UPDATES

എന്‍ എസ് എസ് ഇടപെട്ടു; വടയമ്പാടിയില്‍ അംബേദ്കര്‍ ജയന്തി പരിപാടിക്ക് മൈതാനം ഉപയോഗിക്കുന്നതിന് വിലക്ക്

പരിപാടികള്‍ നടക്കുന്നത് കെപിഎംഎസ് ഓഫീസ് മന്ദിരത്തിനു മുന്നില്‍

വടയമ്പാടി ഭജനമഠം മൈതാനത്ത് അംബേദ്കര്‍ ദര്‍ശനോത്സവ പരിപാടിക്ക് നല്‍കിയ അനുമതി ജില്ല ഭരണകൂടം പിന്‍വലിച്ചു. വടയമ്പാടിയില്‍ ജാതിമതില്‍ പൊളിച്ചതിന്റെ ഒന്നാം വാര്‍ഷികമായിട്ടാണ് ഇന്ന് പരിപാടികള്‍ മൈതാനത്ത് നടത്താന്‍ നിശ്ചയിച്ചതും അനുമതി നേടിയതും. എന്നാല്‍ പരിപാടി ആര്‍ഡിഒയുടെ ഉത്തരവിനെ തുടര്‍ന്ന് മൈതാനത്തിന്റെ വലത് വശത്ത് പ്രവര്‍ത്തിക്കുന്ന കെപിഎംഎസിന്റെ ഓഫീസ് മന്ദിരത്തിനു മുന്നിലാണ് പരിപാടികള്‍ നടക്കുന്നത്.

ഏപ്രില്‍ ആറിന് ജില്ലാ കളക്ടര്‍ നല്‍കിയ അനുമതിപത്രമനുസരിച്ച് പരിപാടികള്‍ മൈതാനത്ത് നടത്താന്‍ അനുമതി ഉണ്ടായിരുന്നു. എന്നാല്‍ ക്ഷേത്രഭൂമി സംരക്ഷണ നേതാക്കളുടെ പരാതിയെ തുടര്‍ന്ന് നേരത്തെ നല്‍കിയ ഉത്തരവ് കളക്ടര്‍ പിന്‍വലിക്കുകയായിരുന്നുവെന്ന് മൈതാന സംരക്ഷണ സമിതി നേതാവ് വി.കെ മോഹനന്‍ പറഞ്ഞു.

സംഘര്‍ഷ സാധ്യതകള്‍ മുന്‍നിര്‍ത്തി സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ നല്‍കിയും രാവിലെ പത്തു മുതല്‍ 12 വരെയേ പരിപാടികള്‍ നടത്താവു എന്നും ആര്‍ഡിഒയുടെ കര്‍ശന നിര്‍ദ്ദേശമുണ്ട്. ശബ്ദ നിയന്ത്രണം, ഭക്ഷണം പാകം ചെയ്യുന്നതിന് വിലക്ക്, പുറത്തുനിന്നുള്ളവരെ പരിപാടി പങ്കെടുപ്പിക്കാന്‍ പാടില്ല തുടങ്ങി നിര്‍ദ്ദേശങ്ങളും ആര്‍ഡിഒ ഓഫീസില്‍ നിന്ന് നല്‍കിയിട്ടുണ്ട്.

വടയമ്പാടിയില്‍ ദളിത് സംഘടനകള്‍ യോഗം നടത്തുന്നതിനെതിരെ പോലീസ് സംരക്ഷണം തേടി എന്‍ എസ് എസ് കരയോഗം ഹൈക്കോടതിയെ സമീപിച്ചിരുന്നു. സര്‍ക്കാര്‍ തങ്ങള്‍ക്ക് പതിച്ചു നല്‍കിയ സ്ഥലത്ത് കോടതി നിര്‍ദ്ദേശ പ്രകാരം പോലീസ് സംരക്ഷണയോടെ നിര്‍മ്മിച്ച മതില്‍ പൊളിച്ചു നീക്കിയെന്നും അംബേദ്കര്‍ ദിനത്തില്‍ ബലം പ്രയോഗിച്ച് ഭൂമി കയ്യേറി സമ്മേളനം നടത്തുമെന്നും കാണിച്ചായിരുന്നു പരാതി. എന്നാല്‍ പോലീസ് സംരക്ഷണത്തിന് പരാതിക്കാര്‍ സിവില്‍ കോടതിയെ സമീപിക്കണം എന്നു നിര്‍ദ്ദേശിച്ച കോടതി സ്ഥലത്ത് ക്രമസമാധാനനില സംരക്ഷിക്കാന്‍ പോലീസ് വേണ്ടത് ചെയ്യണമെന്നും നിര്‍ദ്ദേശിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് ഭജന മഠം മൈതാനത്ത് പരിപാടി നടത്തുന്നത് വിലക്കിയത് എന്നു വേണം കരുതാന്‍.

കേരള സര്‍ക്കാരിന് ഫാഷിസ്റ്റ്‌ മനോഭാവം, വടയമ്പാടി സമരക്കാരെ വിട്ടയക്കണം: ജിഗ്നേഷ് മേവാനി

കെ പിഎം എസിന്റെ നേതൃത്വത്തില്‍ ദളിത് വിഭാഗം നടത്തിയ ജാതിമതില്‍ വിരുദ്ധ സമരത്തെ തുടര്‍ന്ന് ഒരു മതിലും വടയമ്പാടി ഭജന മഠത്തിൽ അനുവദിക്കില്ലെന്നും ആര്‍ക്കും സഞ്ചാര സ്വാതന്ത്ര്യം തടയാനാകില്ലെന്നും എറണാകുളം ജില്ലാ കളക്ടർ മുഹമ്മദ് വൈ സഫറുള്ള പ്രഖ്യാപിച്ചിരുന്നു. മൈതാനത്ത് പൊതുപരിപാടികൾ നടക്കുന്നന്നതിന് മുൻപ് ജില്ലാ ഭരണകൂടത്തിന്റെ അനുമതി വാങ്ങണം എന്നും കളക്ടര്‍ അന്ന് പറഞ്ഞിരുന്നു. അതേസമയം മൈതാനത്തിന്റെ പട്ടയവുമായി ബന്ധപ്പെട്ട് കോടതി നിര്‍ദ്ദേശ പ്രകാരം തീരുമാനമെടുക്കും എന്നാണ് കളക്ടര്‍ പറഞ്ഞത്.

ജനുവരി ഇരുപത്തിയൊന്നാം തീയതി വടയമ്പാടിയില്‍ ജാതി മതിലിനെതിരെ സമരം ചെയ്യുന്ന ദളിത് ഭൂ അവകാശ മുന്നണിയുടെ സമരപ്പന്തല്‍ പോലീസ് പൊളിച്ചുകളയുകയും സമരക്കാരെ അറസ്റ്റ് ചെയ്യുകയും ചെയ്തതിനെ തുടര്‍ന്നാണ് സമരം പൊതുമൂഹത്തിന്റെ ശ്രദ്ധയില്‍ വന്നത്. ഇത് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ രണ്ട് മാധ്യമ പ്രവര്‍ത്തകരെ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് പോലീസ് പിടിച്ചുകൊണ്ടുപോയത് വലിയ പ്രതിഷേധങ്ങള്‍ക്കിടയാക്കിയിരുന്നു. പോലീസ് പൊളിച്ചുകളഞ്ഞ സമരപ്പന്തലിന്റെ സ്ഥാനത്ത് എന്‍ എസ് എസിന്റെ നിയന്തരണത്തിലുള്ള ക്ഷേത്ര കമ്മിറ്റി പുതിയ ക്ഷേത്ര കമാനം ഉയര്‍ത്തിയതും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പാടില്ല എന്ന തീരുമാനങ്ങള്‍ക്ക് വിരുദ്ധമായിട്ടായിരുന്നു

വടയമ്പാടി; ഈ മൈതാനം മാക്കോത പാപ്പുവിന്റെയും ചോതി വെളിച്ചപ്പാടിന്റെയും

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍