UPDATES

സംസ്ഥാനത്തെ ആദ്യ നോട്ട് രഹിത ജില്ലയാകാന്‍ മലപ്പുറം

അഴിമുഖം പ്രതിനിധി

കേരളത്തിലെ ആദ്യത്തെ നോട്ട് രഹിത ജില്ലയാകാന്‍ മലപ്പുറം ഒരുങ്ങുന്നു. മലപ്പുറത്തെ എല്ലാ വില്ലേജുകളിലും ഇലക്ട്രോണിക് പണമിടപാട് പ്രോത്സാഹിപ്പിച്ച് സമ്പൂര്‍ണ നോട്ട് രഹിത ജില്ലയായി പ്രഖ്യാപിക്കാനുള്ള നടപടികളാണ് കളക്ടര്‍ അമിത് മീണയുടെ നേതൃത്വത്തില്‍ നടത്തുന്നത്. അക്ഷയ സെന്റര്‍, ബാങ്കിംഗ് സാക്ഷരതാ പ്രവര്‍ത്തകര്‍, സന്നദ്ധ സംഘടനകള്‍ എന്നിവരുടെ പങ്കാളിത്തത്തോടുകൂടിയാണ് ഇതിനായുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. അക്ഷയയുടെ നേതൃത്വത്തിലാണ് ഇലക്ട്രോണിക് പണമിടപാട് സംബന്ധിച്ച് പരിശീലനം നല്‍കുന്നത്.

ഒരു വില്ലേജിനെ സമ്പൂര്‍ണ ഇലക്ട്രോണിക് വില്ലേജായി പ്രഖ്യാപിക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ പലമാനദണ്ഡങ്ങള്‍ പാലിക്കണം. അതിലൊന്ന് വില്ലേജില്‍ ഇലക്ട്രോണിക് പണമിടപാടു നടത്തുന്ന 40 വ്യക്തികളും 10 സ്ഥാപനങ്ങളുമുണ്ടാവണം. ഇതനുസരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ അക്ഷയയുടെ സഹകരണത്തോടെ ജില്ലയിലെ വില്ലേജുകളില്‍ നടപ്പാക്കിയാല്‍ സമ്പൂര്‍ണ നോട്ട് രഹിത ജില്ലയായി പ്രഖ്യാപിക്കാന്‍ മലപ്പുറത്തിന് കഴിയും. പ്രദേശത്തെ സമ്പൂര്‍ണ ഇലക്ട്രോണിക് വില്ലേജായി മാറ്റുന്നതിന് വ്യാപാരി വ്യവസായികളുടെ പങ്കാളിത്തവും ഉറപ്പാക്കിയാണ് പ്രവര്‍ത്തനങ്ങള്‍ നടത്തുക.

ആദ്യഘട്ടത്തില്‍ വില്ലേജുകളെ പണരഹിത ഇടപാടിന് സജ്ജമാക്കുവാനാണ് അധികൃതരുടെ ശ്രമം. 2017 ജനുവരിയോടെ ജില്ലയിലെ മുഴുവന്‍ ജനങ്ങള്‍ക്കും പണം നേരിട്ട് ഉപയോഗിക്കാതെ ഇടപാടുകള്‍ നടത്താന്‍ കഴിയുമെന്നാണ് ഇവര്‍ പ്രതീക്ഷിക്കുന്നത്. ഇതിനായി പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടത്തിനായി ജില്ലാതല സമിതി രൂപീകരിച്ചു. സമിതിയുടെ ചെയര്‍മാനായി കളക്ടറെയും നോഡല്‍ ഓഫീസറായി ഡപ്യൂട്ടി കളക്ടര്‍ ഡോ. ജെ യു അരുണിനെയുമാണ് ചുമതലപ്പെടുത്തിരിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍