UPDATES

ട്രെന്‍ഡിങ്ങ്

ജിഷ്ണു കേസ്: പ്രതികളുടെ വിവരം നല്‍കിയാല്‍ ഒരു ലക്ഷം; അപ്പോള്‍ ഇതുവരെ എന്താണ് അന്വേഷിച്ചത്?

രണ്ടാഴ്ച മുന്‍പ് മുഖ്യമന്ത്രിയും ഡിജിപിയും കൊടുത്ത ഉറപ്പ് പോലും പാലിക്കാന്‍ കഴിഞ്ഞില്ല എന്നതുകൊണ്ടാണെല്ലോ അവര്‍ക്ക് തലസ്ഥാനത്തേക്ക് വരേണ്ടി വന്നത്

ജിഷ്ണു കേസ് പ്രതികളുടെ വിവരം നല്‍കിയാല്‍ ഒരു ലക്ഷം! 90 ദിവസങ്ങള്‍ക്ക് ശേഷം ജിഷ്ണുവിന്റെ അമ്മ സമരവുമായി ഡി ജിപി ഓഫീസിന് മുന്‍പി‌ല്‍ എത്തിയതിന് ശേഷം പോലീസ് പ്രഖ്യാപിച്ചു. ജിഷ്ണുവിന്റെ അമ്മയെ അടക്കം പോലീസ് ആസ്ഥാനത്തിനു മുന്നില്‍ വലിച്ചിഴച്ചതിനെ തുടര്‍ന്ന് സര്‍ക്കാരിനും പോലീസിനുമെതിരെ ശക്തമായ ജനരോക്ഷമ ഉയര്‍ന്നിട്ടുള്ള സാഹചര്യത്തില്‍ കൂടിയാണ് ഈ പ്രഖ്യാപനം എന്നത് ശ്രദ്ധിക്കേണ്ടതാണ്. അപ്പോള്‍ ഇതിനു മുമ്പ് കേരള പോലീസ്, വിവിധ സംഘങ്ങള്‍ എന്താണ് അന്വേഷിച്ചു കൊണ്ടിരുന്നത്?

ജിഷ്ണു പ്രണോയ് കേസില്‍ ഒളിവിലുള്ള പ്രതികളായ വൈസ് പ്രിന്‍സിപ്പല്‍ ശക്തിവേലിനെയും അദ്ധ്യാപകനായ പ്രവീണിനെയും കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് പോലീസ് ഒരു ലക്ഷം രൂപയാണ് ഇനാം പ്രഖ്യാപിച്ചിട്ടുള്ളത്. നടിയെ ഉപദ്രവിച്ച പള്‍സര്‍ സുനിയെ ഓടിച്ചിട്ട് പിടിച്ച പോലീസാണ്, ടിപി കേസില്‍ മുടക്കോഴി മലയില്‍ കയറി പാതിരാത്രിയില്‍ കൊടിസുനിയെയും കൂട്ടരെയും യുഡിഎഫ് കാലത്ത് പോക്കിയ പോലീസാണ്… ഇങ്ങനെ ഉദാഹരണങ്ങള്‍ നിരവധിയുണ്ട്. എന്നിട്ടാണ് സാധാ വാധ്യാന്മാരായ രണ്ടു പേരെ പിടിക്കാന്‍ വെള്ളം കുടിക്കുന്നത്.

പ്രതികളെ പിടികൂടാന്‍ പോലീസിന്റെ സര്‍വ്വ സന്നാഹങ്ങളും ഉപയോഗിക്കുമെന്നാണ് പറയുന്നത്. അതിനായി ക്രൈം ബ്രാഞ്ച് എ ഡി ജി പി നിതിന്‍ അഗര്‍വാളിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ രൂപികരിച്ചു കഴിഞ്ഞു. ഒരു ചോദ്യം മാത്രം.

ഇപ്പോള്‍ സഹായം അഭ്യര്‍ത്ഥിച്ച് എല്ലാ സംസ്ഥാനങ്ങളിലെയും പോലീസ് മേധാവികള്‍ക്ക് സന്ദേശം അയച്ചിട്ടുണ്ട് എന്നും പോലീസ് പറയുന്നു. സംശയത്തിന്റെ അടിസ്ഥാനത്തില്‍ ഏതെങ്കിലും സംസ്ഥാനത്തില്‍ കേരള പോലീസ് അന്വേഷണം നേരത്തെ അന്വേഷിച്ചു ചെന്നിട്ടുണ്ടോ? ഏറ്റവും കുറഞ്ഞത് തൊട്ടടുത്ത സംസ്ഥാനമായ തമിഴ്നാട്ടിലെങ്കിലും. പോലീസ് അന്വേഷണവുമായി ബന്ധപ്പെട്ട് ഇതുവരെ ചെയ്ത കാര്യങ്ങള്‍ എന്തൊക്കെയാണ്?

ഏപ്രില്‍ അഞ്ചാം തീയ്യതി ഡിജിപി ഓഫീസ് പുറത്തുവിട്ട പത്രക്കുറിപ്പ് അതേ പോലെ പറയുകയാണ് ഇന്നലെ മലപ്പുറത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ ചെയ്തത്. ആ പത്രക്കുറിപ്പിന്റെ തലക്കെട്ട് തന്നെ ജിഷ്ണുവിന്റെ കുടുംബത്തോടൊപ്പം എന്നാണ്. ജനുവരി ആറിന് ജിഷ്ണുവിന്റെ ദുരൂഹ മരണം നടന്നതിന് ശേഷം പോലീസ് ചെയ്ത കാര്യങ്ങള്‍ ഓരോന്നും അക്കമിട്ട് നിരത്തുന്നുണ്ട് മുഖ്യമന്ത്രി. പക്ഷേ ഈ കാര്യങ്ങള്‍ ശരിയായ വിധത്തിലല്ല, അല്ലെങ്കില്‍ ഈ പറഞ്ഞതൊക്കെ കടലാസിലേ ഉള്ളു എന്നതു കൊണ്ടാണെല്ലോ ജിഷ്ണുവിന്റെ കുടുംബത്തിന് നീതി തേടി തലസ്ഥാനത്തേക്ക് വണ്ടി കയറേണ്ടി വന്നത്. രണ്ടാഴ്ച മുന്‍പ് മുഖ്യമന്ത്രിയും ഡിജിപിയും കൊടുത്ത ഉറപ്പ് പോലും പാലിക്കാന്‍  കഴിഞ്ഞുമില്ല.

ഇത്രയും ബഹളങ്ങള്‍ ഒക്കെ ഉണ്ടാവേണ്ടി വന്നു, ഒളിവിലുള്ള പ്രതികളെ കണ്ടെത്താന്‍ ഇനാം പ്രഖ്യാപിക്കാനും പ്രതിപ്പട്ടികയിലുള്ള കോണ്‍ഗ്രസ് നേതാവ് കെ.പി വിശ്വനാഥന്റെ മകനെ അറസ്റ്റ് ചെയ്യാനും എന്നത് ഒരു വസ്തുതയായി നിലനില്‍ക്കുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍