UPDATES

പ്രളയം 2019

വയനാട്ടിലെ പുത്തുമലയില്‍ 40 പേര്‍ മണ്ണിനടിയിലെന്ന് സംശയം, നിസഹായരായി നാട്ടുകാര്‍

പല പ്രദേശങ്ങളിലും രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്താന്‍ കഴിയാത്ത അവസ്ഥയാണ്.

വയനാട്ടിലെ പുത്തുമലയിലുണ്ടായ ഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലിലും 40 പേര്‍ മണ്ണിനടിയിലെന്ന് സംശയം. ഇവരെ കാണാനില്ല. വീടുകള്‍ തകര്‍ന്ന് ഒലിച്ചുപോകുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. വാഹനങ്ങള്‍ മണ്ണില്‍ പുതഞ്ഞ നിലയില്‍ കാണാം. നിസഹായരായി നോക്കിനില്‍ക്കാനേ കഴിയുന്നുള്ളൂ എന്ന് നാട്ടുകാര്‍ പറയുന്നു. പല പ്രദേശങ്ങളിലും രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്താന്‍ കഴിയാത്ത അവസ്ഥയാണ്.

ശക്തമായ ഒഴുക്കില്‍പ്പെട്ട മൂന്ന് പേരെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. വൈകീട്ട് നാല് മണിയോടെ വലിയ മലമ്പ്രദേശം ഇടിഞ്ഞ് താഴേക്ക് പതിക്കുകയായിരുന്നു. തേയില തോട്ടങ്ങളിലെ ലയങ്ങള്‍ ഒലിച്ചുപോയി നിരവധി പേരെ കാണാതായെന്ന് നാട്ടുകാര്‍ പറയുന്നു. പുത്തുമല മറ്റ് പ്രദേശങ്ങളില്‍ നിന്ന് ഒറ്റപ്പെട്ടിരിക്കുകയാണ്. രക്ഷാപ്രവര്‍ത്തകര്‍ക്ക് ഇവിടെ എത്തിച്ചേരാന്‍ കഴിഞ്ഞിട്ടില്ല. രണ്ട് എസ്റ്റേറ്റുകളിലായി നിരവധി തൊഴിലാളികള്‍ ഇവിടെയുണ്ട്. വലിയ പള്ളി അടക്കമുള്ള കെട്ടിടങ്ങള്‍ തകര്‍ന്നുവീഴുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍