UPDATES

ട്രെന്‍ഡിങ്ങ്

ശബരിമല ദേവസ്വം ബോര്‍ഡിന്റെ സ്വത്ത്, ആരും അവകാശവാദവുമായി വരേണ്ട: മുഖ്യമന്ത്രി

പോലീസില്‍ കലാപമുണ്ടാക്കാന്‍ സംഘപരിവാര്‍ ശ്രമിച്ചു, വിശ്വാസികളോടും വിശ്വാസത്തോടും ബഹുമാനം

ഇവിടെ മാസാദ്യം തുറക്കുന്ന ശബരിമലയുടെ നട അത് തുറക്കുന്നതിന് മുമ്പ് തന്നെ ശബരിമലയെ ഒരു കലാപഭൂമിയാക്കി മാറ്റാനുള്ള ശ്രമമാണ് സംഘപരിവാര്‍ നടത്തിയത്. അതിന് ഗൂഢമായ പദ്ധതി തന്നെ സംഘപരിവാര്‍ തയ്യാറാക്കിയെന്നാണ് കാണാന്‍ കഴിയുന്നത്. ശബരിമലയുടെ കാര്യത്തില്‍ സര്‍ക്കാരോ പോലീസോ ഒരു വിശ്വാസിയെയും തടയുന്നതിനോ എതിര്‍ക്കുന്നതിനോ തയ്യാറായിരുന്നില്ല. മാത്രമല്ല നിങ്ങളെല്ലാം കണ്ടതാണ് പ്രതിഷേധത്തിന്റെ പേരില്‍ പന്തല് കെട്ടി സമരം നടത്തിയപ്പോഴും സര്‍ക്കാര്‍ എതിര് നിന്നില്ല. പക്ഷെ പന്തല് കെട്ടുകയും പ്രതിഷേധിക്കുകയും മാത്രമല്ല. ആ സമരത്തിന് പുതിയ രീതികള്‍ വന്നു.

മാത്രമല്ല, കുറെ ഭക്തര്‍ക്ക് നേരെ ആക്രമണമുണ്ടായി. സുപ്രിംകോടതി വിധിയുടെ ഉറപ്പില്‍ ശബരിമല ദര്‍ശനത്തിന് വന്ന കുറെ വനിതകളെയും ആക്രമിക്കുന്ന സ്ഥിതിയുണ്ടായി. ശ്രദ്ധിക്കേണ്ട ഒരു കാര്യം യുവതികള്‍ക്കും ഭക്തര്‍ക്കും നേരെ മാത്രമല്ല ആക്രമണങ്ങളുണ്ടായത്. മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയും വലിയ തോതില്‍ ആക്രമണമുണ്ടായി.

ഇതേവരെയുണ്ടായിട്ടില്ലാത്ത ഒരു പുതിയ രീതി ശബരിമലയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ സ്വീകരിക്കുകയുണ്ടായി. അത് തങ്ങള്‍ പറയുന്നത് പോലെ റിപ്പോര്‍ട്ട് ചെയ്‌തോളണം. തങ്ങള്‍ പറയുന്ന രീതിയിലല്ല റിപ്പോര്‍ട്ട് ചെയ്തതെങ്കില്‍ അക്രമിക്കുമെന്ന നിലപാട് പരസ്യമായി തന്നെ സ്വീകരിച്ചു. ദൃശ്യങ്ങള്‍ എല്ലാവരും കണ്ടതാണ്. അവിടെയുള്ള മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ സംഘപ്രവര്‍ത്തകര്‍ ചീറിയടുക്കുന്നത്. അപ്പോള്‍ മാധ്യമപ്രവര്‍ത്തകരെ ആക്രമിക്കാന്‍ വേണ്ടി ഓടിയടുക്കുന്ന സംഘപരിവാര്‍ പ്രവര്‍ത്തകരുടെ അക്രമ മുഖം ദൃശ്യങ്ങളിലൂടെ ജനങ്ങളെല്ലാം കണ്ടതാണ്. ഇപ്പോള്‍ സംഭവിച്ചത് അയ്യപ്പഭക്തര്‍ക്ക് ശബരിമലയിലേക്ക് കടന്നു ചെല്ലുന്നതിന് എതിരായി സമരം. രാജ്യത്ത് നിലനില്‍ക്കുന്ന എല്ലാ നിയമങ്ങളെയും ലംഘിച്ചുകൊണ്ട് നിയമം കയ്യിലെടുക്കുന്ന നിലപാടാണ് സംഘപരിവാര്‍ സ്വീകരിച്ചത്.

ഇത്തരമൊരു ഘട്ടത്തില്‍ ശബരിമലയിലെത്തുന്ന അയ്യപ്പഭക്തര്‍ക്ക് സുരക്ഷയൊരുക്കുന്നത് പോലീസിന്റെ ഉത്തരവാദിത്വമായി മാറി. അങ്ങനെയാണ്. ശബരിമലയില്‍ ദര്‍ശനത്തിനെത്തിയവര്‍ക്ക് നേരെ വലിയ ആക്രമണമാണ് സംഘപരിവാറിന്റെ ഭാഗത്തുനിന്നുണ്ടായത്. കല്ലേറുണ്ടായി. യഥാര്‍ത്ഥത്തില്‍ വലിയ മാനസിക പീഡനമാണ് സ്ത്രീകള്‍ നേരിട്ടത്.

അവിടെ വന്ന വനിതകള്‍ക്ക് നേരെ തെറിയഭിഷേകവും ആക്രമണവുമുണ്ടായി. അതേസമയം അവരുടെ വീടുകള്‍ക്ക് നേരെയും ആക്രമണമുണ്ടായി. രണ്ടും ഒരേസമയത്താണ് നടന്നതെന്നും ഓര്‍ക്കേണ്ടതുണ്ട്. അപ്പോള്‍ സംഘപരിവാറുകാര്‍ പറഞ്ഞതല്ല നടന്നത്. അവര്‍ പറഞ്ഞത് ഇവിടെ വന്ന സ്ത്രീകളെ അയ്യപ്പഭക്തര്‍ തടഞ്ഞെന്നാണ്. യഥാര്‍ത്ഥത്തില്‍ ഇവര്‍ അയ്യപ്പഭക്തരല്ല. സംഘപരിവാറിന്റെ ഗൂഢാലോചനയാണ് നടന്നത്. വലിയ ഗൂഢാലോചന ഇതിന്റെ പിന്നില്‍ കാണാന്‍ കഴിയും. സംഘപരിവാറിന്റെ ഈ നീക്കങ്ങള്‍ നേരത്തെ മനസിലാക്കുകയും കേരളത്തില്‍ എവിടെയാണെങ്കിലും വലിയ തോതില്‍ വീടുകള്‍ക്ക് നേരെ ആക്രമണങ്ങള്‍ നടത്താന്‍ പദ്ധതിയിട്ടെന്നാണ് ഇതില്‍ നിന്നും മനസിലാകുന്നത്.

മറ്റ് സംഘങ്ങള്‍ക്ക് ആ സമയത്ത് തന്നെ വിവരം എത്തിച്ചുകൊടുക്കുകയായിരുന്നു. ചില വോയിസ് മെസേജുകള്‍ ഇപ്പോള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അതില്‍ പറയുന്നത് അയ്യപ്പഭക്തരാണെന്ന് കാണാന്‍ ഇരുമുടിക്കെട്ട് വേണം. അങ്ങനെയെന്തെങ്കിലുമൊരു സംഗതികള്‍ വേണം. എന്ന് സംഘപരിവാറുകാരോട് മൊബൈലില്‍ വോയിസ് മെസേജ് നല്‍കുന്ന സ്ഥിതിയുണ്ടായി. അപ്പോള്‍ ഇതൊക്കെ കാണിക്കുന്നത് യാദൃശ്ചികമായി സംഭവിച്ചതല്ലെന്നാണ്. ഇതിന്റെയെല്ലാം പിന്നില്‍ ആസൂത്രിതമായി സംഘപരിവാറിന്റെ ഭാഗത്തുനിന്നും ഉണ്ടായി. ഇതിനെല്ലാം ആര്‍എസ്എസ് ഫലപ്രദമായി നേതൃത്വം കൊടുക്കാനാണ് ശ്രമിച്ചത്.

ശബരിമലയെ ഒരു ആരാധനാ സ്ഥലമെന്നതില്‍ നിന്നും മാറ്റി ഒരു സംഘര്‍ഷഭൂമിയാക്കുകയാണ് ചെയ്തത്. അപ്പോള്‍ ഭക്തിയുടെ പേരില്‍ അക്രമികളെ കേന്ദ്രീകരിപ്പിച്ച് സംഘപരിവാര്‍ അക്രമം കാണിക്കുന്ന നിലയാണ് ഇവിടെയുണ്ടായത്. ഇതില്‍ ഒരുകാര്യം വ്യക്തമാക്കാനുള്ളൂ. അക്രമികളുടെ കേന്ദ്രമാക്കി ശബരിമലയെ മാറ്റാന്‍ പറ്റി. അങ്ങനെ ഏതെങ്കിലും ശക്തി വ്യാമോഹിക്കുന്നുണ്ടെങ്കില്‍ അവരോട് പറയാനുള്ളത് ശബരിമലയെ അക്രമികളുടെ കേന്ദ്രമാക്കാമെന്ന് വ്യാമോഹിക്കേണ്ടതില്ല എന്നാണ്.

ഇപ്പോള്‍ ശബരിമല സന്നിധാനം അവിടുത്തെ ശാന്തിയും സമാധാനവും ശരിയായ രീതിയില്‍ തിരിച്ചു കൊണ്ടുവരേണ്ടതുണ്ട്. അതിന് വേണ്ടത് ക്രമിനലുകള്‍ അവിടെ കേന്ദ്രീകരിക്കാന്‍ പാടില്ല എന്നുള്ളതാണ്. ഒരു സംശയവും വേണ്ട അവിടെ കേന്ദ്രീകരിക്കാന്‍ ഉദ്ദേശിക്കുന്ന ക്രിമിനലുകളെ അവിടുന്ന് പുറത്താക്കുകയും വിശ്വാസികള്‍ക്ക് കടന്ന് ചെല്ലാവുന്ന സാഹചര്യം ശബരിമലയില്‍ സൃഷ്ടിക്കുകയും ചെയ്യും. ഇത് സര്‍ക്കാരിന്റെ പ്രാഥമികമായ ബാധ്യതയാണ്. ആ ബാധ്യത സര്‍ക്കാര്‍ നിറവേറ്റുക തന്നെ ചെയ്യും.

പത്ത് മുതല്‍ 50 വരെ പ്രായമുള്ള വനിതകളെ തടയുമെന്നാണ് ഇക്കൂട്ടര്‍ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ നാം കണ്ടു ഈ പറഞ്ഞ പ്രായപരിധിയ്ക്ക് അപ്പുറവും ഇപ്പുറവുമുള്ള ആളുകളെ തടഞ്ഞു നിര്‍ത്തുന്ന ചിത്രം നാം കാണുകയുണ്ടായി. അവരെല്ലാം ഭക്തകളായിരുന്നവര്‍ കണ്ണീരോടെ സന്നിധാനം വിടുന്ന കാഴ്ചയും നമുക്ക് കാണേണ്ടി വന്നു. അമ്പത് വയസ്സ് കഴിഞ്ഞവര്‍ക്ക് നടപ്പന്തലില്‍ വച്ചുണ്ടായ കയ്യേറ്റത്തെ തുടര്‍ന്ന് ആശുപത്രിയിലെത്തേണ്ടതായി വന്നു. ആന്ധ്ര, തമിഴ്‌നാട് തുടങ്ങിയ അയല്‍സംസ്ഥാനക്കാരായ ഭക്തര്‍ക്കാണ് ഇത്തരമൊരു അവസ്ഥയുണ്ടായത്.

സുപ്രിംകോടതിയുടെ ഭരണഘടന ബഞ്ചിന്റെ വിധി പോലും അംഗീകരിക്കാതെ അഴിച്ചുവിട്ട ഇത്തരം അതിക്രമങ്ങളെ അംഗീകരിച്ചുകൊണ്ട് പോകാന്‍ സര്‍ക്കാരിന് കഴിയില്ല. ഇവിടെ വേറൊരു സംഭവം നടക്കുകയുണ്ടായി. എല്ലാക്കാലത്തും ശബരിമലയുടെ പ്രശ്‌നവുമായി ബന്ധപ്പെട്ട് വ്യത്യസ്ത അവലോകന യോഗം നടക്കുകയുണ്ടായി.

അവലോകന യോഗത്തിന്റെ റിപ്പോര്‍ട്ട് ദേവസ്വം ജീവനക്കാരായ ചിലരും പരിശോധിച്ചുവെന്ന വാര്‍ത്ത ഉയര്‍ന്നുവന്നിട്ടുണ്ട്. ഇത് ദേവസ്വം ബോര്‍ഡ് പരിശോധിക്കേണ്ടതാണ്. ദേവസ്വം ബോര്‍ഡ് ജീവനക്കാര്‍ അത്തരമൊരു പരിശോധനയ്ക്ക് ഇറങ്ങിയെങ്കില്‍ അത് ഗൗരവകരമായ കാര്യമാണ്. ആവശ്യമായ ഇടപെടല്‍ ദേവസ്വം ബോര്‍ഡിന്റെ ഭാഗത്തുനിന്നുണ്ടാകുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.

ഇവിടെ സുപ്രിംകോടതിയുടെ വ്യക്തമായ വിധി വന്ന സാഹചര്യമുണ്ട്. ആ വിധി പ്രകാരം ശബരിമല കയറാന്‍ സന്നദ്ധരാകുന്ന ഏതൊരാള്‍ക്കും സുരക്ഷയൊരുക്കുക. ഇത് സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണ്. സുപ്രിംകോടതി വിധി നടപ്പാക്കുകയെന്നത് ഭരണഘടനയുടെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാരിന്റെ ചുമതലയാണ്.

ഇവിടെ ശ്രദ്ധിക്കേണ്ട ഒരുകാര്യം എല്ലാ മേഖലയിലും വര്‍ഗ്ഗീയ ധ്രുവീകരണം നടത്തുന്നതിന് സംഘപരിവാര്‍ നടത്തുന്ന ശ്രമമാണ്. ശബരിമലയിലെ ഭക്തര്‍ക്ക് സൗകര്യമൊരുക്കുന്നതിന് വര്‍ഷങ്ങളായി ശബരിമലയില്‍ പ്രവര്‍ത്തിക്കുന്ന മികവുറ്റ പോലീസ് ഓഫീസര്‍മാരെ പോലും ഒറ്റതിരിഞ്ഞ് ആ്ക്രമിക്കാനുള്ള ശ്രമം സംഘപരിവാറിന്റെ ഭാഗത്തുനിന്നും ഉണ്ടായത് പ്രത്യേകം കാണേണ്ടതാണ്. പോലീസിനെ പോലും വര്‍ഗ്ഗീയവല്‍ക്കാരിക്കാനുള്ള ഹീനമായ ശ്രമം സംഘപരിവാറിന്റെ ഭാഗത്തുനിന്നുണ്ടായി. അയ്യപ്പഭക്തനായ ഒരു പോലീസുദ്യോഗസ്ഥന്‍ ദര്‍ശനം നടത്തിയതിനെയൊക്കെ ചില മാധ്യമങ്ങള്‍ ദുര്‍വ്യാഖ്യാനം നടത്തുന്നതും കണ്ടു.

പോലീസിലെ വിശ്വാസികള്‍ തങ്ങളുടെ വിശ്വാസത്തിനൊത്ത നിലപാടെടുക്കണമെന്നാണ് ബിജെപിയുടെ സംസ്ഥാന പ്രസിഡന്റ് ആവശ്യപ്പെടുന്നത്. പോലീസിന്റെ ഉന്നതമായ അച്ചടക്കം തകര്‍ക്കാനാണിത്. പോലീസില്‍ കലാപമുണ്ടാക്കാന്‍ പറ്റുമോയെന്നതും ഇവരുടെ ഉദ്ദേശമാണ്. സുപ്രിംകോടതി വിധി ഏതെങ്കിലും വിധത്തില്‍ പൊളിക്കണം. അതിന് ഏതറ്റം വരെ ഈ വര്‍ഗ്ഗീയ വിധ്വംസക ശക്തികള്‍ പോകുമെന്നതിന്റെ ഉദാഹരണമാണ് ഇവിടെ കാണാന്‍ കഴിഞ്ഞത്. പന്തളം രാജകൊട്ടാരം ശബരിമല അടച്ചിടുമെന്നൊക്കെ പറയുന്നത് കേട്ടു. ശബരിമല ദേവസ്വം ബോര്‍ഡിന്റെ സ്വത്താണ്. അതിന്റെ അവകാശം പറഞ്ഞുകൊണ്ട് ആരും വരേണ്ടതില്ല. പന്തളം രാജ്യവും രാജാധികാരവും നേരത്തെ തന്നെ തിരുവിതാംകൂറിന് അടിയറവ് വച്ചതാണ്. അതോടെ ശബരിമലയും തിരുവിതാംകൂറിന്റെ സ്വത്തായി. പിന്നീട് തിരു-കൊച്ചിയുടെയും ഐക്യകേരളം രൂപപ്പെട്ടപ്പോള്‍ അത് കേരളത്തിന്റെയും സ്വത്തായി. അങ്ങനെ നോക്കിയാല്‍ ഇത്തരം അധികാരങ്ങള്‍ പണ്ട് മുതലേ ഇല്ലാതായതാണ്.

രാജാവേ, ശബരിമല നട അടച്ചിടുംമുമ്പ്; അങ്ങ് കൊല്ലവർഷം 969 ഇടവം 23-ലെ പന്തളം അടമാനം എന്നു കേട്ടിട്ടുണ്ടോ?

ഐജി ശ്രീജിത് അയ്യപ്പ സ്വാമിയുടെ മുന്‍പില്‍ കരഞ്ഞതെന്തിന്? ലതയും…

ആചാരങ്ങൾ മാറേണ്ടവയാണ്; പുത്തരിക്കണ്ടത്തെ ഒരു മണിക്കൂർ പ്രസംഗത്തിൽ നിലപാട് പറഞ്ഞ്‌ പിണറായി/ പ്രസംഗത്തിന്റെ പൂര്‍ണരൂപം

കേരളത്തിലെ രാജാക്കന്മാരെ ആക്ഷേപിച്ച പിണറായി അറബി രാജാവിന്റെ കാല് നക്കാന്‍ പോയിരിക്കുന്നു: അജയ് തറയില്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍