UPDATES

ജയില്‍ ആക്രമിച്ച് രക്ഷപ്പെടുത്തിയ ഖാലിസ്താന്‍ തീവ്രവാദി ഹര്‍മിന്ദര്‍ മിന്റുവിനെ പിടികൂടി

അഴിമുഖം പ്രതിനിധി

ഖാലിസ്ഥാന്‍ തീവ്രവാദികള്‍ ജയില്‍ ആക്രമിച്ചു രക്ഷപ്പെടുത്തിയ തീവ്രവാദി നേതാവ് ഹര്‍മിന്ദര്‍ സിംഗ് മിന്റൂവിനെ പൊലീസ് പിടികൂടി. ഡല്‍ഹി-ഹരിയാന അതിര്‍ത്തിയില്‍ നിന്നായിരുന്നു മിന്റുവിനെ പിടികൂടിയത്. ഇന്നലെയായിരുന്നു പഞ്ചാബില്‍ ജയില്‍ ആക്രമിച്ച് ഖാലിസ്ഥാന്‍ തീവ്രവാദി ഉള്‍പ്പടെ നാലുപേരെ സായുധസഘം മോചിപ്പിച്ചത്. 10 പേരടങ്ങുന്ന സായുധസഘമാണ് പഞ്ചാബിലെ നാഭാ ജയില്‍ ആക്രമിച്ച് ഖാലിസ്ഥാന്‍ തീവ്രവാദി നേതാവ് ഹര്‍മിന്ദര്‍ സിങ് മിന്റൂ ഉള്‍പ്പടെയുള്ളവരെ മോചിപ്പിച്ചത്. ഹര്‍മിന്ദര്‍ സിങിനൊപ്പം രക്ഷപ്പെട്ട മറ്റു മൂന്നപേര്‍ ആധോലോക കുറ്റവാളികളാണ്. ഗുര്‍പ്രീത് സിങ്, വിക്കി ഗോന്ദ്ര, നിതിന്‍ ദിയോള്‍, വിക്രംജീത് സിങ് വിക്കി തുടങ്ങിയവരാണ് രക്ഷപ്പെട്ട കുറ്റവാളികള്‍. ഇവരെ പിടികൂടാന്‍ സാധിച്ചോ എന്നു വിവരമില്ല.

പോലീസ് യൂണിഫോമിലെത്തിയ 10 അംഗ സംഘം നിറയൊഴിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷമാമായിരുന്നു ഇവരെ രക്ഷപ്പെടുത്തിയത്. പോലീസിന് നേരെ 100 റൗണ്ട് വെടിയുതിര്‍ത്തു. സംഭവത്തെ തുടര്‍ന്ന് ജയില്‍ എസ് പി യെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍