UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഇന്ത്യക്കാരുടെ പ്രിയ ഫാമിലി ഡെസ്റ്റിനേഷന്‍ അവാര്‍ഡ് കേരളത്തിന്

അഴിമുഖം പ്രതിനിധി

കേരളം ഇന്ത്യക്കാരുടെ പ്രിയപ്പെട്ട ഫാമിലി ഡെസ്റ്റിനേഷന്‍. ലോണ്‍ലി പ്ലാനറ്റ് മാഗസിന്‍ ഇന്ത്യ ലിമിറ്റഡ് നടത്തിയ സര്‍വേ, വോട്ടിംഗ് എന്നിവയിലാണ് മറ്റു സംസ്ഥാനങ്ങളെ പുറന്തള്ളി സംസ്ഥാനം ഒന്നാം സ്ഥാനത്തെത്തിയത്. മിതമായ ചെലവില്‍ കുടുംബവുമൊത്ത് അവധിദിനങ്ങള്‍ ചെലവഴിക്കാന്‍ ഏറ്റവും യോജിച്ചയിടം എന്നുള്ളത് കൂടാതെ വിശ്രമിക്കാനും സംസ്കാര സമ്പന്നവുമായ ഇടം  എന്ന രീതിയിലും കേരളം പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്. എളുപ്പത്തില്‍ എത്തിച്ചേരാവുന്ന അനേകം ടൂറിസ്റ്റ് സ്പോട്ടുകള്‍ ഉള്ളതിനാലും കേരളം രാജ്യത്തെ യാത്രികരുടെ പ്രിയപ്പെട്ടതായിട്ടുണ്ട്. വായനക്കാര്‍ മാഗസിന്‍ വഴിയും ഓണ്‍ലൈന്‍ വഴിയും രേഖപ്പെടുത്തിയ വോട്ടുകളും വിദഗ്ധ സമിതിയുടെ വിലയിരുത്തലുകളും പരിഗണിച്ചാണ് ഒന്നാം സ്ഥാനത്തേക്ക് കേരളം തെരഞ്ഞെടുക്കപ്പെട്ടത്. തിങ്കളാഴ്ച മുബൈയില്‍ വച്ച് നടന്ന ചടങ്ങില്‍ കേരളാ ടൂറിസം ഡയറക്ടര്‍ യുവി ജോസ് അവാര്‍ഡ് ഏറ്റുവാങ്ങി.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍