UPDATES

വടയമ്പാടിയില്‍ ആര്‍എസ്എസ്, പോലീസ് വിളയാട്ടം

കെ.കെ.കൊച്ച്, സി.എസ്.മുരളി, പെമ്പുളൈ ഒരുമൈ നേതാവ് ഗോമതിയടക്കം കണ്‍വന്‍ഷനില്‍ പങ്കെടുക്കാനെത്തിയ എല്ലാവരേയും പോലീസ് അറസ്റ്റ് ചെയ്തു

വടയമ്പാടിയില്‍ ആര്‍എസ്എസ്-പോലീസ് വിളയാട്ടം. ചൂണ്ടിയില്‍ ദളിത് ആത്മാഭിമാന കണ്‍വന്‍ഷനില്‍ പങ്കെടുക്കാനെത്തിയ ദളിത്, മനുഷ്യാവകാശ പ്രവര്‍ത്തകരേയും മാധ്യമപ്രവര്‍ത്തകരേയും പോലീസ് അറസ്റ്റ് ചെയ്തു നീക്കി. എന്നാല്‍ പ്രകോപനപരമായ മുദ്രാവാക്യങ്ങളും ഭീഷണിയുമായി തുടക്കം മുതല്‍ നിലകൊണ്ട ആര്‍എസ്എസ് പ്രവര്‍ത്തകരെ സ്ഥലത്ത് നിന്ന് നീക്കാന്‍ പോലും പോലീസ് തയ്യാറായില്ല. മാധ്യമ പ്രവര്‍ത്തകരെ തിരഞ്ഞുപിടിച്ച് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ആക്രമിക്കുമ്പോള്‍ പോലീസ് കയ്യുംകെട്ടി നോക്കിനിന്നു. പിന്നീട് കണ്‍വന്‍ഷനില്‍ പങ്കെടുക്കാനെത്തിയവരെ ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്യുകയും ഐഡന്റികാര്‍ഡ് കാണിച്ചിട്ട് പോലും ഓണ്‍ലൈന്‍ മാധ്യമ പ്രവര്‍ത്തകരെയടക്കം കരുതല്‍ തടങ്കലില്‍ കൊണ്ടുപോയി. മാധ്യമപ്രവര്‍ത്തകരെയടക്കം അറസ്റ്റ് ചെയ്തപ്പോഴും സംഘര്‍ഷ സാധ്യതയൊരുക്കിയ സംഘപരിവാര്‍ പ്രവര്‍ത്തകരെ എന്തുകൊണ്ട് അറസ്റ്റ് ചെയ്തില്ല എന്ന ചോദ്യമാണ് ദളിത് പ്രവര്‍ത്തകര്‍ ഉന്നയിക്കുന്നത്.

കെ.കെ.കൊച്ച്, സി.എസ്.മുരളി, പെമ്പുളൈ ഒരുമൈ നേതാവ് ഗോമതിയടക്കം കണ്‍വന്‍ഷനില്‍ പങ്കെടുക്കാനെത്തിയ എല്ലാവരേയും പോലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റ് ഇപ്പോഴും തുടരുകയാണ്. ചൂണ്ടിയില്‍ സമ്മേളിച്ചതിന് ശേഷം വടയമ്പാടിയിലേക്ക് മാര്‍ച്ച് നടത്താമെന്നായിരുന്നു സമരസമിതി തീരുമാനിച്ചിരുന്നത്. എന്നാല്‍ മാര്‍ച്ച് നടത്താന്‍ കഴിയില്ലെന്ന് പോലീസ് അറിയിച്ചതോടെ ചൂണ്ടിയില്‍ കണ്‍വന്‍ഷന്‍ നടത്താമെന്ന് സമരരക്കാരും കണ്‍വന്‍ഷനെത്തിയ വിവിധ ദളിത് സംഘടനാ നേതാക്കളും തീരുമാനിച്ചു. എന്നാല്‍ ചൂണ്ടിയില്‍ ദളിത് മനുഷ്യാവകാശ പ്രവര്‍ത്തകരും സമരക്കാരും എത്തിത്തുടങ്ങിയതോടെ ആര്‍എസ്എസ് ഹിന്ദുഐക്യവേദി പ്രവര്‍ത്തകര്‍ സ്ഥലത്തെത്തുകയും മുദ്രാവാക്യം വിളികളുമായി സമരക്കാരെ തടയുകയും ചെയ്തു. എന്നാല്‍ സംഘപരിവാര്‍ പ്രവര്‍ത്തകരെ പോലീസ് തടഞ്ഞതുമില്ല.

വടയമ്പാടി; മറ്റ് പാർട്ടിക്കാർക്കെല്ലാം സമരം നടത്താൻ അനുമതിയുള്ളപ്പോൾ ദളിതർക്ക് കൺവൻഷൻ പോലും നടത്തിക്കൂടെന്നാണോ?

പിന്നീട് ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തകരായ മൃദുലഭവാനി, ജീവന്‍, അലക്‌സ് എന്നിവരെയും മീഡിയാവണ്‍ റിപ്പോര്‍ട്ടറേയും സംഘപരിവാറുകാര്‍ ആക്രമിക്കുകയുണ്ടായി. മാവോയിസ്റ്റുകളെന്നും ഇസ്ലാമിസ്റ്റുകളെന്നും ആരോപിച്ചായിരുന്നു ആക്രമണം. എന്നാല്‍ ഇത് കണ്‍മുന്നില്‍ കണ്ടിട്ടും സിഐ സാജന്‍ സേവ്യറടക്കം യാതൊരു നടപടിയും സ്വീകരിച്ചില്ലെന്ന് മാധ്യമപ്രവര്‍ത്തകര്‍ പറയുന്നു.

ഇതിനിടെ ദളിത് നേതാവ് കെകെ കൊച്ചിനും ഗോമതിയ്ക്കും പോലീസ് മര്‍ദ്ദനമേറ്റതായും റിപ്പോര്‍ട്ടുണ്ട്. സംഘര്‍ഷ സാധ്യത കണക്കിലെടുത്താണ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കിയതെന്നാണ് പോലീസ് പറയുന്നത്.

വടയമ്പാടി; ഈ മൈതാനം മാക്കോത പാപ്പുവിന്റെയും ചോതി വെളിച്ചപ്പാടിന്റെയും

വടയമ്പാടി: ആത്മാഭിമാന കണ്‍വന്‍ഷനായാലും ആഹ്ളാദമായാലും അനുവദിക്കില്ലെന്ന് പോലീസ്; നടത്തുമെന്ന് സമരക്കാര്‍

കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍