UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വൃക്ക തട്ടിപ്പ്; മുംബൈയിലെ സ്വകാര്യ ആശുപത്രി സിഇഒ അടക്കം അഞ്ച് പേര്‍ പിടിയില്‍

അഴിമുഖം പ്രതിനിധി

വൃക്ക തട്ടിപ്പ് കേസില്‍ മുംബൈയിലെ സ്വകാര്യ ആശുപത്രി സിഇഒയും ഡോക്ടര്‍മാരും അടക്കംഅഞ്ച് പേര്‍ അറസ്റ്റില്‍. ഹീരാനന്ദാനി ഹോസ്പിറ്റല്‍ സിഇഒ ഡോക്ടര്‍ സുജിത് ചാറ്റര്‍ജി, ഡോ.അനുരാഗ് നായ്ക് (മെഡിക്കല്‍ ഡയറക്ടര്‍), ഡോ. മുകേഷ് ഷെട്ടി, ഡോ. മുകേഷ് ഷാ, ഡോ. പ്രകാശ് ഷെട്ടി എന്നിവരാണ് അറസ്റ്റിലായത്. 

ഹീരാനന്ദാനി ഹോസ്പിറ്റലില്‍ നിയമവിരുദ്ധമായി വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തിയതായുള്ള വിവരം പുറത്തുവന്നതോടെയാണ് പൊലീസ് അന്വേഷണം നടത്തിയത്. വൃക്കദാനത്തിനെത്തുന്നവരുടെ വിവരങ്ങള്‍ കെട്ടിച്ചമച്ചതാണെന്ന് ഇതിലൂടെ വെളിപ്പെട്ടു.  അനധികൃതമായി വൃക്ക കച്ചവടം നടത്തുന്ന കിഡ്‌നി റാക്കറ്റിന്റെ പ്രവര്‍ത്തനം വ്യക്തമായതോടെ മുംബൈ പോലീസ് അന്വേഷണം ശക്തമാക്കുകയായിരുന്നു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍