UPDATES

ട്രെന്‍ഡിങ്ങ്

ആറു മാസം, 27 കോടി രൂപ വരുമാനം; കൊച്ചി മെട്രോ കുതിക്കുമോ?

2017 ല്‍ ഏറ്റവും കൂടുതല്‍ ജന ശ്രദ്ധ ആകര്‍ഷിച്ചതും മാധ്യമശ്രദ്ധ പിടിച്ചു പറ്റിയതുമായ പദ്ധതി

2017 ല്‍ ഏറ്റവും കൂടുതല്‍ ജന ശ്രദ്ധ ആകര്‍ഷിച്ചതും മാധ്യമശ്രദ്ധ പിടിച്ചു പറ്റിയതുമായ പദ്ധതി ഏതെന്ന് ചോദിച്ചാല്‍ അതിന് ഒരു ഉത്തരമേ ഉള്ളു കൊച്ചി മെട്രോ. നീണ്ട 18 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് കൊച്ചി മെട്രോയെന്ന നെല്ലിക്ക മധുരിച്ചു തുടങ്ങിയത്. ഇതിനിടയില്‍ സംസ്ഥാന സര്‍ക്കാരുകളും കേന്ദ്രസര്‍ക്കാരുകളും പല തവണ മാറി. രാജ്യത്തെ ആദ്യ മള്‍ട്ടിമോഡല്‍ ട്രാന്‍സ്പോര്‍ട്ട് സിസ്റ്റമായ കൊച്ചി മെട്രോ യഥാര്‍ഥ്യമാകാന്‍ ജനം കുറച്ചൊന്നുമല്ല കാത്തിരുന്നത്. മെട്രോ നിര്‍മ്മാണത്തെ തുടര്‍ന്ന് കൊച്ചിയിലും സമീപപ്രദേശങ്ങളിലും അനുഭവപ്പെട്ട ട്രാഫിക് കുരുക്ക്, അഴുക്കും പൊടിയുമെല്ലാം കൊണ്ട് നട്ടം തിരിഞ്ഞപ്പോള്‍ നെല്ലിക്കയാണ് ആദ്യം കൈയ്ക്കും പിന്നെ മധുരിക്കുമെന്നായിരുന്നു വിശദീകരണം.

മറ്റ് മെട്രോകളില്‍ നിന്നെല്ലാം വ്യത്യസ്തമായി സാങ്കേതിക വിദ്യകൊണ്ടും, അതിവേഗം പൂര്‍ത്തീകരിച്ച പദ്ധതിയെന്നതുകൊണ്ടും, കുടുംബശ്രീ വനിതകള്‍ക്കും ട്രാന്‍ജെന്‍ഡേഴ്സിനും തൊഴില്‍ നല്കിയും മെട്രോ മുന്നേറുമ്പോള്‍ വലിയ ജനപിന്തുണ തന്നെ കൊച്ചി മെട്രോയ്ക്ക് ലഭിച്ചു. പ്രാരംഭ ഘട്ടത്തില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തടസം നേരിട്ടിരുന്നു. പദ്ധതി യാഥാര്‍ഥ്യമായാലും കൊച്ചിയിലെ ഗതാഗത പ്രശ്നങ്ങള്‍ക്ക് പരിഹാരമാകില്ലെന്നു പല കോണുകളില്‍ നിന്നും അഭിപ്രായമുണ്ടായി. ഇവയെല്ലാം മറികടന്ന് കൊച്ചി മെട്രോ ആദ്യ ഘട്ടം അതിവേഗത്തില്‍ യാഥാര്‍ഥ്യമായി. മെട്രോമാന്‍ ഇ.ശ്രീധരന്‍, അന്നത്തെ കെഎംആര്‍എല്‍ എംഡി ഏലിയാസ് ജോര്‍ജ് എന്നിവരുള്‍പ്പെടുന്ന പദ്ധതിക്ക് ചുക്കാന്‍ പിടിച്ചവര്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രശംസ പിടിച്ചു പറ്റി. ആലുവ മുതല്‍ തൃപ്പൂണിത്തുറയിലെ പേട്ട വരെ 25.6 കിലോമീറ്റര്‍ ദൂരമുള്ള കൊച്ചി മെട്രോയുടെ ആദ്യ ഘട്ടത്തില്‍ ആലുവ മുതല്‍ മഹാരാജാസ് കോളജ് ഗ്രൗണ്ട് വരെ പൂര്‍ത്തീകരിച്ചിട്ടുണ്ട്.

ആറുമാസം പിന്നിട്ടപ്പോള്‍ കൊച്ചി മെട്രോക്ക് 27 കോടിരൂപയുടെ വരുമാനം

മെട്രോയില്‍ നിന്ന് ഉദ്ദേശിക്കുന്ന രീതിയില്‍ വരുമാനം ലഭിക്കില്ലെന്ന് പറഞ്ഞ പ്രവചനങ്ങള്‍ കാറ്റില്‍ പറത്തി മറ്റ് മെട്രോകള്‍ക്ക് ലഭിക്കുന്നതിലേക്കാള്‍ യാത്രക്കാരുടെ എണ്ണത്തിലും വരുമാനത്തിലും മുന്നിലാണെന്നാണ് അധികൃതര്‍ നല്കിയ കണക്ക് പറയുന്നത്. കഴിഞ്ഞ ആറുമാസം കൊണ്ട് 27.66 കോടി രൂപ വരുമാനമാണ് കൊച്ചി മെട്രോ സ്വന്തമാക്കിയത്. ആലുവയില്‍ നിന്ന് പലാരിവട്ടം വരെയായിരുന്നു ആദ്യം സര്‍വ്വീസ് നടത്തിയിരുന്നത്. പിന്നീടത് മഹാരാജസ് വരെ ആയപ്പോള്‍ യാത്രക്കാരുടെ എണ്ണത്തില്‍ വലിയ വര്‍ധനവുണ്ടായി.

ജൂണ്‍ 19-ന് സര്‍വീസ് ആരംഭിച്ച കൊച്ചി മെട്രോയുടെ ആദ്യമാസത്തെ വരുമാനം തന്നെ നാലു കോടിയായിരുന്നു. ഉദ്ഘാടന മാസത്തില്‍ തന്നെ റെക്കോര്‍ഡ് വരുമാനമായിരുന്നു മെട്രോയുടേത്. മെട്രോയില്‍ യാത്ര ചെയ്തവരുടെ എണ്ണം 46696. വരുമാനം 15,66,647 രൂപ. ആദ്യയാത്രയുടെ കൗതുകം മാറിയതും യാത്രക്കാരുടെ എണ്ണത്തിലും ഇടിവുണ്ടായി. ജൂലൈ, ആഗസ്റ്റ് മാസങ്ങളില്‍ യാത്രക്കാര്‍ നേര്‍ പകുതില്‍ താഴെ മാത്രം. 22,640 പേര്‍. ആഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ കൊച്ചി മെട്രോയില്‍ കയറിയവര്‍ 26,540 പേര്‍. ഓക്ടോബര്‍ 3ന് മെട്രോ മഹാരാജസ് വരെ സര്‍വ്വീസ് തുടങ്ങിയതോടെ യാത്രക്കാരുടെ എണ്ണം 29,582 ആയി. പരസ്യ ബോര്‍ഡുകളും, അനൗണ്‍സ്‌മെന്റുകളും വഴി ടിക്കറ്റ് ഇതര വരുമാനവും കണ്ടെത്താനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. വിദ്യാര്‍ത്ഥികള്‍ക്കും സ്ഥിരം യാത്രക്കാര്‍ക്കുമായി പ്രതിമാസ ടിക്കറ്റ് കൊണ്ടു വരുന്നതോടെ മെട്രോയുടെ നിന്നുള്ള വരുമാനം വര്‍ധിക്കുമെന്നും കെഎംആര്‍എല്‍ അധികൃതര്‍ പറഞ്ഞു.

കൊച്ചി മെട്രോയെ എംജി റോഡില്‍ നിന്നും തുടര്‍ന്ന് തൃപ്പുണിത്തുറയിലേക്കും കാക്കനാട്ടേക്കും എത്തിക്കുക, വാട്ടര്‍മെട്രോ വളരെ ഭംഗിയായി പൂര്‍ത്തീകരിക്കുക, മെട്രോയ്ക്ക് കൂടുതല്‍ വരുമാന സ്ഥിരത ഉറപ്പു വരുത്തുക ഇതൊക്കെയാണ് തന്റെ കര്‍ത്തവ്യത്തിലുള്ളത്. അത് നിറവേറ്റണം. മറ്റ് മെട്രോകളെ അപേക്ഷിച്ച് കൊച്ചി മെട്രോയ്ക്ക് നല്ല വരുമാനമാണുള്ളത്. പാത ദീര്‍ഘിപ്പിച്ച് കാക്കനാട് വരെ എത്തുന്നതോടെ പദ്ധതി വലിയ വിജയമായല മാറി വരുമാനം ഇരട്ടിയാകും. ചുമതലയേറ്റ ശേഷം ടിക്കറ്റ് നിരക്കില്‍ വരുത്തിയ ചെറിയ മാറ്റം വരുമാനം വര്‍ധിക്കുന്നതിന് കാരണമായിട്ടുണ്ടെന്നും കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് എംഡി എപിഎം മുഹമ്മദ് ഹനീഷ് അഴിമുഖത്തോട് പറഞ്ഞു.

ഇ. ശ്രീധരനെ കൊണ്ടുള്ള ദു:ഖങ്ങള്‍

മെട്രോയുടെ ചില നേട്ടങ്ങള്‍

ട്രാന്‍സ്ജെന്‍ഡറുകള്‍ക്കും കുടുംബശ്രീ വനിതകള്‍ക്കും ജോലി നല്കിയത് ശ്രദ്ധേയമായി: സമൂഹത്തില്‍ എല്ലാവരാലും അവഗണിക്കപ്പെടുന്ന ട്രാന്‍സ്ജെന്‍ഡറുകള്‍ക്ക് കൊച്ചി മെട്രോയില്‍ ജോലി നല്കിയത് ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഹൗസ് കീപ്പിംഗിലും ടിക്കറ്റിംഗിലും ഇവര്‍ക്ക് ജോലി നല്‍കി പൊതുസമൂഹത്തിന്റെ ഭാഗമാക്കിയത് ദേശീയ മാധ്യമങ്ങള്‍ വരെ വര്‍ത്തയാക്കിയിരുന്നു. 28 ഓളം ട്രാന്‍സ്ജെന്‍ഡേഴ്സിനാണ് തൊഴില്‍ നല്‍കിയത്. കൂടാതെ കുടുംബശ്രീ വനിതകള്‍ ഉള്‍പ്പെടെ 71 ഓളം വനിതകള്‍ക്കും തൊഴില്‍ നല്കി.

സമയബന്ധിതമായ പ്രവര്‍ത്തനം: നിയകുരുക്കുകളഴിക്കാന്‍ ഏകജാലക സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയത് മെട്രോ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വേഗമേറി. ഭൂമി ഏറ്റെടുക്കല്‍ നടപടിയെന്ന കടമ്പ കടക്കുകയായിരുന്നു അധികൃതര്‍ നേരിട്ട ഏറ്റവും വലിയ വെല്ലുവിളി. ഏകദേശം 600 ലധികം ആളുകളില്‍ നിന്നാണ് ഭൂമി ഏറ്റെടുത്തത്. പദ്ധതിക്ക് വേണ്ട ഏകദേശം 90 ശതമാനത്തിലേറെ ഭൂമി ഏറ്റെടുത്തതായാണ് കെഎംആര്‍എല്‍ അധികൃതര്‍ പറയുന്നത്. 2013 ലെ ഭൂമി ഏറ്റെടുക്കല്‍ നിയമം, ക്വാറി സമരം, മെറ്റലിന്റെ ലഭ്യതകുറവ്, മഴ എന്നവിയെല്ലാം മെട്രോ നിര്‍മ്മവണ പ്രവര്‍ത്തനങ്ങള്‍ക്ക് വെല്ലുവിളിയായി.

ആദ്യ ട്രാന്‍സ് സംസ്ഥാനം; കൊച്ചി മെട്രോയില്‍ ജോലി; പക്ഷെ കൊച്ചി പോലീസിന് ഇപ്പോഴും ഇവര്‍ കുറ്റവാളികള്‍

മോഡേണ്‍ സിഗ്‌നലിംഗ് സിസ്റ്റം: മെട്രോയുടെ മറ്റൊരു പ്രത്യേകത മോഡേണ്‍ സിഗ്‌നലിംഗ് സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്നു എന്നതാണ്. സാധാരണ ട്രെയിന്‍ സര്‍വീസുകള്‍ വാര്‍ത്താവിനിമയ സംവിധാനങ്ങളെ ആശ്രയിച്ചാണ് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ ഇത് സമയ നഷ്ടത്തിനിടയാക്കും. ഒരു പരിധി വിട്ട വേഗതയില്‍ സഞ്ചരിക്കാനും പ്രയാസമായിരിക്കും.

സ്റ്റേഷനുകള്‍ പറയുന്നത് ജൈവ വൈവിധ്യത്തിന്റെ പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകതയും: ഓരോ മെട്രോ സ്റ്റേഷനുകളും കേരളത്തിന്റെ ജൈവ വൈവിധ്യത്തിന്റെ മനോഹാര്യതയും പശ്ചിമഘട്ട മലനിരകളുടെ പ്രാധാന്യവും ഇവ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും യാത്രക്കാരെ ബോധവത്കരിക്കുന്നു. കൂടാതെ മെട്രോ തൂണുകളില്‍ ചെടികള്‍ ഉപയോഗിച്ച് മനോഹരമാക്കിയും പരിസ്ഥിതി സൗഹൃദ സ്റ്റേഷനുകളാണ് ക്രമീകരിച്ചിരിക്കുന്നത്.

ഞങ്ങള്‍ തൊഴിലെടുത്ത് ജീവിച്ച് കാണിക്കും; കൊച്ചി മെട്രോയില്‍ നിയമനം കിട്ടിയ ട്രാന്‍സ്‌ജെന്‍ഡര്‍ രാഗ രഞ്ജിനി

മെട്രോ നാള്‍വഴി

*1999-ല്‍ ഇകെ നയനാര്‍ മുഖ്യമന്ത്രിയായ എല്‍ഡിഎഫ് സര്‍ക്കാരായിരുന്നു കേരളത്തില്‍ മെട്രോ റെയില്‍ പദ്ധതി സാധ്യത പഠനം നടത്തിയത്.

*2005 ജൂലൈയില്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ (യുഡിഎഫ്) ആലുവ മുതല്‍ തൃപ്പൂണിത്തുറ പേട്ട വരെ സ്ഥാപിക്കുന്ന നിര്‍ദിഷ്ട മെട്രോ റെയിലിന്റെ പദ്ധതി റിപ്പോര്‍ട്ട് ഡിഎംആര്‍സി (ഡല്‍ഹി മെട്രോ റയില്‍ കോര്‍പറേഷന്‍) കേരള സര്‍ക്കാരിന് സമര്‍പ്പിച്ചു.

*2007 ഫെബ്രുവരി 28-ന് കൊച്ചി മെട്രോ റെയില്‍ പദ്ധതിക്കു വിഎസ് അച്യുതാനന്ദന്‍ മന്ത്രിസഭ അംഗീകാരം നല്‍കുകയും സ്പെഷ്യല്‍ ഓഫീസറായി ദക്ഷിണ റയില്‍വേ റിട്ട. അഡീഷനല്‍ ജനറല്‍ മാനേജര്‍ ആര്‍. ഗോപിനാഥന്‍ നായരെ നിയമിക്കുകയും ചെയ്തു.

*2008 ജനുവരി 1-ന് കേരള നിയമസഭ മൂവായിരം കോടിയുടെ പദ്ധതിക്ക് അംഗീകാരം നല്‍കുകയും കേന്ദ്ര സര്‍ക്കാരിന്റെ അംഗീകാരത്തിനായി സമര്‍പ്പിക്കുകയും ചെയ്തു.

*2009 മാര്‍ച്ച് 6-ന് പദ്ധതിയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കമായി. കൊച്ചി മെട്രോയുടെ പ്രോജക്ട് ഡയറക്ടറായി ചീഫ് എന്‍ജിനീയര്‍ പി. ശ്രീറാമിനെ ഡിഎംആര്‍സി നിയമിച്ചു.

മദ്യം അകത്തുണ്ടോ എന്നാലിനി മെട്രോയില്‍ കറങ്ങാമെന്ന് കരുതേണ്ട: പുതിയ മാര്‍ഗരേഖ ഉടന്‍

*2012 ജനുവരി 12-ന് പദ്ധതിയുടെ പൂര്‍ണ ചുമതല ഇ. ശ്രീധരനു നല്‍കി. ഡിഎംആര്‍സി-ക്ക് രാജ്യാന്തര ടെന്‍ഡറില്ലാതെ തന്നെ മെട്രോ കരാര്‍ നല്‍കുമെന്ന് അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു.

*2012 ജൂണ്‍ 14-ന് കൊച്ചി മെട്രോ റയിലിനു ‘കോമറ്റ്’ എന്ന പേരിടാന്‍ കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് തീരുമാനിച്ചു. (പിന്നീട് കെ എം ആര്‍ എല്‍ എന്ന് മാറ്റി)

*2012 ഓഗസ്റ്റ് 20-ന് കൊച്ചി മെട്രോ റെയില്‍ കമ്പനി എംഡിയായി ഏലിയാസ് ജോര്‍ജ് ചുമതലയേറ്റു.

*2012 സെപ്റ്റംബര്‍ 13-ന് പദ്ധതിയുടെ ശിലാസ്ഥാപനം പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ മോഹന്‍ സിങ് കൊച്ചിയില്‍ നിര്‍വഹിച്ചു.

*2013 ജൂണ്‍ 7-ന് ഔദ്യോഗികമായി പൈലിങ് പണികള്‍ ചങ്ങമ്പുഴ പാര്‍ക്കിനു സമീപം ആരംഭിച്ചു.

*2013 ജൂലൈ 05-ന് മെട്രോ റെയില്‍ പദ്ധതിക്ക് 5537.25 കോടി രൂപയുടെ പുതിയ ബജറ്റ് കൊച്ചി മെട്രോ റയില്‍ ലിമിറ്റഡ് (കെഎംആര്‍എല്‍) ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സ് യോഗം അംഗീകരിച്ചു.

കൊച്ചി മെട്രോ ഇനി സിനിമയാകും; നായിക റിമ കല്ലിങ്കല്‍

*2013 നവംബര്‍ 08-ന് മെട്രോ റെയില്‍ നിര്‍മാണത്തിനു സൗത്ത് റയില്‍വേ സ്റ്റേഷനില്‍ സ്ഥലം വിട്ടുകൊടുക്കുന്നതിനു ധാരണയായി.

*2013 ഡിസംബര്‍ 04-ന് കൊച്ചി മെട്രോയുടെ തയ്യാറെടുപ്പുകള്‍ക്കായി 158.68 കോടി രൂപ നേരത്തേ അനുവദിച്ചിരുന്നത് 242.47 കോടിയായി ഉയര്‍ത്താന്‍ സംസ്ഥാന മന്ത്രിസഭ തീരുമാനിച്ചു.

*2014 ജനുവരി 27-ന് ഒന്നാം ഘട്ടത്തില്‍ തന്നെ കൊച്ചി മെട്രോ റെയില്‍ തൃപ്പൂണിത്തുറയിലേക്കു നീട്ടാന്‍ കെഎംആര്‍എല്‍ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സ് യോഗം അനുമതി നല്‍കി.

*2014 ഫെബ്രുവരി 06-ന് മെട്രോ റെയില്‍ കോച്ചുകള്‍ വാങ്ങാന്‍ വീണ്ടും ടെന്‍ഡര്‍ ചെയ്യാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.

*2014 ഫെബ്രുവരി 17-ന് മെട്രോ റെയില്‍ പദ്ധതിക്ക് കേന്ദ്ര ബജറ്റില്‍ 462.17 കോടി രൂപ അനുവദിച്ചു.

*2014 ജൂലൈ 12-ന് മെട്രോയുടെ വലുപ്പമേറിയ ആദ്യ ഗിര്‍ഡര്‍ പുളിഞ്ചോടിനും ആലുവയ്ക്കുമിടയില്‍ സ്ഥാപിച്ചു.

*2014 ജൂലൈ 20-ന് കൊച്ചി മെട്രോ റയിലിനു വേണ്ടി 1170 കോടി രൂപയുടെ വായ്പയ്ക്കു കെഎംആര്‍എല്ലും കാനറാ ബാങ്കും കരാര്‍ ഒപ്പുവച്ചു.

കൊച്ചി മെട്രോ സ്റ്റേഷനുകള്‍ ഈ 13 ചിത്രങ്ങള്‍ കൊണ്ട് നിങ്ങളുടെ മനം കവരും

*2014 സെപ്റ്റംബര്‍ 09-ന് കൊച്ചി മെട്രോയുടെ പാളങ്ങള്‍ക്കുള്ള കരാര്‍ റയില്‍വേ ഉപകമ്പനിയായ ഇര്‍കോണിന് നല്‍കി.

*2016 ജനുവരി 23-ന് കൊച്ചി മെട്രോ റെയിലിന്റെ ആദ്യ ട്രയല്‍ റണ്‍ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടി ഫ്‌ളാഗ് ഓഫ് ചെയ്തു.

*2016 ഓഗസ്റ്റ് 6-ന് കൊച്ചി മെട്രോ റയിലിന്റെ ആദ്യ സ്റ്റേഷന്റെ നിര്‍മാണം ആലുവയില്‍ ആരംഭിച്ചു.

*2016 സെപ്റ്റംബര്‍ 24-ന് മുട്ടം മുതല്‍ പാലാരിവട്ടം വരെ കൊച്ചി മെട്രോ നടത്തിയ ട്രയല്‍ റണ്‍ വിജയം.

*2017 മേയ് 08-ന് കൊച്ചി മെട്രോയ്ക്കു യാത്രക്കാരെ കയറ്റി സര്‍വീസ് ആരംഭിക്കാനുള്ള അന്തിമ അനുമതി ലഭിച്ചു.

*2017 മേയ് 10-ന് കൊച്ചി മെട്രോയുടെ സര്‍വീസ് ട്രയല്‍ ആരംഭിച്ചു.

*2017 ജൂണ്‍ 3-ന് കൊച്ചി മെട്രോയില്‍ സോളാര്‍ പവര്‍ പ്ലാന്റ് കമ്മീഷനി

2017 ജൂലൈ 17 കൊച്ചി മെട്രോ ഉദ്ഘാടനം പ്രധാനമന്ത്രി

കൊച്ചി മെട്രോ; ലോകോത്തരം, രാജ്യത്തിന് മാതൃക

അമല്‍ ജോയ്‌

അമല്‍ ജോയ്‌

അഴിമുഖം റിപ്പോര്‍ട്ടര്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍