UPDATES

ട്രെന്‍ഡിങ്ങ്

മുഖ്യമന്ത്രിയുടെ നിലപാട് ശബരിമല യുവതീ പ്രവേശനം സാധ്യമാക്കി; മന്ത്രിസഭയിലെ ചിലരും പോലീസിലെ ആര്‍ എസ് എസുകാരും തടയാന്‍ ശ്രമിച്ചു: ബിന്ദു തങ്കം കല്യാണി

രഹന ശബരിമലയില്‍ എത്തിയതിന് ശേഷമാണ് ആക്ടിവിസ്റ്റുകളെ കയറ്റുന്നില്ലെന്ന് ഔദ്യോഗികമായി പ്രഖ്യാപനമുണ്ടാകുന്നത്. അതോടെ തന്നെ ആക്ടിവിസ്റ്റുകള്‍ എന്തോ കുഴപ്പം പിടിച്ചവരാണെന്ന ചിന്ത ജനങ്ങള്‍ക്കിടയില്‍ വന്നു

അടുത്ത വര്‍ഷം മുതല്‍ ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശിക്കാന്‍ സാധിക്കുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്ന് ബിന്ദു തങ്കം കല്യാണി. താന്‍ ശബരിമലയില്‍ കയറാന്‍ ശ്രമിച്ച സാഹചര്യമല്ല ഇപ്പോഴുള്ളതെന്നും അവര്‍ പറയുന്നു. എന്നാല്‍ മന്ത്രിസഭയ്ക്കുള്ളില്‍ പോലും ശബരിമല യുവതീ പ്രവേശനത്തില്‍ അഭിപ്രായ വ്യത്യാസമുണ്ടെന്നാണ് തനിക്ക് തോന്നുന്നതെന്നും അവര്‍ വ്യക്തമാക്കി. അഴിമുഖം ലേഖകനുമായി അവര്‍ നടത്തിയ സംഭാഷണത്തില്‍ നിന്നും.

ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശിക്കാന്‍ പറ്റാത്തത് സര്‍ക്കാര്‍ നിലപാട് മൂലമാണെന്ന് എനിക്ക് തോന്നിയിട്ടില്ല. പോലീസ് ഓഫീസര്‍മാരുടെ ഇടപെടല്‍ അവിടെയുണ്ട്. ഐജി ശ്രീജിത്തിന് ചുമതലയുണ്ടായിരുന്ന കാലത്താണ് ഞാന്‍ ശബരിമലയില്‍ പ്രവേശിക്കാന്‍ ശ്രമിച്ചത്. രഹനയും കവിതയുമെല്ലാം അവിടെ ചെല്ലുമ്പോള്‍ അവര്‍ക്ക് കൊടുത്ത സംരക്ഷണമാണ് ഞാനും പ്രതീക്ഷിച്ചത്. പക്ഷെ പലരെയും പല രീതിയിലാണ് പോലീസുകാര്‍ കൈകാര്യം ചെയ്തത്. അത് സര്‍ക്കാരിന്റെ അറിവോടെയാണെന്ന് എനിക്ക് തോന്നുന്നില്ല. ബിന്ദുവും ദുര്‍ഗയും പോയപ്പോള്‍ ഇത്തരം തടസവാദങ്ങള്‍ ഉന്നയിച്ചില്ല എന്നാണ് അവിടെ തോന്നുന്നത്. ദേവസ്വം മന്ത്രി പോലും ഇതിനെക്കുറിച്ച് അറിഞ്ഞിട്ടില്ല. ഞാന്‍ എറണാകുളത്ത് നിന്നും സാധാരണ വസ്ത്രം ധരിച്ചാണ് പുറപ്പെട്ടത്. പോലീസിനോട് സംരക്ഷണം ആവശ്യപ്പെട്ട് വിളിച്ചിരുന്നു. എരുമേലി സ്റ്റേഷനില്‍ എത്തിയപ്പോള്‍ മാത്രമാണ് ഞാന്‍ ശബരിമലയില്‍ കയറുന്നതായി പുറം ലോകം അറിയുന്നകത്. പോലീസുകാര്‍ സുരക്ഷിതമായി സന്നിധാനത്ത് എത്തിക്കാമെന്ന് ഉറപ്പ് നല്‍കിയിട്ട് മാധ്യമങ്ങള്‍ക്ക് വാര്‍ത്ത നല്‍കുകയാണ് ചെയ്തത്.

എന്റെ കൈവശം ഇരുമുടിക്കെട്ടുണ്ട്. എനിക്ക് കറുത്ത വസ്ത്രമിടാനുള്ള പ്രശ്‌നങ്ങളുണ്ടായിരുന്നു. ഞങ്ങള്‍ പോലീസ് സ്‌റ്റേഷനില്‍ നിന്നും പുറത്തിറങ്ങിയപ്പോള്‍ തന്നെ അവര്‍ കൊടുത്ത വാര്‍ത്ത ഞാനും കൂടെയുള്ളവരും മാവോയിസ്റ്റുകളാണെന്നാണ്. സുരക്ഷ കൊടുക്കില്ലെന്നും മാധ്യമങ്ങളോട് പറയുകയും ചെയ്തു അവര്‍. സുരക്ഷാ പ്രശ്‌നമുള്ളതിനാല്‍ മറ്റൊരു വഴിക്ക് സന്നിധാനത്ത് എത്തിക്കാമെന്നാണ് അവര്‍ ഞങ്ങളോട് പറഞ്ഞത്. പോലീസിനുള്ളില്‍ ആര്‍എസ്എസുകാര്‍ ഉണ്ടെന്ന് ഇന്നലെ കോടിയേരി തന്നെ പറഞ്ഞു. അത് സത്യമാണ്. അത്തരത്തിലുള്ള പോലീസുകാരാണ് ശബരിമലയിലെത്തിയ സ്ത്രീകളെ പിന്തിരിപ്പിച്ചത്.

ശബരിമലയിൽ നടക്കുന്നത് സംഘപരിവാറിന്റെ നേതൃത്വത്തിലുള്ള സവർണ്ണ അഴിഞ്ഞാട്ടമാണ്: ബിന്ദു തങ്കം കല്യാണി/ അഭിമുഖം

കോടതി വിധി വന്നപ്പോള്‍ മുതല്‍ ഇവിടെ ഏറ്റവും കൃത്യമായ നിലപാട് എടുത്തത് മുഖ്യമന്ത്രിയാണ്. കോടതി വിധി നടപ്പിലാക്കുമെന്നാണ് അന്നും ഇന്നും അദ്ദേഹം പറഞ്ഞത്. മന്ത്രിസഭയ്ക്കുള്ളില്‍ പോലും പലര്‍ക്കും ശബരിമലയില്‍ യുവതികള്‍ പ്രവേശിക്കുന്നതിനോട് താല്‍പര്യമുണ്ടായിരുന്നില്ല. അതുകൊണ്ടാണ് മുഖ്യമന്ത്രിക്ക് നവോത്ഥാന പ്രസംഗം നടത്തി ഇടതുപക്ഷത്തുള്ളവരെ പോലും ശബരിമലയിലെ യുവതീപ്രവേശനത്തിലേക്ക് ആകര്‍ഷിക്കേണ്ടി വന്നത്. ബിന്ദുവും കനകദുര്‍ഗയും ശബരിമലയില്‍ കയറിയത് കടകംപള്ളി സുരേന്ദ്രന്‍ അറിഞ്ഞിട്ടില്ല. അറിഞ്ഞിരുന്നങ്കില്‍ അത് തടയാന്‍ ശ്രമം നടന്നേനെ. മന്ത്രിസഭയ്ക്ക് അകത്ത് തന്നെ ശബരിമലയിലെ യുവതീ പ്രവേശനം നടക്കരുതെന്ന് ആഗ്രഹിക്കുന്ന ഒരു വിഭാഗമുണ്ടെന്നാണ് എനിക്ക് തോന്നുന്നത്. മുഖ്യമന്ത്രിയും കോടിയേരി ബാലകൃഷ്ണനും പോലുള്ള ചിലര്‍ക്ക് മാത്രമാണ് സുപ്രിംകോടതി വിധി നടപ്പാക്കണമെന്ന ആഗ്രഹമുണ്ടായിരുന്നുവെന്നാണ് എനിക്ക് തോന്നുന്നത്.

ശബരിമലയില്‍ പ്രവേശിക്കാന്‍ ചെല്ലുന്നവരെ ആക്ടിവിസ്റ്റോ മാവോയിസ്‌റ്റോ ആക്കാന്‍ എളുപ്പമാണ്. വിശ്വാസികളല്ലാത്തവരാണ് വരുന്നതെന്ന് പറഞ്ഞാല്‍ മതിയല്ലോ.. നമ്മളെ മുന്നോട്ട് പോകാന്‍ അനുവദിക്കാത്ത വിധത്തില്‍ പിടിച്ചു നിര്‍ത്താന്‍ ഈ ആരോപണം മതി. സാധാരണക്കാര്‍ക്ക് ആക്ടിവിസ്റ്റ് എന്ന വാക്ക് കേള്‍ക്കുമ്പോള്‍ തന്നെ പേടിയാകും. എന്തോ അപകടം പിടിച്ച ആളുകളാണ് ആക്ടിവിസ്റ്റുകളെന്നേ അവര്‍ ചിന്തിക്കൂ. സാമൂഹിക പ്രവര്‍ത്തകരാണ് അവരെന്ന് ആരും ചിന്തിക്കാറില്ല. ആ വാക്ക് ആരും ഉപയോഗിക്കാറില്ല.

രഹന ശബരിമലയില്‍ എത്തിയതിന് ശേഷമാണ് ആക്ടിവിസ്റ്റുകളെ കയറ്റുന്നില്ലെന്ന് ഔദ്യോഗികമായി പ്രഖ്യാപനമുണ്ടാകുന്നത്. അതോടെ തന്നെ ആക്ടിവിസ്റ്റുകള്‍ എന്തോ കുഴപ്പം പിടിച്ചവരാണെന്ന ചിന്ത ജനങ്ങള്‍ക്കിടയില്‍ വന്നു. പക്ഷെ അവര്‍ക്കെത്ര കാലം മറ്റുള്ളവരെ മിസ് ലീഡ് ചെയ്യാന്‍ പറ്റും. പിന്നെ ആദ്യകാലത്തേക്കാള്‍ ശബരിമലയുടെ അന്തരീക്ഷം മാറിയിട്ടുണ്ട്. ബിന്ദുവും കനക ദുര്‍ഗയും ഇപ്പോള്‍ ജീവിച്ചിരിക്കുന്നെങ്കിലുമുണ്ട്. ഞങ്ങള്‍ക്ക് അന്ന് അവിടെ കയറാന്‍ സാധിച്ചിരുന്നെങ്കില്‍ ഇന്ന് ഞാന്‍ ജീവിച്ചിരിപ്പുണ്ടായിരിക്കുമെന്ന് എനിക്ക് തോന്നുന്നില്ല. അത്തരത്തിലുള്ള ഭീഷണി വന്നപ്പോഴാണ് ഞങ്ങള്‍ നാല് പേര്‍ക്ക് യാത്ര ഉപേക്ഷിച്ച് തിരിച്ചുവന്നത്. ഇപ്പോള്‍ അത്തരം സംഘര്‍ഷത്തിന് അയവു വന്നത്.

ശബരിമലയില്‍ നട അടച്ചവര്‍ ഗുരുവായൂര്‍ നടയടയ്ക്കലിനെക്കുറിച്ച് കൂടി ഓര്‍മ്മിക്കുന്നത് നന്നായിരിക്കും

ബിജെപിക്കുള്ളില്‍ തന്നെ ആശയക്കുഴപ്പം നേരിട്ടു. ആര്‍ക്കെതിരെയാണ് ഈ സമരമെന്നതായിരുന്നു അവര്‍ക്കുള്ളിലുണ്ടായ സംശയം. ജനങ്ങള്‍ക്കും അവരുടെ ഉദ്ദേശശുദ്ധിയില്‍ സംശയമുണ്ടെന്ന് അവര്‍ തിരിച്ചറിഞ്ഞു. വിശ്വാസികള്‍ അല്ലാത്ത ആരും ശബരിമലയില്‍ പോകണമെന്ന് ആഗ്രഹിക്കാന്‍ സാധ്യതയില്ല. ശബരിമലയില്‍ പോകണമെന്ന് ആഗ്രഹിക്കുമ്പോള്‍ തന്നെയും ആര്‍ത്തവത്തിന്റെയും ലിംഗ സമത്വത്തിന്റെയും പേരില്‍ അതില്‍ നിന്നും വിലക്കപ്പെടുന്നതിനെക്കുറിച്ചാണ് ആലോചിച്ചിട്ടുള്ളത്. അടുത്ത വര്‍ഷം മുതല്‍ കുടുംബത്തോടൊപ്പം തന്നെ ശബരിമലയില്‍ പ്രവേശിക്കാനാകുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്.

ഇനി സ്ത്രീകള്‍ ശബരിമലയില്‍ പ്രവേശിച്ചാലും ശുദ്ധി കലശം നടത്താന്‍ തന്ത്രിക്ക് പേടിയുണ്ടാകും. അയിത്തവുമായി ബന്ധപ്പെട്ട് കേസുകള്‍ പോയിട്ടുണ്ട്. ഭരണഘടനാവിരുദ്ധമാണ് ഇത്. സമത്വവുമായി ബന്ധപ്പെട്ട് വലിയൊരു ചര്‍ച്ചയുണ്ടാകും അവിടെ.

‘ഈ ജാതി വെറിയും വച്ചുകൊണ്ടാണോ നിങ്ങള്‍ എന്നെ പഠിപ്പിച്ചത്’? ശബരിമലയില്‍ സ്ത്രീകള്‍ കയറിയതിനെ അധിക്ഷേപിച്ച അധ്യാപികയ്ക്ക് ഒരു വിദ്യാർത്ഥി നല്‍കിയ മറുപടി

അരുണ്‍ ടി. വിജയന്‍

അരുണ്‍ ടി. വിജയന്‍

അഴിമുഖം സബ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍