UPDATES

ട്രെന്‍ഡിങ്ങ്

നേതാക്കന്മാര്‍ക്ക് പെണ്ണുപിടിയും മദ്യപാനവും; ലീഗിനെ വെല്ലുവിളിച്ച് ഖമറുന്നിസയുടെ മകന്‍

ഇത് ചെയ്യുന്ന ലീഗ് നേതാക്കന്മാരുടെ ലിസ്റ്റ് തരാമെന്നും ഇദ്ദേഹം വെല്ലുവിളിക്കുന്നു

ബിജെപി ഫണ്ട് പിരിവ് ഉദ്ഘാടനം ചെയ്തതിന്റെ പേരില്‍ മുസ്ലിം ലീഗ് ശിക്ഷിച്ച ഖമറുന്നിസ അന്‍വറിന്റെ മകന്‍ ലീഗ് നേതാക്കള്‍ക്കെതിരെ രൂക്ഷവുമായി രംഗത്ത്. ഖമറുന്നിസയുടെ മകന്‍ അസര്‍ എം പള്ളിക്കല്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെ ലീഗ് നേതാക്കള്‍ മദ്യപാനികളും പെണ്ണുപിടിയന്മാരുമാണെന്നാണ് ആരോപിക്കുന്നത്.

കൂടാതെ ഇത് ചെയ്യുന്ന ലീഗ് നേതാക്കന്മാരുടെ ലിസ്റ്റ് തരാമെന്നും ഇദ്ദേഹം വെല്ലുവിളിക്കുന്നു. അനിസ്ലാമികമായ കുറ്റങ്ങള്‍ ചെയ്തതിന് ലീഗ് പുറത്താക്കിയത് സേട്ട് സാഹിബിനെ മാത്രമാണ് അദ്ദേഹത്തിന്റെ പോസ്റ്റില്‍ പറയുന്നു. ഇത് കൂടാതെ മുസ്ലിം ലീഗിനെതിരെ ഫേസ്ബുക്കിലും മറ്റ് സമൂഹമാധ്യമങ്ങളിലും പോസ്റ്റ് ചെയ്തിരിക്കുന്ന ചിത്രങ്ങളുള്‍പ്പെടെ ഇദ്ദേഹം ഇന്ന് പോസ്റ്റിലിട്ടുണ്ട്.

ഇ അഹമ്മദിന്റെ മരണത്തിന് തൊട്ടുപിന്നാലെ സാദ്ദിഖലി ശിഹാബ് തങ്ങള്‍ ബാബാ രാംദേവിനെ ആലിംഗനം ചെയ്തതാണ് ചൂണ്ടിക്കാട്ടപ്പെടുന്ന മറ്റൊന്ന്. ആര്‍എസ്എസ് വേദിയില്‍ സമദാനി ഉദ്ഘാടകനായതും ഇദ്ദേഹത്തിന്റെ പോസ്റ്റുകളില്‍ ചൂണ്ടിക്കാട്ടപ്പെടുന്നു. ഖമറുന്നിസ ഒരു സ്ത്രീയായതുകൊണ്ടാണ് മുസ്ലിം ലീഗ് നടപടിയെടുത്തതെന്നാണ് അന്‍സാര്‍ എം പള്ളിക്കലിന്റെ ഫേസ്ബുക്ക് പേജില്‍ ഇന്ന് പ്രത്യക്ഷപ്പെട്ട പല പോസ്റ്റുകളുടെയും ഉള്ളടക്കം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍