകളുമായി രംഗത്തു വന്നിരുന്നു

ദേവികുളം സബ് കളക്ടര്‍ വി ആര്‍ പ്രേം കുമാറിനും സ്ഥലംമാറ്റം. ശബരിമല അസിസ്റ്റന്റ് ഡിസ്ട്രിക് മജിസ്‌ട്രേറ്റ് ആയാണ് പ്രേം കുമാറിന്റെ പുതിയ നിയമനം എന്ന് ദി ന്യൂസ് മിനിട്ട് റിപ്പോര്‍ട്ട് ചെയ്യുന്നു. ബുധനാഴ്ചയായിരുന്നു പ്രേം കുമാറിനെ സ്ഥലം മാറ്റിയത്. മുന്‍ഗാമി ശ്രീറാം വെങ്കിട്ടരാമനെ പോലെ മൂന്നാറിലെ കയ്യേറ്റങ്ങള്‍ക്കെതിരെ നടപടി സ്വീകരിച്ചതാണ് വി ആര്‍ പ്രേം കുമാറിനും വിനയായതെന്നാണ് അറിയുന്നത്.

ദേവികുളം സബ് കളക്ടര്‍ സ്ഥാനത്തു നിന്നും പ്രേം കുമാറിനെ മാറ്റിയതിനെതിരേ വിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്തു വന്നിട്ടുണ്ട്. ഇടുക്കിയിലെ സിപിഎം നേതൃത്വത്തിന്റെ ആവശ്യപ്രകാരമാണ് പ്രേം കുമാറിനെ മാറ്റിയതെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്.

പപ്പാത്തിചോലയിലെ വിവാദ കുരിശ് നീക്കം ചെയ്തതിനു പിന്നാലെ ശ്രീരാം വെങ്കട്ടരാമന് ദേവികുളം സബ് കളക്ടര്‍ സ്ഥാനം നഷ്ടമായതോടെയാണ് പിന്‍ഗാമിയായി 2017 ജൂലൈയില്‍ വി ആര്‍ പ്രേം കുമാര്‍ എത്തുന്നത്. മൂന്നാറിലും ദേവികുളത്തും അടക്കം ഇടുക്കിയില്‍ നടക്കുന്ന അനധികൃത കൈയേറ്റങ്ങള്‍ക്കെതിരേ പ്രേം കുമാറും കര്‍ശന നടപടികളാണ് തുടക്കം മുതല്‍ സ്വീകരിച്ചത്. ഇത് രാഷ്ട്രീയക്കാരുടെ ഇഷ്ടക്കേടിനും കാരണണമായി. ഇടുക്കി എം പി ജോയ്‌സ് ജോര്‍ജിന്റെ കൊട്ടക്കമ്പൂരിലെ ഭൂമിയുടെ പട്ടം റദ്ദ് ചെയ്ത നടപടിയോടെ പ്രേം കുമാര്‍ സിപിഎം ജില്ലഘടകത്തിന്റെ കണ്ണിലെ കരടായി. ഇടുക്കിയിലെ വട്ടവട പഞ്ചായത്തിലെ കൊട്ടക്കാമ്പൂരില്‍ ജോയ്‌സ് ജോര്‍ജ് എം പിയുടെയും കുടുംബത്തിന്റെയും കൈവശമുള്ള 20 ഏക്കര്‍ ഭൂമി സര്‍ക്കാരിന്റെ തരിശുഭൂമിയാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു ഭൂമിയുടെ പട്ടയം സബ് കളക്ടര്‍ റദ്ദാക്കിയത്. ഇതോടെ വൈദ്യുതി മന്ത്രി എംഎം മണി, ദേവികുളം എംഎല്‍എ എസ് രാജേന്ദ്രന്‍ എന്നിവര്‍ സബ് കളക്ടറെ പരസ്യമായി അധിക്ഷേപിച്ചു. സബ് കളക്ടര്‍ക്കെതിരെ പരസ്യമായ പ്രതിഷേധങ്ങള്‍ മൂന്നാറിലും ദേവികുളത്തും നടന്നു. എവിടെ നിന്നോ കയറി വന്ന വട്ടനാണ് സബ് കളക്ടര്‍ എന്നായിരുന്നു മന്ത്രി എം എം മണി പ്രേം കുമാറിനെ അധിക്ഷേപിച്ചത്. ജോയ്‌സ് ജോര്‍ജ് എംപിയുടെ ഭൂമിയുടെ പട്ടയം റദ്ദാക്കിയത് വിഡ്ഡിത്തവും മര്യാദ കേടുമാണെന്നും സബ് കളക്ടര്‍ എന്തു കാണിച്ചാലും അംഗീകരിക്കാന്‍ കഴിയില്ലെന്നുമായിരുന്നു മന്ത്രി മണി പരസ്യമായി വെല്ലുവിളി മുഴുക്കിയത്.

എസ് രാജേന്ദദ്രന്‍ എംഎല്‍എയും രൂക്ഷമായ പ്രതികരണങ്ങളുമായിട്ടായിരുന്നു പ്രേം കുമാറിനെതിരേ രംഗത്തുവന്നത്. പ്രേം കുമാറിന്റെ ഐഎഎസ് കോപ്പിയടിച്ച് നേടിയതാണെന്നു വരെ രാജേന്ദ്രന്‍ പരിഹസിച്ചു. സബ് കളക്ടര്‍ മറ്റാരുടെയോ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്നയാള്‍ ആണെന്നും എംഎല്‍എ ആരോപണം ഉന്നയിച്ചു. പ്രേം കുമാര്‍ കുടിയേറ്റക്കാര്‍ക്കെതിരെ തിരിയുന്നുവെന്നാരോപിച്ച് സബ് കളക്ടറെ പ്രതിരോധിക്കാന്‍ മൂന്നാര്‍ സംരക്ഷണ സമിതി എന്നൊരു സംഘടനയും എംഎല്‍എയുടെ നേതൃത്വത്തില്‍ രൂപീകരിച്ചിരുന്നു. ശ്രീറാം വെങ്കിട്ടരാമനെതിരേയും ഇതുപോലെ മൂന്നാര്‍ ജനകീയ സമിതി എന്നൊരു സംഘടന ഉണ്ടാക്കുകയും അതിന്റെ പേരില്‍ വലിയ പ്രതിഷേധങ്ങള്‍ സബ് കളക്ടര്‍ക്കെതിരേ നടത്തുകയും ചെയ്തിരുന്നു. ഈ സമ്മര്‍ദ്ദങ്ങളുടെ എല്ലാം ഫലമായിരുന്നു ശ്രീറാമിന്റെ സ്ഥാനനഷ്ടം. കയ്യേറ്റമൊഴിപ്പിക്കല്‍ നടപടി തുടങ്ങിയത് മുതല്‍ ശക്തമായ എതിര്‍പ്പാണ് സിപിഎമ്മിന്റേത് അടക്കമുള്ള പ്രാദേശിക പാര്‍ട്ടി നേതൃത്വങ്ങളില്‍ നിന്ന് ശ്രീരാം വെങ്കിട്ടരാമനും നേരിട്ടിരുന്നത്. മന്ത്രി എംഎം മണി, സിപിഎം എംഎല്‍എ എസ് രാജേന്ദ്രന്‍, സിപിഎമ്മിന്റേയും കോണ്‍ഗ്രസിന്റേയും പ്രാദേശിക നേതാക്കള്‍ എന്നിവരെല്ലാം കയ്യേറ്റം ഒഴിപ്പിക്കല്‍ നടപടിയുമായി ബന്ധപ്പെട്ട് ശ്രീരാം വെങ്കിട്ടരാമനെതിരെ രംഗത്ത് വന്നിരുന്നു. ഇതില്‍ സിപിഎം പ്രാദേശിക നേതൃത്വമാണ് ഏറ്റവും ശക്തമായ എതിര്‍പ്പുയര്‍ത്തിയത്. പാപ്പാത്തിച്ചോലയില്‍ ‘സ്പിരിറ്റ് ഇന്‍ ജീസസ്’ എന്ന ക്രിസ്ത്യന്‍ സംഘടന കയ്യേറിയ ഭൂമിയില്‍ സ്ഥാപിച്ചിരുന്ന കുരിശ് പൊളിച്ച് നീക്കിയ നടപടിയെ തുടര്‍ന്ന് ശ്രീരാം വെങ്കിട്ടരാമനെതിരെ രൂക്ഷ വിമര്‍ശനവും താക്കീതുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ രംഗത്തെത്തുകയും ചെയ്തു. ശ്രീരാം വെങ്കിട്ടരാമനെ ‘ചെറ്റ’ എന്ന് ഒരു പൊതുയോഗത്തില്‍ മന്ത്രി എംഎം മണി ഒരു പൊതുയോഗത്തില്‍ വിളിച്ചത് ഇത് വലിയ പ്രതിഷേധം ഉയര്‍ത്തുകയും വലിയ വിവാദമായി മാറുകയും ചെയ്തിരുന്നു. ശ്രീറാം വെങ്കിട്ടരാമന്‍ തലയ്ക്ക് സുഖമില്ലാത്തവനാണെന്നും മന്ത്രി പരിഹസിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ച തന്നെയാണ് ശ്രീറമിന്റെ പിന്‍ഗാമിയായ പ്രേം കുമാറിനെതിരേയും അതേ ഗ്രൂപ്പില്‍ നിന്നും ഉണ്ടായത്.

പ്രേം കുമാറിന്റെ കാര്യത്തിലും മൂന്നാറിലെ കയ്യേറ്റ സംഘങ്ങളുടെ ഭീഷണിയും സമ്മര്‍ദ്ദവും തന്നെയാണ് വിജയിച്ചതെന്നും വാര്‍ത്തകള്‍ വ്യക്തമാക്കുന്നു. പ്രേം കുമാറിനെ ദേവികുളം സബ് കളക്ടര്‍ സ്ഥാനത്തു നിന്നു നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് താന്‍ മൂന്നു തവണ കത്ത് നല്‍കിയിരുന്നുവെന്ന് എംഎല്‍എ രാജേന്ദ്രന്‍ തന്നെ ദി ന്യൂസ് മിനിട്ടിനോട് പറയുന്നുമുണ്ട്. മൂന്നാറിലെ ഭൂമി പ്രശ്‌നം പരിഹരിക്കാന്‍ സബ് കളക്ടര്‍ക്ക് ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല എന്നതാണ് സ്ഥാനത്തു നിന്നു മാറ്റാന്‍ എംഎല്‍എ പറയുന്ന കാരണവും.

‘കോപ്പിയടി വീരാ’ ദേവികുളം സബ് കളക്ടറെ…! രാജേന്ദ്രനും സംഘവും പണി തുടങ്ങിക്കഴിഞ്ഞു

മാധ്യമങ്ങള്‍ക്ക് ‘കയ്യേറാന്‍’ കഴിയാത്ത ദേവികുളം സബ് കളക്ടര്‍ വി ആര്‍ പ്രേം കുമാര്‍ ഐഎഎസ്‌

എവിടെ നിന്നോ വന്ന വട്ടന്‍; ദേവികുളം സബ് കളക്ടര്‍ക്കെതിരേ മന്ത്രി എം എം മണി

ശ്രീറാം വെങ്കിട്ടരാമന്‍/അഭിമുഖം: എന്നെ സ്ഥലം മാറ്റാന്‍ കഴിഞ്ഞേക്കും, പക്ഷേ പ്രവര്‍ത്തനശൈലി മാറ്റാന്‍ പറ്റില്ല

ദേവികുളം സബ് കലക്ടറുടെ ‘തോന്ന്യാസങ്ങള്‍’

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍