UPDATES

ന്യൂസ് അപ്ഡേറ്റ്സ്

‘രാമായണം കത്തിക്കണമെന്ന് പറഞ്ഞവരുടെ പിന്‍ഗാമികൾ ഇപ്പോൾ വായിക്കണമെന്ന് പറയുന്നു’

ബാലഗോകുലത്തിന്റെ സംസ്ഥാന വാർഷികപരിപാടിയോടനുബന്ധിച്ച് നടന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അക്കിത്തം.

അരനൂറ്റാണ്ടിനു മുമ്പ് രാമായണം കത്തിക്കണമെന്ന് പറഞ്ഞവരുടെ പിൻഗാമികൾ ഇപ്പോൾ രാമായണം വായിക്കണമെന്ന് പറയുകയാണെന്ന് കവി അക്കിത്തം അച്യുതൻ നമ്പൂതിരി. അരനൂറ്റാണ്ടു മുമ്പ് ഒരു മഹാസാഹിത്യകാരൻ രാമായണം കത്തിക്കണമെന്ന് പറഞ്ഞിരുന്നതായി അദ്ദേഹം അവകാശപ്പെട്ടു. ഭാരതീയ കമ്മ്യൂണിസത്തിന്റെ ആണിവേര് ഋഗ്വേദമാണെന്നും അക്കിത്തം അച്യുതൻ നമ്പൂതിരി പറഞ്ഞതായി മലയാള മനോരമ റിപ്പോർട്ട് ചെയ്തു. കെ ദാമോദരനെപ്പോലെയുള്ളവർ അത്തരത്തിൽ ചിന്തിച്ചവരായിരുന്നെന്നും അക്കിത്തം വ്യക്തമാക്കി.

ബാലഗോകുലത്തിന്റെ സംസ്ഥാന വാർഷികപരിപാടിയോടനുബന്ധിച്ച് നടന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അക്കിത്തം.

രാമായണമാസാചരണം ഹിന്ദുത്വ വർഗീയവാദികൾ ഏറ്റെടുക്കാൻ ശ്രമിക്കുന്നതിനെതിരെ പ്രാചരണം നടത്താൻ സിപിഎം പദ്ധതിയിടുന്നതായി വാർത്തയുണ്ടായിരുന്നു. ഇതിനെതിരെ കോൺഗ്രസ്സും ബിജെപിയും സംഘപരിവാർ സംഘടനകളും രംഗത്തുണ്ട്. ഇതെസമയം കോൺഗ്രസ്സ് സ്വന്തമായി രാമായണ മാസാചരണം സംഘടിപ്പിക്കാൻ മുന്നോട്ടു വരികയും ചെയ്തിട്ടുണ്ട്.

ഹിന്ദുക്കളുടേതാണ് രാമായണമെന്ന നിലപാടാണ് സംഘടപരിവാർ സംഘടനകൾക്ക്. എന്നാൽ, രാമായണമാസാചരണം സംഘടിപ്പിക്കാൻ തീരുമാനമെടുത്ത സംസ്കൃതാധ്യാപക സംഘടനയുടെ നിലപാട് മറ്റൊന്നാണ്. തുഞ്ചത്ത് എഴുത്തച്ഛൻ എഴുതിയ അദ്ധ്യാത്മരാമായണം മലയാളിയുടേതാണെന്നും എഴുത്തച്ഛൻ മലയാളഭാഷയുടെ പിതാവാണെന്നും അവർ ചൂണ്ടിക്കാട്ടുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍