UPDATES

ട്രെന്‍ഡിങ്ങ്

ശ്രീജിത്തിന്റെ കൊലപാതകം: സിപിഎം സെൽഭരണം തിരിച്ചുവരുന്നോ?

ഭരണം തുടങ്ങിയ ആദ്യഘട്ടങ്ങളിൽ പൊലീസ് കുറെയെല്ലാം സ്വതന്ത്രമായി പ്രവർത്തിക്കുന്നുവെന്ന തോന്നൽ വളർന്നിരുന്നു

അധികാരമേറ്റെടുത്ത ആദ്യനാളുകളിൽ ആഭ്യന്തര വകുപ്പിന്റെ നിയന്ത്രണം കൂടി കയ്യാളുന്ന മുഖ്യമന്ത്രി പിണറായി വിജയൻ ഇങ്ങനെയൊരു പ്രസ്താവന നടത്തി. ‘സെൽഭരണം വരുമെന്ന ഭീതി ചില കേന്ദ്രങ്ങൾ പ്രചരിപ്പിക്കുന്നുണ്ട്. എന്നാൽ തന്റെ ഭരണകാലത്ത് പൊലീസ് സ്വതന്ത്രമായി പ്രവർത്തിക്കുമെന്നു’മായിരുന്നു അത്.

എന്നാല്‍ വരാപ്പുഴയില്‍ ശ്രീജിത്ത് എന്ന യുവാവ് പോലീസ് മര്‍ദ്ദനമേറ്റ് മരിച്ചത് മറ്റൊരു സെല്‍ ഭരണത്തിന്റെ സൂചനയോ എന്നാണ് ചില വെളിപ്പെടുത്തലുകളെ അടിസ്ഥാനമാക്കി പൊതുസമൂഹം ചോദിക്കുന്നത്.

ഭരണം തുടങ്ങിയ ആദ്യഘട്ടങ്ങളിൽ പൊലീസ് കുറെയെല്ലാം സ്വതന്ത്രമായി പ്രവർത്തിക്കുന്നുവെന്ന തോന്നൽ വളർന്നിരുന്നു. സിപിഎം കളമശ്ശേരി ഏരിയാ സെക്രട്ടറി സക്കീര്‍ ഹുസൈനെ അടക്കം അറസ്റ്റ് ചെയ്തത് നിക്ഷ്പക്ഷ പോലീസിംഗിന്റെ ഉദാരഹണമായി ഉയര്‍ത്തിക്കാട്ടപ്പെട്ടു.

തങ്ങളുടെ ഇംഗിതത്തിന് അനുസരിച്ചു പോലീസ് നില്‍ക്കുന്നില്ല എന്ന നില വന്നപ്പോള്‍ കണ്ണൂരിലെ സി പി എം നേതാക്കൾക്ക് പരസ്യമായിത്തന്നെ രംഗത്തു വരേണ്ടി വന്നത് ഇതിനു തെളിവാണ്. കണ്ണൂരിൽ ചില കുറ്റവാളികൾക്കെതിരെ നടപടിയെടുക്കാൻ പൊലീസ് തയ്യാറാകുന്നില്ല എന്ന് പി ജയരാജന്‍ പരസ്യമായി പറഞ്ഞത് സി പി എമ്മിനുള്ളില്‍ വലിയ കോലാഹലം ഉയര്‍ത്തിയിരുന്നു. യുഡിഎഫ് കാലത്തെ പൊലീസ് നയം ഇപ്പോഴും മാറ്റമില്ലാതെ തുടരുന്നു എന്നുവരെ ജയരാജൻ പറഞ്ഞുവെച്ചു. ഇതിൽ പൊലീസ് എങ്ങനെയാകണമെന്ന വ്യക്തമായ സൂചനയുണ്ടായിരുന്നു.

പ്രാദേശിക നേതൃത്വത്തിന്റെ സമ്മർദ്ദം എത്രത്തോളം പൊലീസ് ഭരണത്തെ സ്വാധീനിക്കുമെന്നത് നെഹ്റു കോളജിലെ ജിഷ്ണുവിന്റെ ദുരൂഹമരണവുമായി ബന്ധപ്പെട്ട കേസിൽ കേരളം കണ്ടതാണ്. ഈ സമ്മർദ്ദം ക്രമേണ വളർന്ന് സെൽഭരണത്തിന്റെ പരിസരങ്ങളിലേക്ക് കേരളാ പൊലീസ് എത്തിച്ചേരുകയാണ് എന്നതിന്റെ ദൃഷ്ടാന്തമായി ശ്രീജിത്തിന്റെ കസ്റ്റഡി മരണം മാറുകയാണോ എന്ന ചോദ്യമാണ് ഉയരുന്നത്.

എന്നാണ് പോലീസേ, നിങ്ങള്‍ മനുഷ്യമ്മാരാവുക?

ശ്രീജിത്തിനെതിരെ മൊഴി നൽകാൻ പാര്‍ട്ടിയുടെ ബ്രാഞ്ച്-ഏരിയ തലങ്ങളിൽ നിന്ന് ശക്തമായ ഇടപെടലുണ്ടായെന്ന വെളിപ്പെടുത്തലാണ് ശ്രീജിത്തിന്റെ സുഹൃത്തായ ശരത്ത് നടത്തിയിരിക്കുന്നത്. സി പി എം അനുഭാവിയായ ആത്മഹത്യ ചെയ്ത വാസുദേവന്റെ വീട് കയറി ആക്രമണം നടത്തിയത് ശ്രീജിത്തും സംഘവുമാണെന്ന് മൊഴി നൽകിയത് ശരത്തിന്റെ അച്ഛൻ പി എം പരമേശ്വരനായിരുന്നു. ഇദ്ദേഹം ഇതു ചെയ്തത് സിപിഎം പ്രാദേശിക നേതൃത്വത്തിന്റെ സമ്മർദ്ദം മൂലമാണെന്നാണ് ശരത്ത് പറയുന്നത്. സിപിഎം ബ്രാഞ്ച് അംഗമാണ് പരമേശ്വരന്‍.

സിപിഎം ഏരിയാ കമ്മറ്റി അംഗം ഡെന്നിയാണ് ശ്രീജിത്തിനെ പ്രതിയാക്കുന്ന തരത്തിൽ മൊഴി നൽകാൻ അച്ഛനെ പ്രേരിപ്പിച്ചത് എന്നും ശരത് പറഞ്ഞതായി പ്രമുഖ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കെജെ തോമസ് എന്നയാളാണ് പരമേശ്വരനെ ഡെന്നിക്കരികിലേക്ക് കൂട്ടിക്കൊണ്ടു പോയതെന്നും മകൻ പറയുന്നു.

എന്നാല്‍ ഇങ്ങനെയൊരു മൊഴി താന്‍ നല്‍കിയിട്ടില്ലെന്നാണ് പരമേശ്വരന്‍ പറയുന്നത്. വാസുദേവന്റെ അയല്‍ക്കാരനായ താന്‍ ഉച്ചയ്ക്ക് വീട്ടിലേക്ക് പോകുമ്പോള്‍ വാസുദേവന്റെ വീട്ടില്‍ അക്രമം നടക്കുന്നതു കന്ദുവെന്നും ആക്രമികളുടെ കൂട്ടത്തില്‍ ഷേണായിപ്പറമ്പ് രാമകൃഷ്ണന്റെ മക്കളായ ശ്രീജിത്തിനെയും സജിത്തിനെയും കണ്ടെന്ന് പരമേശ്വരന്‍ നല്‍കിയതായുള്ള മൊഴിയാണ് കഴിഞ്ഞ ദിവസം പോലീസ് പുറത്തുവിട്ടത്.

പോലീസ് പുറത്തുവിട്ട മൊഴികളും താന്‍ ഇങ്ങനെയൊരു മൊഴി നല്‍കിയിട്ടില്ലെന്ന പരമേശ്വരന്റെ വെളിപ്പെടുത്തലും അച്ഛനെ മൊഴി നല്‍കാന്‍ സി പി എം പ്രാദേശിക നേതാക്കള്‍ പ്രേരിപ്പിച്ചു എന്ന പരമേശ്വരന്റെ മകന്റെ വെളിപ്പെടുത്തലും സിപിഎമ്മിനും പോലീസിനും എന്തൊക്കെയോ ഒളിക്കാനുണ്ട് എന്ന സൂചനയാണ് നല്‍കുന്നത്.

എന്റെ കണ്‍മുന്നിലിട്ടാണ് അവരെന്റെ കുഞ്ഞിന്റെ വയറ്റില്‍ തൊഴിച്ചത്, ഒരു കുടുംബം അനാഥമാക്കിയിട്ട് എന്താണ് ആ പൊലീസുകാര്‍ നേടിയത്? ഒരമ്മ ചോദിക്കുന്നു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍