UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കണ്ണൂരില്‍ സംഘര്‍ഷം ഉണ്ടായാല്‍ മണിപ്പൂര്‍ ആവര്‍ത്തിക്കും ; മലയാളി സൈനികന്റെ പോസ്റ്റിനെതിരെ പ്രതിഷേധം

അഴിമുഖം പ്രതിനിധി

പിണറായി വിജയന്‍ മുഖ്യമന്ത്രിയായ ശേഷം കണ്ണൂരില്‍ സംഘര്‍ഷമുണ്ടായാല്‍ മണിപ്പൂരില്‍ സൈന്യം സ്തീകളെ ബലാല്‍സംഗം ചെയ്തത് കേരളത്തിലും ആവര്‍ത്തിക്കും എന്ന് മലയാളി സൈനികന്റെ ഫേസ്ബുക്ക് പോസ്റ്റ്‌. കൊല്ലം സ്വദേശിയായ രാജീവ് യു എന്ന സൈനികനാണ് വിവാദപരമായ പോസ്റ്റിട്ടിരിക്കുന്നത്. ആര്‍എസ്എസ് അനുഭാവിയായ ഇയാളുടെ പോസ്റ്റിനെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ഉയരുന്നു.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

‘പൊന്നു സഖാക്കളെ കാര്യം നിയന്ത്രണാതീതമെങ്കില്‍ മോദി കേന്ദ്രസേനയെ അതായത് സാക്ഷാല്‍ ഇന്ത്യന്‍ പട്ടാളത്തെ വിന്യസിക്കും..

പിന്നെ സ്വന്തം ഭാര്യമാരെ ഈറോം ശര്‍മ്മിളമാരാക്കി പട്ടാളത്തെ പിന്‍വലിപ്പിക്കേണ്ടിവരും, കണ്ണൂരിലെ ഇട്ടാവട്ടത്ത് കിടന്ന് ഒരു സഖാവ് മോനും മുട്ടോളം പോലും ചാടൂല…

എന്തിനാ വെറുതേ’

പോസ്റ്റ്‌ ഈ മാസം 20ന് ആണ് ഇയാള്‍ ഫേസ്ബുക്കില്‍ ചേര്‍ത്തിരിക്കുന്നത്. മുന്‍പും ഇത്തരം വിഷയങ്ങളില്‍ വിവാദപരമായ പ്രതികരണങ്ങള്‍ ഇയാളുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍