UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഇതരമതസ്ഥയെ വിവാഹം കഴിച്ചു: യൂത്ത് കോൺഗ്രസ്സ് നേതാവിനെതിരെ കോൺഗ്രസ്സ് മണ്ഡലം നേതാക്കൾ

വിവാഹത്തെത്തുടർന്ന് തന്നെ വാട്സാപ്പ് ഗ്രൂപ്പിൽ നിന്നും നീക്കം ചെയ്തതിന്റെ സ്ക്രീൻ ഷോട്ട് സഹിതം നിഖിൽ ഫേസ്ബുക്കിൽ സംഭവം പോസ്റ്റ് ചെയ്തു.

ഇതരമതസ്ഥയെ വിവാഹം ചെയ്തുവെന്നാരോപിച്ച് യൂത്ത് കോണ്‍ഗ്രസ്സ് നേതാവും പറളം ഗ്രാമപഞ്ചായത്ത് മെമ്പറുമായി നിഖിൽ പള്ളിപ്പുറത്തിനെതിരെ കോൺഗ്രസ്സ് പ്രാദേശിക നേതാക്കൾ രംഗത്ത്. ഇദ്ദേഹത്തെ മണ്ഡലം വാട്സാപ്പ് ഗ്രൂപ്പിൽ നിന്ന് നീക്കം ചെയ്തു. ചേർപ്പ് മണ്ഡലത്തിലെ യൂത്ത് കോൺഗ്രസ്സ് ജനറൽ സെക്രട്ടറിയാണ് നിഖിൽ.

കോൺഗ്രസ്സ് അനുഭാവിയായ ഒരാളുടെ മകളെയാണ് നിഖിൽ പ്രണയിച്ച് വിവാഹം ചെയ്തത്. ഇതാണ് മറ്റ് കോൺഗ്രസ്സ് നേതാക്കളെ പ്രകോപിപ്പിച്ചത് എന്നാണറിയുന്നത്. മതേതരത്വത്തിൽ വിശ്വസിക്കുന്ന പാർട്ടിയാണ് കോൺഗ്രസ്സെങ്കിലും പാർട്ടിയിലുള്ള ഒരാളുടെ മകളെത്തന്നെ വിവാഹം ചെയ്ത് മതേതരത്വം പ്രകടിപ്പിച്ചത് ശരിയായില്ല എന്ന നിലപാടാണ് പ്രദേശത്തെ കോൺഗ്രസ്സുകാർ എടുക്കുന്നത്.

വിവാഹത്തെത്തുടർന്ന് തന്നെ വാട്സാപ്പ് ഗ്രൂപ്പിൽ നിന്നും നീക്കം ചെയ്തതിന്റെ സ്ക്രീൻ ഷോട്ട് സഹിതം നിഖിൽ ഫേസ്ബുക്കിൽ സംഭവം പോസ്റ്റ് ചെയ്തു.

താൻ പൂർണസമ്മതത്തോടെയാണ് നിഖിലിനെ വിവാഹം ചെയ്തതെന്നും ഇതിൽ കോൺഗ്രസ്സ് നേതാക്കൾക്ക് എന്താണ് കാര്യമെന്നും ചോദിച്ച് നിഖിലിന്റെ ഭാര്യ മയൂഖ രംഗത്തുവന്നിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍