UPDATES

ശബരിമല LIVE: ദേവസ്വം ബോര്‍ഡ് നാളെ സാവകാശ ഹര്‍ജി നല്‍കും; നെയ്യഭിഷേകത്തിന്റെ സമയം കൂട്ടി; ഭക്തര്‍ക്ക് പകല്‍ നിയന്ത്രണമില്ല

ശബരിമലയില്‍ തുടരുന്ന നിയന്ത്രണങ്ങള്‍ക്കെതിരെ ഹൈക്കോടതിയെ സമീപിക്കാന്‍ ബിജെപി തീരുമാനിച്ചു

05.10PM

ശബരിമലയിലെ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത ചൂണ്ടിക്കാട്ടി, സ്ത്രീ പ്രവേശനത്തിന് കൂടുതല്‍ സമയം ആവശ്യപ്പെട്ട് ദേവസ്വം ബോര്‍ഡ് നാളെ സാവകാശ ഹര്‍ജി നല്‍കും; നെയ്യഭിഷേകം അടക്കം യാതൊരു ആചാരങ്ങള്‍ക്കും ഭക്തര്‍ക്ക് തടസമുണ്ടാകില്ല എന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്‌ എ പദ്മകുമാര്‍ അറിയിച്ചു. നടപ്പന്തലില്‍ പകല്‍ ഭക്തര്‍ക്ക് നിയന്ത്രണം ഉണ്ടാകില്ല. നെയ്യഭിഷേകത്തിന്റെ സമയം കൂട്ടി. പുലര്‍ച്ചെ 3.15 മുതല്‍ ഉച്ചക്ക് 12.30 വരെ നെയ്യഭിഷേകം നടത്താം.


04.08PM

ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാറും ഡിജിപി ലോകനാഥ് ബഹ്‌റയും എം.വി ജയരാജനും കൂടികാഴ്ച നടത്തുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിലാണ് കൂടികാഴ്ച നടക്കുന്നത്. മുഖ്യമന്ത്രി ചര്‍ച്ചയില്‍ പങ്കെടുക്കുന്നില്ല. ശബരിമലയിലെ കര്‍ശന നിയന്ത്രണത്തിന് ഇളവ് ആവശ്യപ്പെട്ടാണ് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എത്തിയിരിക്കുന്നത്.


03.20PM

കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം പമ്പയിലെത്തും. അല്‍ഫോണ്‍സ് കണ്ണാന്തം നാളെ പമ്പയിലെത്തുമെന്നാണ് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട്.


02.00PM

സംസ്ഥാന നേതാക്കളെയും സംഘപരിവാര്‍ സംഘടന നേതാക്കളെയും പോലീസ് തടയുന്ന സാഹചര്യത്തില്‍ പുതിയ തന്ത്രവുമായി ബിജെപി. ദേശീയ നേതാക്കള്‍ ശബരിമലയിലേക്ക് എത്തിക്കാനാണ് ബിജെപി നീക്കം. അന്യ സംസ്ഥാന എംപിമാരെയും ജനപ്രതിനിധികളെയും എത്തിക്കാനാണ് ബിജെപി ശ്രമം. ദിവസവും ഓരോ നേതാക്കളെ എത്തിക്കാനാണ് നീക്കം.


12.05PM

സന്നിധാനത്ത് പകലും ഭക്തര്‍ക്ക് നിയന്ത്രണം. ഉച്ചക്ക് 12 മണി മുതല്‍ 2 മണി വരെയാണ് നിയന്ത്രണം. തിരക്ക് കുറയ്ക്കാനാണെന്നാണ് പോലീസ് പ്രതികരിച്ചത്. അതേസമയം ഓരോ ദിവസവും പുതിയ നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിനെതിരെ എതിര്‍പ്പുമായി ഭക്തര്‍ രംഗത്തെത്തി.


11.30 AM

ശബരിമലയില്‍ പോലീസുകാര്‍ക്ക് സൗകര്യമില്ലാത്തതില്‍ ഡിജിപിക്ക് അതൃപ്തി. രണ്ട് ദിവസത്തിനകം നടപടിയെന്ന് ദേവസ്വം ബോര്‍ഡ്.

ശബരിമലയില്‍ സുപ്രിംകോടതി വിധി ലംഘിച്ചവരുടെ അറസ്റ്റ് തുടരുമെന്ന് പോലീസ് അറിയിച്ചു. ചിത്തിര ആട്ടത്തിന് നട തുറന്നപ്പോള്‍ പ്രതിഷേധത്തിനായി ശബരിമലയിലെത്തിയവരെയാണ് അറസ്റ്റ് ചെയ്യുന്നത്.


 

11.00 AM

ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ പി ശശികല വീണ്ടും ശബരിമലയിലേക്ക് പോകുമെന്ന് പ്രഖ്യാപിച്ചു. ഇന്ന് വൈകിട്ടോടെ സന്നിധാനത്തെത്താനാണ് തീരുമാനം. പോലീസിനെ അറിയിച്ചാണ് ശശികല ശബരിമലയിലേക്ക് പോകുന്നത്. ഇന്നലെ പുലര്‍ച്ചെ ശബരിമലയിലെത്തിയ അവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് ഇന്നലെ ബിജെപി അപ്രതീക്ഷിതമായ ഹര്‍ത്താലും പ്രഖ്യാപിച്ചു. ഇതിനിടെ ശബരിമലയില്‍ തുടരുന്ന നിയന്ത്രണങ്ങള്‍ക്കെതിരെ ഹൈക്കോടതിയെ സമീപിക്കാന്‍ ബിജെപി തീരുമാനിച്ചു.


10.06AM

ശബരിമല കര്‍മ്മ സമിതി നേതാക്കള്‍ ഗവര്‍ണ്ണറെ കാണുന്നുവെന്ന് റിപ്പോര്‍ട്ട്. ഇന്ന് രാത്രി 8 മണിക്കാണ് കൂടിക്കാഴ്ചക്ക് സമയം അനുവദിച്ചിട്ടുള്ളതെന്നാണ് വിവരം.

 


09.38AM

പമ്പയിലെ എല്ലാ ശുചിമുറികളും തുറന്നുകൊടുത്തു. ശുചിമുറികള്‍ കരാറുകാരെ ഏല്‍പ്പിച്ചു. ശുചിമുറികള്‍ വൃത്തിയാക്കാന്‍ കരാറുകാരോട് ആവശ്യപ്പെട്ടു.


08.50AM

റിമാന്‍ഡ് ചെയ്തതതിന് ശേഷം പോലീസ് പുറത്തേക്ക് എത്തിച്ചപ്പോള്‍ മാധ്യമങ്ങളോട് പ്രതികരിച്ച് കെ. സുരേന്ദ്രന്‍, അയ്യപ്പന് വേണ്ടി ഒരായുസ് മുഴുവന്‍ ജയിലില്‍ കിടക്കാന്‍ സന്തോഷമേയുള്ളൂ, ആചാരലംഘനത്തിനിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ചതിനുള്ള പ്രതികാരമാണ് ഈ അറസ്റ്റ്. പോലീസിനെ കൊണ്ട് ഇതെല്ലാം സിപിഎം ചെയ്യിക്കുന്നതാണ്. ജയിലില്‍ പോകുന്നതിന് യാതൊരു മടിയുമില്ല. ജാമ്യമില്ലാത്ത വകുപ്പ് ചുമത്താന്‍ എന്ത് കുറ്റമാണ് താന്‍ ചെയ്തത്’ എന്ന് അദ്ദേഹം ചോദിച്ചു.

 


08.25AM

കെ സുരേന്ദ്രന്റെ അറസ്റ്റിനെ തുടര്‍ന്ന് ബിജെപി സംസ്ഥാന വ്യാപകമായി പ്രതിഷേധ ദിനം ആചരിക്കുന്നു. 10 മണി മുതല്‍ ഒന്നരമണിക്കൂര്‍ ദേശീയ പാത ഉപരോധിക്കും


08.15AM
പോലീസ് തന്നെ മര്‍ദ്ദിച്ചുവെന്നും സര്‍ക്കാരിന്റെത് പ്രതികാര നടപടിയാണെന്നും കെ സുരേന്ദ്രന്‍. പോലീസിന്റെ കൃത്യനിര്‍ഹണത്തിന് തടസ്സപ്പെടുത്തി, അന്യായമായി സംഘം ചേര്‍ന്നു, തുടങ്ങിയ കേസുകള്‍ ചേര്‍ത്ത് ജാമ്യമില്ല കേസിലാണ് സുരേന്ദ്രനെ അറസ്റ്റ് ചെയ്തത്. അതേ സമയം സുരേന്ദ്രന്റെ അറസ്റ്റിനെ തുടര്‍ന്ന് സംസ്ഥാന വ്യാപകമായി വാഹനങ്ങള്‍ തടയാനും പ്രഷോഭങ്ങള്‍ സംഘടിപ്പിക്കാനും ഒരുങ്ങുകയാണ് ബിജെപി. കൊട്ടാരക്കര സബ്ജയിലിന് മുന്നില്‍ പ്രവര്‍ത്തകര്‍ പ്രതിഷേധത്തിനായി എത്തികൊണ്ടിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്.

07.44 AM

മജിസ്ട്രേറ്റിന്റെ വീടിനു മുന്നിൽ ബിജെപിയുടെ പ്രതിഷേധം.

07.29 AM

ബിജെപി നേതാവ് കെ സുരേന്ദ്രനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ഇദ്ദേഹത്തെ കൊട്ടാരക്കര സബ് ജയിലിലേക്ക് കൊണ്ടുപോകും. പത്തനംതിട്ട മജിസ്ട്രേറ്റിന്റെ വീട്ടിലാണ് സുരേന്ദ്രനെ ഹാജരാക്കിയത്.

07.21 AM

കെ സുരേന്ദ്രനെ മജിസ്ട്രേറ്റിനു മുമ്പാകെ ഹാജരാക്കി. കൂടെ അറസ്റ്റിലായ അജി എരുമേലി, സന്തോഷ് മടുക്കോലി എന്നിവരെയും മജിസ്ട്രേറ്റിനു മുമ്പിലെത്തിച്ചു. പുലര്‍ച്ചെ 3.30 ഓടെ വൈദ്യപരിശോധനയ്ക്കായി പത്തനംതിട്ട ജില്ലാ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ചിറ്റാർ പൊലീസ് സ്റ്റേഷനു മുന്നിൽ ബിജെപി പ്രവർത്തകരുടെ നാമജപ പ്രതിഷേധം നടക്കുകയാണ്. കുളിക്കാനും പല്ലു തേക്കാനും ടോയ്‌ലറ്റില്‍ പോകാനും പൊലീസ് അനുവദിച്ചില്ലെന്ന് കെ സുരേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു.

07.09 AM

വിശ്വാസികൾ ശബരിമലയിൽ പീഡിപ്പിക്കപ്പെടുകയാണെന്ന് ശബരിമല കർമസമിതി രക്ഷാധികാരി ചിദാനന്ദപുരി ആരോപിച്ചു. ഇപ്പോഴത്തെ സംഭവങ്ങൾക്കു പിന്നിൽ രഹസ്യ അജണ്ടയുള്ളതായും അദ്ദേഹം ആരോപിച്ചു. കെപി ശശികലയെയും കെ സുരേന്ദ്രനെയും അറസ്റ്റ് ചെയ്തതിന്റെ പശ്ചാത്തലത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.


07.07 AM

ബിജെപി സംസ്ഥാന സെക്രട്ടറി കെ സുരേന്ദ്രനെ അറസ്റ്റ് ചെയ്തതിനെതിരെ ബിജെപി ഇന്ന് പ്രതിഷേധദിനം ആചരിക്കുന്നു. ഇതിന്റെ ഭാഗമായി സംസ്ഥാനത്തൊട്ടുക്ക് പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കും. ശബരിമലയിൽ ദർശനത്തിനെന്ന പേരിലെത്തിയ കെ സുരേന്ദ്രനെ പൊലീസ് ക്രമസമാധാന പ്രശ്നമുന്നയിച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു.


07.05 AM

തന്നെ അറസ്റ്റ് ചെയ്തതിൽ ഗൂഢാലോചനയുണ്ടെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രൻ. സഞ്ചാരസ്വാതന്ത്ര്യം തടയാൻ സർക്കാരിന് അധികാരമില്ലെന്നും അദ്ദേഹം പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍