UPDATES

സിനിമാ വാര്‍ത്തകള്‍

ചർച്ച എന്ന്, എവിടെ നടക്കും? ആരൊക്കെ പങ്കെടുക്കും? എഎംഎംഎ അവ്യക്തമായ കത്തയച്ചെന്ന് വിമൻ കളക്ടീവ്

ചർച്ചയ്ക്കുള്ള ദിവസം മുൻകൂട്ടി അറിയിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി WCC പറഞ്ഞു.

നടി ആക്രമിക്കപ്പെട്ട കേസിൽ കുറ്റാരോപിതനായ വ്യക്തിയെ തിരിച്ചെടുത്ത വിഷയം ചർച്ച ചെയ്യാമെന്ന് എഎംഎംഎ മറുപടി നൽകിയിട്ടുണ്ടെങ്കിലും അത് എന്നാണ് നടക്കുകയെന്ന് വ്യക്തമാക്കാത്തിനെ ചൂണ്ടിക്കാട്ടി വിമൻ ഇൻ സിനിമ കളക്ടീവ് രംഗത്ത്. വിഷയം ചർച്ച ചെയ്യാമെന്നല്ലാതെ എന്ന് ചർച്ച നടക്കുമെന്നോ, എവിടെവെച്ച് നടക്കുമെന്നോ, ആരോക്കെ പങ്കെടുക്കുമെന്നോ ഉള്ള വിവരം കത്തിലില്ലെന്ന് വിമൻ കളക്ടീവ് വ്യക്തമാക്കി.

വിഷയത്തിന്റെ അടിയന്തിര പ്രാധാന്യം പരിഗണിച്ച് ചർച്ചയ്ക്കുള്ള ദിവസം മുൻകൂട്ടി അറിയിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും WCC പറഞ്ഞു.

കുറ്റാരോപിതനായ നടനെ തിരിച്ചെടുക്കുവാനുള്ള എംഎംഎംഎയുടെ നടപടിയിൽ പ്രതിഷേധിച്ച് രാജിവെച്ച സുഹൃത്തുക്കൾക്കും, അടിയന്തിരയോഗം കൂടി വിഷയം ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട എംഎംഎംഎയിലെ സുഹൃത്തുക്കൾക്കും ജനങ്ങൾ നൽകുന്ന പിന്തുണയിൽ വിമൻ കളക്ടീവ് നന്ദി അറിയിച്ചു.

സിനിമയുടെ അകങ്ങളേയും പുറങ്ങളേയും ജനാധിപത്യ വൽക്കരിക്കാനും, സ്ത്രീ സൗഹാർദ്ദ ഇടങ്ങളാക്കി അവിടങ്ങളെ പരിവർത്തിപ്പിക്കാനും നടക്കുന്ന ശ്രമങ്ങളായി ഈ സംഭവങ്ങളെ കാണാനും മനസ്സിലാക്കാനും കഴിഞ്ഞ പതിനായിരങ്ങൾ നൽകുന്ന പിന്തുണ തങ്ങൾക്ക് കരുത്താണെന്നും വിമൻ കളക്ടീവ് പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍