UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ബിജെപി നേതാവിന്റെ വെല്ലുവിളി സ്വീകരിച്ച് മാധ്യമപ്രവർത്തകൻ; ശിവശങ്കരൻ രാജി വെക്കുമോയെന്ന് ചോദ്യം

കുരുക്ഷേത്ര പ്രകാശന്‍ പുറത്തിറക്കിയ പരിഭാഷയിൽ നിന്നുള്ള ഭാഗങ്ങളുടെ ഫോട്ടോ സഹിതമാണ് അഭിലാഷ് തന്റെ വാദത്തിന് തെളിവ് ഹാജരാക്കിയത്.

ആർഎസ്എസ് നേതാവ് ഡോ. ഹെഡ്ഗേവാർ സ്വതാന്ത്ര്യസമരത്തിൽ പങ്കെടുക്കാൻ തയ്യാറായ യുവാക്കളെ നിരുത്സാഹപ്പെടുത്തിയെന്ന് തെളിയിച്ചാൽ രാഷ്ട്രീയപ്രവർത്തനം അവസാനിപ്പിക്കാമെന്ന് ബിജെപി നേതാവ് ശിവശങ്കരൻ നടത്തിയ വെല്ലുവിളി സ്വീകരിച്ച് മാധ്യമപ്രവർത്തകൻ. റിപ്പോർട്ടർ ചാനൽ വാർത്താവതാരകൻ അഭിലാഷ് മോഹനനാണ് തന്റെ വാദങ്ങൾക്ക് ഫേസ്ബുക്കിൽ തെളിവ് ഹാജരാക്കിയിരിക്കുന്നത്.

ആർഎസ്എസ്സുകാർ ഗുരുജി എന്നു വിളിക്കുന്ന മാധവ സദാശിവ ഗോൾവാൾക്കർ എഴുതിയ ലേഖനത്തിലാണ് ഈ ഇക്കാര്യം പറയുന്നത്. നാഗ്പൂരിലെ ചില യുവ വക്കീലന്മാർ ഡോക്ടർജി എന്നറിയപ്പെടുന്ന ഹെഡ്ഗേവാറിനെ സന്ദർശിച്ച് തങ്ങൾ ബ്രിട്ടീഷുകാരിൽ നിന്ന് സ്വാതന്ത്ര്യം പിടിച്ചുവാങ്ങാൻ ദേശീയ പ്രസ്ഥാനത്തിൽ ചേരാൻ പോകുകയാണെന്ന് അറിയിച്ച രംഗമാണ് ഗോൾവാൾക്കർ വിവരിക്കുന്നത്. വക്കീലന്മാര്‍ പറയുന്നത് കേട്ട ഹെഡ്ഗേവാർ ജയിലിൽ പോയി മാപ്പെഴുതിക്കൊടുക്കാൻ നിൽക്കേണ്ട കാര്യമുണ്ടോയെന്ന് ചോദിക്കുന്നു. രണ്ടു വർഷം ജയിലിൽ കിടക്കാൻ തയ്യാറായാണ് തങ്ങൾ വന്നതെന്ന് വക്കീലന്മാർ മറുപടി പറയുന്നു. രണ്ടു വർഷം വീടുവിട്ട് നിൽക്കാൻ തയ്യാറാണെങ്കിൽ സ്വാതന്ത്ര്യസമരത്തിനൊന്നും നിൽക്കാതെ ആർഎസ്എസ്സിന്റെ പ്രവർത്തനത്തിനിറങ്ങൂ എന്നാണ് ഹെഡ്ഗേവാർ ഉപദേശിക്കുന്നത്.

ന്യൂസ് അവർ ചർച്ചക്കിടെ ഇക്കാര്യം ചൂണ്ടിക്കാണിച്ചപ്പോൾ അങ്ങനെയൊന്ന് ഗോൾവാൾക്കർ എഴുതിയിട്ടില്ല എന്നായിരുന്നു ബിജെപി നേതാവ് ശിവശങ്കരന്റെ വാദം. തന്റെ വാദം തെളിയിക്കാൻ അഭിലാഷിന് സാധിച്ചാൽ രാഷ്ട്രീയപ്രവർത്തനം അവസാനിപ്പിക്കാമെന്ന് ശിവശങ്കരൻ വെല്ലുവിളിക്കുകയും ചെയ്തു. ഈ വെല്ലുവിളിക്ക് മറുപടിയായാണ് അഭിലാഷ് തന്റെ ഫേസ്ബുക്ക് പേജിൽ ഗോൾവാൾക്കർ എഴുതിയ ‘ശ്രീഗുരുജിസാഹിത്യസർവ്വസ്വം’ എന്ന പുസ്തകത്തിന്റെ കുരുക്ഷേത്ര പ്രകാശന്‍ പുറത്തിറക്കിയ പരിഭാഷയിൽ നിന്നുള്ള ഭാഗങ്ങളുടെ ഫോട്ടോ സഹിതമാണ് അഭിലാഷ് തന്റെ വാദത്തിന് തെളിവ് ഹാജരാക്കിയത്. സംഘപരിവാർ ഐഡികളിൽ നിന്നുള്ള തെറിവിളികൾ‌ തുടർന്നതോടെ അവർക്ക് മലയാളം മനസ്സിലാകാത്ത പ്രശ്നമുണ്ടാകുമെന്ന ധാരണയിൽ പുസ്തകത്തിന്റെ ഹിന്ദി പതിപ്പിൽ നിന്നുള്ള അതേ ഭാഗങ്ങൾ ഫോട്ടെയെടുത്ത് പോസ്റ്റ് ചെയ്തു അഭിലാഷ്.

ഇനി ശിവശങ്കരൻ രാഷ്ട്രീയപ്രവർത്തനം അവസാനിപ്പിക്കുമോ എന്ന കാര്യം മാത്രമേ അറിയാനുള്ളൂ എന്നും അഭിലാഷ് അറിയിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍