UPDATES

ശബരിമല; റിവ്യൂ ഹര്‍ജി നോക്കി ദേവസ്വം ബോര്‍ഡ്, വോട്ടുകണക്കുകൾ കൂട്ടിക്കിഴിച്ചു രാഷ്ട്രീയകക്ഷികൾ

ആദ്യം വിധിയെ സ്വാഗതം ചെയ്‌തെങ്കിലും പല ഹിന്ദു സംഘടനകളും നിരീശ്വരവാദികളുടെ സർക്കാർ ആചാരങ്ങൾ മാറ്റുന്നതിന് കൂട്ടുനിന്നു എന്ന ആരോപണം ഉന്നയിച്ചതിനെത്തുടർന്നു അല്പം ആശങ്കയിലാണ്

ശബരിമലയിൽ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്ക് പ്രവേശനം അനുവദിക്കുന്ന സുപ്രീം കോടതി വിധി വന്നതോടെ തീർത്ഥാടകരുടെ എണ്ണത്തിൽ വർദ്ധനവ് പ്രതീക്ഷിക്കുന്ന തിരുവിതാംകൂർ ദേവസ്വം ബോർഡ് ഉത്തരവ് നടപ്പാക്കാനുള്ള വഴികൾ ആലോചിക്കുകയാണ്. വിധിക്കെതിരെ പുനഃപരിശോധനാ ഹർജി നല്കുന്നതിനെക്കുറിച്ചും ബോർഡ് ആലോചിക്കുന്നുണ്ട്.

സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബഞ്ച് 4:1 എന്ന തരത്തിൽ ഭൂരിപക്ഷവിധിയോടെ കഴിഞ്ഞ വെള്ളിയാഴ്ച്ച 10-നും 50-നും ഇടയ്ക്കുള്ള സ്ത്രീകൾക്ക് ശബരിമല ക്ഷേത്രത്തിൽ പ്രവേശിക്കാനുള്ള വിലക്ക് നീക്കിയതോടെ നവംബറിൽ തുടങ്ങുന്ന തീർത്ഥാടനക്കാലത്ത് തീർത്ഥാടകരുടെ എണ്ണത്തിൽ 30% വർദ്ധനവുണ്ടാകുമെന്നാണ് ദേവസ്വം ബോർഡ് കരുതുന്നത്.

പത്തനംതിട്ട ജില്ലയിലെ ഈ കാനനക്ഷേത്രത്തിന്റെ നടത്തിപ്പുകാരായ ബോർഡ് തീരുമാനം നടപ്പിലാക്കുന്നത് നീട്ടിവെക്കാനോ അല്ലെങ്കിൽ തിരക്കു കുറയ്ക്കാനായി ക്ഷേത്രം വർഷം മുഴുവൻ തുറന്നുവെക്കുന്നതിനെക്കുറിച്ച് സംസ്ഥാനസർക്കാരിനോടും തന്ത്രി രാജീവ് കണ്ഠരരോടും ശുപാർശ ചെയ്‌തേക്കും. രണ്ടാമത്തെ സൂചന തന്ത്രി എന്തായാലും തള്ളിക്കളഞ്ഞതിനാൽ അദ്ദേഹത്തെ അത് ബോധ്യപ്പെടുത്തുക ബുദ്ധിമുട്ടാകും.

ക്ഷേത്രം സ്ഥിതി ചെയ്യുന്നത് ആനകളും കടുവകളും ഉള്ള പെരിയാർ കടുവ സങ്കേതത്തിലായതിനാൽ സ്ത്രീകൾക്കൂടി എത്തുമ്പോൾ വരി നിൽക്കാനും വിശ്രമിക്കാനുമൊക്കെ കൂടുതൽ സ്ഥലം കണ്ടെത്താൻ ദേവസ്വം ബോർഡിന് ബുദ്ധിമുട്ടാകും. കൂടുതൽ വനിതാ പൊലീസുകാരെ വിന്യസിക്കാനും സമയം വേണ്ടിവരും.
ഈ നൂറ്റാണ്ടിലെത്തന്നെ ഏറ്റവും വലിയ പ്രളയത്തിലുണ്ടായ നാശനഷ്ടങ്ങളിൽനിന്നും കരകയറാൻ ദേവസ്വം ബോർഡ് ശ്രമിക്കവെയാണ് വിധി വന്നത്. വെള്ളപ്പൊക്കത്തിൽ പമ്പാ നദി ഗതിമാറി ഒഴുകി ക്ഷേത്രത്തിന്റെ പമ്പ കീഴ്ത്താവളം മുഴുവൻ തകർത്തുകളഞ്ഞു.

ആദ്യം വിധിയെ സ്വാഗതം ചെയ്‌തെങ്കിലും പല ഹിന്ദു സംഘടനകളും നിരീശ്വരവാദികളുടെ സർക്കാർ ആചാരങ്ങൾ മാറ്റുന്നതിന് കൂട്ടുനിന്നു എന്ന ആരോപണം ഉന്നയിച്ചതിനെത്തുടർന്നു അല്പം ആശങ്കയിലാണ്. സുപ്രീം കോടതി നിരോധിച്ചിട്ടും യുവജന സംഘടനകളുടെ സമരത്തെ തുടർന്ന് ജല്ലിക്കെട്ട് നടത്താൻ തമിഴ്‌നാട് സർക്കാരിനെ നിർബന്ധിതമാക്കിയ മാതൃകയിലുള്ള സമരത്തെക്കുറിച്ചും ചില സംഘടനകൾ പറയുന്നുണ്ട്.
കോൺഗ്രസ് നേതൃത്വത്തിലുള്ള മുൻ ഐക്യമുന്നണി സർക്കാർ ശബരിമലയിൽ തൽസ്ഥിതി തുടരണമെന്ന അഭിപ്രായമാണ് എടുത്തെങ്കിലും സി പി എം നേതൃത്വത്തിലുള്ള ഇടതുമുന്നണി സർക്കാർ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്ക് പ്രവേശനം അനുവദിക്കണമെന്നാണ് നിലപാടെടുത്തത്.

“എന്റെ കുടുംബത്തിൽ നിന്നുള്ള ഒരു സ്ത്രീയും പോകാനുള്ള അനുമതി കിട്ടി എന്നതുകൊണ്ട് ക്ഷേത്രത്തിലേക്ക് പോകാൻ ഒരുങ്ങില്ല,” സി പി എം മുൻ നിയമസഭാംഗം കൂടിയായ ദേവസ്വം ബോർഡ് പ്രസിഡണ്ട് എ. പദ്മകുമാർ മുഖ്യമന്ത്രി പിണറായി വിജയനുമായി ഞായറാഴ്ച്ച നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷം പറഞ്ഞു.

ചില ദേവസ്വം ബോർഡംഗങ്ങൾ കോടതിയിൽ പുനഃപരിശോധനാ ഹർജി നൽകാൻ ആവശ്യപ്പെടുന്നു എന്ന് വാർത്തയുണ്ട്. ക്ഷേത്രകാര്യങ്ങളിൽ അവസാനവാക്കായി ശബരിമല തന്ത്രിയും ക്ഷേത്രകാര്യങ്ങളിൽ പങ്കുള്ള പന്തളം രാജകുടുംബവും വിധിയിൽ അസന്തുഷ്ടി പ്രകടിപ്പിച്ചിട്ടുണ്ട്. ഇരുകൂട്ടരെയും കാണുമെന്നും വിഷയം ചർച്ച ചെയ്യുമെന്നും ദേവസ്വം പ്രസിഡണ്ട് പറഞ്ഞു.

ആദ്യം വിധിയെ അനുകൂലിച്ചെങ്കിലും ഇപ്പോൾ പുനഃപരിശോധനാ ഹർജി നൽകണമെന്ന നിലപാടാണ് കോൺഗ്രസും ബി ജെ പിയും എടുക്കുന്നത്.

“പരമോന്നതകോടതിയുടെ വിധിയനുസരിച്ചേ നമുക്ക് നീങ്ങാനാകൂ. അതേസമയം പ്രായോഗിക ബുദ്ധിമുട്ടുകളും സാമൂഹ്യ പ്രത്യാഘാതങ്ങളും നമ്മൾ കണക്കിലെടുക്കണം. സംസ്ഥാന സർക്കാർ ഇരട്ടത്താപ്പാണ് കാണിക്കുന്നത്. ഒരു പുനഃപരിശോധനാ ഹർജി നൽകുകയാണ് നല്ലത്,” പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

രണ്ടു സംഘടനകൾ-ശബരിമല സംരക്ഷണ സമിതിയും മുൻ വി എച്ച് പി നേതാവ് പ്രവീൺ തൊഗാഡിയയുടെ അന്താരാഷ്‌ട്ര ഹിന്ദു പരിഷദും- ശബരിമലയിലെ ആചാരങ്ങളും അനുഷ്ഠാനങ്ങളും സംരക്ഷിക്കാൻ നിയമം കൊണ്ടുവരണം എന്നാവശ്യപ്പെട്ട് ഒക്ടോബർ 2-നു സംസ്ഥാനത്തെ എല്ലാ ദേശീയ, സംസ്ഥാന പാതകളും ഉപരോധിക്കാൻ ആഹ്വാനം ചെയ്തിട്ടുണ്ട്.

ചെറുകിട കുഴപ്പക്കാരായ സംഘങ്ങൾ ഈ വൈകാരികമായ മതവിഷയം തെറ്റിയെടുക്കുമോ എന്ന് ഭയക്കുന്ന എല്ലാ രാഷ്ട്രീയകക്ഷികളും ആകെ ആശയക്കുഴപ്പത്തിലാണ്. ബി ജെ പിയുടെയും കോൺഗ്രസിന്റെയും ദേശീയ നേതൃത്വങ്ങൾ വിധിയെ സ്വാഗതം ചെയ്‌തെങ്കിലും ലിംഗനീതിയുടെ പേരിൽ താഴെത്തട്ടിലെ സാഹചര്യങ്ങളെയും സാമൂഹ്യ പ്രശ്നങ്ങളെയും വിസ്മരിച്ചു എന്ന് അവരുടെ സംസ്ഥാന ഘടകങ്ങൾ പരാതി പറയുന്നു.

ശബരിമല വിധി ഒരു മുന്നറിയിപ്പാണ്; ജീർണത ബാധിച്ച ക്രിസ്ത്യൻ, മുസ്‌ലിം മത വൈതാളികര്‍ക്കും

“എന്റെ ചോറൂണ് ശബരിമലയില്‍ അമ്മയുടെ മടിയില്‍”: മുന്‍ പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടികെഎ നായര്‍

പതിനെട്ടാം പടിയില്‍ സിനിമ നടി നൃത്തം ചെയ്തിട്ടില്ലേ! ശബരിമലയില്‍ അവകാശം ഉണ്ടായിരുന്ന ഈഴവ കുടുംബത്തിന് എന്ത് സംഭവിച്ചു?

തന്ത്രി പദം പെണ്ണുങ്ങള്‍ക്ക് കൊടുക്കുമോ? ഹിന്ദു മതത്തില്‍ ആര് എപ്പോഴാണ് സ്ത്രീകളോട് റെഡിയാണോ എന്ന് ചോദിച്ചിട്ടുള്ളത്?-ജെ ദേവിക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍