UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഖമറുന്നീസ അന്‍വര്‍ അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കില്‍ അത് ഗൗരവമായിട്ടെടുക്കുമെന്ന് കുഞ്ഞാലിക്കുട്ടി

സംഭാവന നല്‍കുന്നതും അത് ഉദ്ഘാടനം ചെയ്യുന്നതും തമ്മില്‍ വ്യത്യാസമുണ്ടെന്നും കുഞ്ഞാലിക്കുട്ടി

വനിതാലീഗ് സംസ്ഥാന പ്രസിഡന്റ് ഡോ. ഖമറുന്നീസ അന്‍വര്‍ ബിജെപിയെ പ്രശംസിച്ച് സംസാരിച്ചിട്ടുണ്ടെങ്കില്‍ മുസ്ലിം ലീഗ് നേതൃത്വം അത് ഗൗരവകരമായെടുക്കുമെന്ന് അഖിലേന്ത്യ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. ബിജെപി വളരുന്ന പാര്‍ട്ടിയാണെന്നും നാടിന്റെ വികസനത്തിന് പ്രതീക്ഷ അര്‍പ്പിക്കാവുന്ന പാര്‍ട്ടിയാണെന്നുമാണ് ഖമറുന്നിസ പറഞ്ഞത്.

ബിജെപി സംസ്ഥാന ഫണ്ട് ശേഖരണത്തിന്റെ തിരൂര്‍ മണ്ഡലത്തിലെ ഉദ്ഘാടനം തന്റെ വീട്ടില്‍ വച്ച് നിര്‍വഹിച്ചപ്പോഴാണ് അവര്‍ ഇങ്ങനെ പ്രതികരിച്ചത്. ‘ബിജെപി കേരളത്തിനകത്തും പുറത്തും വളര്‍ന്നുകൊണ്ടിരിക്കുകയാണ്. നാടിന്റെ വികസനത്തിനും നാട്ടുകാരുടെ നന്മയ്ക്കും വേണ്ടി ധാരാളം കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കട്ടെ. ചെയ്യുമെന്ന് പ്രതീക്ഷയുണ്ട്. സംഭവാന നല്‍കാന്‍ സാധിച്ചതില്‍ താന്‍ സന്തുഷ്ടയാണ്’ എന്നതായിരുന്നു അവരുടെ വാക്കുകള്‍.

ബിജെപി തിരൂര്‍ മണ്ഡലം അധ്യക്ഷന്‍ കെ പി പ്രദീപ് കുമാറിന് സംഭാവന കൈമാറിയാണ് അവര്‍ ഫണ്ട് ശേഖരണത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. ഖമറുന്നിസയുടെ വാക്കുകള്‍ ബിജെപിയെ ശക്തമായി മുന്നോട്ടുകൊണ്ടുപോകാന്‍ ഉള്‍ക്കരുത്ത് നല്‍കുന്നതാണെന്ന് പ്രദീപ് പ്രതികരിച്ചു.

അതേസമയം സംഭാവന നല്‍കുന്നതും അത് ഉദ്ഘാടനം ചെയ്യുന്നതും തമ്മില്‍ വ്യത്യാസമുണ്ടെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. വനിതാലീഗ് നേതാവിന്റെ പ്രവര്‍ത്തിയും പ്രസ്താവനയും ഗൗരവകരമായി തന്നെ കാണും. പാണക്കാട് ശിഹാബലി തങ്ങളുമായി കൂടിയാലോചന നടത്തിയ ശേഷം ലീഗ് നേതൃത്വം ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കുമെന്നാണ് അറിയുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍