UPDATES

കേരളം

ഹാദിയയ്ക്ക് പഠിക്കാം, ആരും തടവിലിടില്ല: സുപ്രീംകോടതി ഉത്തരവിന്റെ പൂര്‍ണ രൂപം

ഹാദിയയുടെ താല്‍പര്യപ്രകാരം കോഴ്‌സ് പൂര്‍ത്തിയാക്കാന്‍ അവരെ സേലത്തേയ്ക്ക് അയയയ്ക്കണം. ആവശ്യമെങ്കില്‍ പഠനത്തിനുള്ള സാമ്പത്തിക സഹായം കേരള സര്‍ക്കാര്‍ നല്‍കണം.

ഹാദിയയെ പിതാവിന്റേയും ഭര്‍ത്താവിന്റേയും കൂടെ വിടാതെ പഠിക്കാന്‍ വിട്ടുകൊണ്ടുള്ള, സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ് ഇന്നലെ വന്നു. സേലം ശിവരാജ് ഹോമിയോപതി കോളേജില്‍ വിദ്യാര്‍ത്ഥിയായ ഹാദിയ നിലവില്‍ ഹൗസ് സര്‍ജന്‍സി ചെയ്തുകൊണ്ടിരിക്കുകയാണ്. ഹാദിയയോട് കോഴ്‌സ് പൂര്‍ത്തിയാക്കാനാണ് കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്. വിവാഹം സംബന്ധിച്ച പ്രശ്‌നങ്ങള്‍ പിന്നീട് പരിഗണിക്കാമെന്നാണ് കോടതി വ്യക്തമാക്കിയത്. വിവാഹം റദ്ദാക്കിയ കേരള ഹൈക്കോടതി വിധി നിലനില്‍ക്കുകയും ഭര്‍ത്താവ് ഷെഫിന്‍ ജഹാനെതിരായ എന്‍ഐഎ അന്വേഷണം തുടരുകയുമാണ്.

ഷെഫിന്‍ ജഹാന് വേണ്ടി കപില്‍ സിബലും ഇന്ദിര ജയ്‌സിംഗും അച്ഛന്‍ കെഎം അശോകന് വേണ്ടി ശ്യാം ദിവാനും എന്‍ഐഎയ്ക്ക് വേണ്ടി മണീന്ദര്‍ സിംഗുമാണ് ഹാജരായത്. ഹാദിയയ്ക്ക് സുരക്ഷാഭീഷണിയുണ്ടെനന്നും തുറന്ന കോടതിയില്‍ വാദം കേള്‍ക്കരുതെന്നും പറയാനുള്ള അടച്ചിട്ട മുറിയില്‍ ക്യാമറക്ക് മുന്നില്‍ കേള്‍ക്കണമെന്നുമാണ് അശോകന്റെ അഭിഭാഷകന്‍ ശ്യാം ദിവാന്‍ വാദിച്ചത്. എന്‍ഐഎ ഈ ആവശ്യത്തെ പിന്തുണച്ചു. എന്നാല്‍ സുപ്രീംകോടതി ആവശ്യം തള്ളി. വാദം മാറ്റി വയ്ക്കാതെ ഇന്നലെ തന്നെ ഹാദിയയ്ക്ക് പറയാനുള്ള തുറന്ന കോടതിയില്‍ കേട്ട് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു.

“സ്ത്രീ ആരുടേയും സ്വത്തല്ല, രക്ഷകര്‍ത്താക്കളും വേണ്ട”; ഹാദിയ കേസില്‍ കോടതിയില്‍ നടന്നത്

ഹാദിയയുടെ വിദ്യാഭ്യാസ യോഗ്യതകള്‍, പഠന താല്‍പര്യങ്ങള്‍, ജീവിതത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകള്‍, ഭാവിപരിപാടികള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ടുള്ള ചോദ്യങ്ങളെല്ലാം ചോദിച്ചതായി സുപ്രീംകോടതി ഉത്തരവില്‍ വ്യക്തമാക്കുന്നു. ഹാദിയയുടെ താല്‍പര്യപ്രകാരം കോഴ്‌സ് പൂര്‍ത്തിയാക്കാന്‍ അവരെ സേലത്തേയ്ക്ക് അയയയ്ക്കണം. ആവശ്യമെങ്കില്‍ പഠനത്തിനുള്ള സാമ്പത്തിക സഹായം കേരള സര്‍ക്കാര്‍ നല്‍കണം. അതേസമയം പഠിക്കാന്‍ സര്‍ക്കാര്‍ സഹായം വേണോ എന്ന ചോദ്യത്തിന് ആവശ്യമില്ല, ചിലവ് ഭര്‍ത്താവ് വഹിക്കും എന്നാണ് ഹാദിയ പറഞ്ഞിരിക്കുന്നത്. ഭര്‍ത്താവിനൊപ്പം പോകണമെന്നും ഹാദിയ ആവശ്യപ്പെട്ടു. എന്നാല്‍ ഇത് ഇപ്പോള്‍ പരിഗണിക്കുന്നില്ല എ്ന്ന് കോടതി പറഞ്ഞിരിക്കുന്നു.

എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ കോളേജ് ഡീനിന് കോടതിയെ സമീപിക്കാം. സേലത്തേയ്ക്ക് ഹാദിയയെ എത്തിക്കേണ്ടത് കേരള സര്‍ക്കാരിന്റെ ചുമതലയാണ്. തുടര്‍ന്നുള്ള സുരക്ഷാചുമതല തമിഴ്‌നാട് സര്‍ക്കാരിനായിരിക്കും. എന്‍ഐഎ അന്വേഷണം തുടരാം. 2018 ജനുവരി മൂന്നിന് കേസില്‍ വീണ്ടും വാദം കേള്‍ക്കുമെന്നും സു്പ്രീംകോടതി വ്യക്തമാക്കി.

സുപ്രീംകോടതി ഉത്തരവിന്‍റെ പൂര്‍ണരൂപം:

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍