UPDATES

ജോസഫ് ഗ്രൂപ്പ് നിലപാട് കടുപ്പിക്കുന്നു; കേരള കോണ്‍ഗ്രസ് (എം) വീണ്ടും പിളര്‍പ്പിലേയ്‌ക്കോ ?

അഭിപ്രായവ്യത്യാസങ്ങള്‍ പറഞ്ഞുതീര്‍ക്കാനായിരിക്കും ഇന്നത്തെ യോഗത്തില്‍ മാണി വിഭാഗത്തിന്‍റെ ശ്രമം.

കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ സിപിഎമ്മിന്റെ പിന്തുണ സ്വീകരിച്ചതുമായി ബന്ധപ്പെട്ട് കേരള കോണ്‍ഗ്രസ് എമ്മില്‍ പ്രതിസന്ധി രൂക്ഷം. പാര്‍ട്ടി വീണ്ടുമൊരു പിളര്‍പ്പിലേയ്ക്ക് നീങ്ങുകയാണോ എന്ന് സംശയമുയര്‍ത്തുന്ന രീതിയിലാണ് കാര്യങ്ങള്‍. സിപിഎമ്മിന്റെ പിന്തുണയോടെ നേടിയ ജില്ലാ പഞ്ചായത്ത് പ്രസിഡന്‌റ് പദം രാജി വയ്ക്കണമെന്നാണ് ജോസഫ് ഗ്രൂപ്പിന്റെ ആവശ്യം. പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്യാതെയാണ് ഇത്തരമൊരു കാര്യം നടന്നതെന്ന് നേരത്തെ പാര്‍ട്ടി വര്‍ക്കിംഗ് ചെയര്‍മാന്‍ പിജെ ജോസഫും മോന്‍സ് ജോസഫ് എംഎല്‍എയും വ്യക്തമാക്കിയിരുന്നു. നേരത്തെ കെഎം മാണിയുടെ വീട്ടില്‍ വിളിച്ച് എംഎല്‍എമാരുടെ യോഗത്തില്‍ നിന്ന് ഇരുവരും വിട്ട് നിന്നിരുന്നു.

അഭിപ്രായവ്യത്യാസങ്ങള്‍ പറഞ്ഞുതീര്‍ക്കാനായിരിക്കും ഇന്നത്തെ യോഗത്തില്‍ മാണി വിഭാഗത്തിന്‍റെ ശ്രമം. അഭിപ്രായ വ്യത്യാസങ്ങള്‍ പറഞ്ഞുതീര്‍ക്കുകയാണ് കെഎം മാണിയുടെ മുന്നിലുള്ള വഴി. കോണ്‍ഗ്രസിന്റ അധിക്ഷേപത്തിനെതിരെയുള്ള പ്രാദേശിക നേതാക്കളുടെ വികാരപ്രകടനമാണ് കോട്ടയത്ത് കണ്ടതെന്നായിരുന്നു ആദ്യദിവസം കെ.എം. മാണി പ്രതികരിച്ചത്. എന്നാല്‍ കൂടെയുള്ളവര്‍ പോലും കൂട്ടുകെട്ടിനെ തള്ളിപ്പറഞ്ഞതോടെ, കൂട്ടുകെട്ട് ദൗര്‍ഭാഗ്യകരമായിപ്പോയിയെന്ന് കൂടി കൂട്ടിച്ചേര്‍ത്ത് പിറ്റേന്ന് നിലപാട് മയപ്പെടുത്തി. പക്ഷെ അത്തരമൊരു തിരുത്തല്‍ കൊണ്ട് മാത്രം ജോസഫ് വിഭാഗം നിലപാട് മയപ്പെടുത്തുമെന്ന് കരുതാന്‍ കഴിയില്ല. എന്നാല്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെ രാജി വയ്പിച്ചുകൊണ്ടുള്ള അത്തരമൊരു കീഴടങ്ങലിന് മാണി വിഭാഗം തയ്യാറാകുമോ എന്ന ചോദ്യമുണ്ട്. വിട്ടുവീഴ്ചയ്ക്ക് മാണി വിഭാഗം തയാറാകുന്നില്ലെങ്കില്‍ ജോസഫും കൂട്ടരും കടുത്ത തീ രുമാനത്തിലേക്ക് പോകുമോയെന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

കെഎം മാണി കാണിച്ചത് ചതിയും രാഷ്ട്രീയ വഞ്ചനയുമാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെ്ന്നിത്തലയും തുറന്നടിച്ചിരുന്നു. ജോസ് കെ മാണി ഇനി യുഡിഎഫ് വഴി പാര്‍ലമെന്റില്‍ എത്തില്ലെന്നാണ് കെസി ജോസഫ് പറഞ്ഞത്. മാണിയും ജോസ് കെ മാണിയുമുള്ള പാര്‍ട്ടിയുമായി ഇനി ഒരു സഹകരണവുമുണ്ടാവില്ലെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കേരള കോണ്‍ഗ്രസ് എമ്മിന്റെ നിലനില്‍പ്പ് തന്നെ അപകടത്തിലായിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍