UPDATES

ട്രെന്‍ഡിങ്ങ്

പൂമ്പാറ്റകളെ പിടിക്കാന്‍ വലവിരിച്ച് പോലീസ്

ഗ്രൂപ്പില്‍ നിന്ന് പുറത്താകാതിരിക്കാന്‍ സ്വന്തം മക്കളുടെ നഗ്ന ദൃശ്യങ്ങള്‍ വരെ ഷെയര്‍ ചെയ്യുന്ന പിതാക്കന്മാര്‍ പൂമ്പാറ്റ ഗ്രൂപ്പുകളില്‍ ഉണ്ടായിരുന്നതായി പോലീസ് പറയുന്നു

കുട്ടികളുടെ അശ്ലീല ചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിക്കുന്ന സോഷ്യല്‍ മീഡിയ ഗ്രൂപ്പുകള്‍ക്കെതിരെ ശക്തമായ നടപടിയുമായി പോലീസ്. ഇന്‍സ്റ്റന്റെ മെസേജ് സര്‍വീസ് ആയ ടെലഗ്രാം വഴി പ്രവര്‍ത്തിക്കുന്ന പൂമ്പാറ്റ പോലുള്ള ഗ്രൂപ്പുകളെയാണ് പോലീസ് നിരീക്ഷിച്ച് വരുന്നത്. ഗ്രൂപ്പിലെ അഡ്മിന്മാര്‍ പോലീസിന്റെ നിരീക്ഷണത്തിലാണെന്ന് തിരുവനന്തപുരം റേഞ്ച് ഐജിയും സൈബര്‍ ഡോം നോഡല്‍ ഓഫീസറുമായ മനോജ് എബ്രഹാം അറിയിച്ചു.

കഴിഞ്ഞ മൂന്ന് മാസത്തിനിടെ പീഡോഫീല്‍ പ്രചരിപ്പിക്കുന്ന 49 സൈറ്റുകള്‍ സൈബര്‍ ഡോം നശിപ്പിച്ചിരുന്നു. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് പൂമ്പാറ്റയെന്ന ഗ്രൂപ്പിന്റെ അഡ്മിന്‍ എന്ന് സംശയിക്കുന്ന ഷറഫ് അലിയെ മലപ്പുറം വണ്ടൂര്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളില്‍ നിന്നാണ് കേരളത്തില്‍ സജീവമായിരിക്കുന്ന പീഡോഫീല്‍ ഗ്രൂപ്പുകളെക്കുറിച്ച് പോലീസിന് കൂടുതല്‍ വിവരം ലഭിച്ചത്.

കുണ്ടറയിലെ മുത്തശ്ശന്‍ ഒറ്റപ്പെട്ട ഒന്നല്ല; കുട്ടികളെ പീഡിപ്പിച്ച കേസില്‍ മൂന്നാഴ്ചയ്ക്കിടെ അറസ്റ്റിലായത് 12 പേര്‍

രാജ്യത്തിന് പുറത്തുള്ള മലയാളികളാണ് പല ഗ്രൂപ്പുകളുടെ അഡ്മിന്‍മാര്‍. ഷറഫ് അലിയുടെ നേതൃത്വത്തില്‍ പൂമ്പാറ്റയെന്ന പേരില്‍ അഞ്ച് ഗ്രൂപ്പുകളാണ് പ്രവര്‍ത്തിക്കുന്നത്. കേരളത്തിലെ കുട്ടികളുടെ അശ്ലീല ചിത്രങ്ങളാണ് പ്രധാനമായും ഈ ഗ്രൂപ്പുകളിലുള്ളത്. എല്ലാവരും മലയാളികളാണ്. ഗ്രൂപ്പില്‍ നിന്ന് പുറത്താകാതിരിക്കാന്‍ സ്വന്തം മക്കളുടെ നഗ്ന ദൃശ്യങ്ങള്‍ വരെ ഷെയര്‍ ചെയ്യുന്ന പിതാക്കന്മാര്‍ പൂമ്പാറ്റ ഗ്രൂപ്പുകളില്‍ ഉണ്ടായിരുന്നതായി പോലീസ് പറയുന്നു.

മൊബൈലില്‍ നിന്നും ലഭിച്ച വിവരങ്ങള്‍ അനുസരിച്ച് ഗ്രൂപ്പിലെ അംഗങ്ങളുടെ വിവരങ്ങള്‍ കൈമാറാന്‍ നെറ്റ്‌വര്‍ക്ക് ഓപ്പറേറ്റര്‍മാരോട് സൈബര്‍ ഡോം ആവശ്യപ്പെട്ടിരിക്കുകയാണ്.

ദിലീപിന് സ്വഭാവസര്‍ട്ടിഫിക്കറ്റ് നല്‍കുന്നവരോട് ; ആ പെണ്‍കുട്ടിയെ നിങ്ങള്‍ക്കറിയാമോ?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍