UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വൈത്തിരിയില്‍ കൊല്ലപ്പെട്ട സി.പി ജലീലിനൊപ്പമുണ്ടായിരുന്ന വേല്‍മുരുകന്‍ കസ്റ്റഡിയില്‍?

എന്നാല്‍ തമിഴ്‌നാട് സ്വദേശിയും കബനീ ദളത്തിലെ അംഗവുമായ വേല്‍മുരുകന്‍ പോലീസ് കസ്റ്റഡിയിലുണ്ടെന്ന സൂചനകളാണ് ചില പോലീസ് ഉദ്യോഗസ്ഥര്‍ നല്‍കുന്നത്

വൈത്തിരി റിസോര്‍ട്ടില്‍ സി.പി ജലീലിനൊപ്പമുണ്ടായിരുന്ന വേല്‍മുരുകന് പോലീസ് കസ്റ്റഡിയിലെന്ന് സൂചന. ജലീലിനൊപ്പമുണ്ടായിരുന്നയാള്‍ക്ക് ഗുരുതര പരിക്കുണ്ടെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇയാള്‍ പരിക്കുകളുമായി ഓടി രക്ഷപെട്ടു. എന്നാല്‍ ചോരപ്പാടുകള്‍ കണ്ടെത്തിയിട്ടുണ്ടെന്നും ഇതിന് പിന്നാലെ പോലീസ് ഊര്‍ജ്ജിതമായി തിരച്ചില്‍ നടത്തുകയാണെന്നും പോലീസ് പറയുന്നു. എന്നാല്‍ തമിഴ്‌നാട് സ്വദേശിയും കബനീ ദളത്തിലെ അംഗവുമായ വേല്‍മുരുകന്‍ പോലീസ് കസ്റ്റഡിയിലുണ്ടെന്ന സൂചനകളാണ് ചില പോലീസ് ഉദ്യോഗസ്ഥര്‍ നല്‍കുന്നത്.

ഇന്നലെ രാത്രി വെടിവയ്പ്പുണ്ടായി മണിക്കൂറുകള്‍ക്കകം രണ്ട് പേര്‍ക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ടെന്ന വിവരമാണ് പോലീസ് കൈമാറിയത്. ഇന്ന് രാവിലെ ഒരാള്‍ വെടിവയ്പ്പില്‍ കൊല്ലപ്പെട്ടതായും വേല്‍മുരുകനെ കസ്റ്റഡിയിലെടുത്തതായും സ്‌ക്വാഡിലുള്ള സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥരില്‍ ചിലര്‍ സ്ഥിരീകരിക്കാത്ത വിവരം നല്‍കി. എന്നാല്‍ പിന്നീട് ജലീലിനൊപ്പം റിസോര്‍ട്ടിലെത്തിയയാള്‍ വനത്തിലേക്ക് രക്ഷപെട്ടതായി പോലീസ് വ്യക്തമാക്കുന്നത്. മാവോയിസ്റ്റ് നേതാവ് വേല്‍മുരുകനാണ് കൊല്ലപ്പെട്ടതെന്ന തരത്തിലാണ് ആദ്യം സ്ഥിരീകരിക്കാത്ത വാര്‍ത്തകള്‍ വന്നത്.

Also Read: വൈത്തിരിയിലേത് ‘ഓപ്പറേഷൻ അനാക്കോണ്ട’; പൂര്‍വമാതൃക അഫ്ഗാനിലെ അമേരിക്കന്‍ സേന

ഇതിനിടെ ഏറ്റുമുട്ടലില്‍ ജലീല്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മജിസ്‌ട്രേറ്റ് തല അന്വേഷണം വേണമെന്ന് സഹോദരനും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ സി.പി റഷീദ് ആവശ്യപ്പെട്ടു. എന്തുകൊണ്ട് തന്നെ മൃതദേഹം കാണാന്‍ അനുവദിക്കുന്നില്ല എന്ന് റഷീദ് പത്രസമ്മേളനത്തില്‍ ചോദിച്ചു. ജലീലിനെ തണ്ടര്‍ബോള്‍ട്ട് അന്യായമായി കൊലപ്പെടുത്തുകയായിരുന്നു എന്നും റഷീദ് ആരോപിച്ചു.

Also Read: വൈത്തിരി റിസോര്‍ട്ടില്‍ പോലീസ് വെടിവച്ചു കൊന്ന സി.പി ജലീല്‍ ആരാണ്?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍