UPDATES

എഡിറ്റര്‍

വെള്ളപ്പൊക്കത്തില്‍ നിന്നും രക്ഷിച്ച മൃഗങ്ങള്‍ക്കായി സ്കൂള്‍ ഭക്ഷണം മാറ്റിവച്ച് അസമിലെ കുട്ടികള്‍

Avatar

എല്ലാ പ്രകൃതി ദുരന്തങ്ങളും ഭീതിയുടെയും അധികൃതരുടെ കെടുകാര്യസ്ഥതയുടെയും നേര്‍ചിത്രങ്ങളാകുമ്പോള്‍ മാനുഷിക മൂല്യങ്ങളുടെ ചില കഥകളും നമുക്ക് കണ്ടെത്താന്‍ സാധിക്കും.

അങ്ങനെയൊന്നാണ് ഇപ്പോള്‍ അസമില്‍ നിന്നും പുറത്തെത്തുന്നത്. അത് അവിടത്തെ കുട്ടികളുമായി ബന്ധപ്പെട്ടുമാണ്.അവര്‍ സ്കൂളില്‍ തങ്ങള്‍ക്കായി നല്‍കുന്ന ഭക്ഷണം കഴിക്കാറില്ല.മോശമായതു കൊണ്ടല്ല, അവര്‍ ഭക്ഷണം ദാനം ചെയ്യുകയാണ്. എന്നാല്‍ ആര്‍ക്കാണ് ഭക്ഷണം നല്‍കുന്നത് എന്ന് ഒരു പക്ഷേ നിങ്ങള്‍ ആശ്ചര്യപ്പെടുന്നുണ്ടാവും.

സംസ്ഥാനത്തെ വലച്ച വെള്ളപ്പൊക്കത്തില്‍ നിന്നും മൃഗസംരക്ഷണ സേന രക്ഷിച്ച കുഞ്ഞു കാണ്ടാമൃഗങ്ങള്‍ക്ക്  നല്‍കാനാണ് കുട്ടികള്‍ ഭക്ഷണം വേണ്ടന്നു വെച്ചത്. തങ്ങള്‍ക്ക് ലഭിക്കുന്ന പാലും മറ്റു ഭക്ഷണ സാമഗ്രികളും ഇവര്‍ നല്‍കുന്നത് വെള്ളപ്പൊക്കത്തില്‍ നിന്നും രക്ഷപെടുത്തിയ മൃഗങ്ങള്‍ക്കാണ്.

കൂടുതല്‍ വായനയ്ക്ക് ലിങ്ക് സന്ദര്‍ശിക്കാം 

http://goo.gl/NrW69K

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍