UPDATES

എഡിറ്റര്‍

കികു ശര്‍ദയുടെ ജയില്‍വാസം; പണി കിട്ടിയ പരിപാടിയുടെ വീഡിയോ കാണാം

ദേരാ സച്ചാ സ്ഥാപകനായ ഗുരു ബാബ ഗുർമീത് റാം റഹീം സിങിനെ അനുകരിച്ച പ്രശസ്ത ഹാസ്യതാരം കികു ശർദ അറസ്റ്റു ചെയ്യപ്പെട്ടിരുന്നു. ഗുർമീത് സിങിന്‍റെ അനുയായികളുടെ മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ചാണ് അറസ്റ്റ്. ഹരിയാന കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ദേരാ സച്ചാ സൗദ എന്ന മതസംഘടനയുടെ നേതാവായ ഗുർമീത്  സിംഗ് വില പിടിപ്പുള്ള ആഭരണങ്ങൾ ധരിച്ചും മോട്ടോർ സൈക്കിളുകളിലുമൊക്കെയാണ് ഭക്തരുടെ മുന്നില്‍ പ്രത്യക്ഷപ്പെടുക. കളേഴ്സ് ടി.വിയിലെ ജനപ്രിയ പരിപാടിയായ കോമഡി നൈറ്റ്സ് എന്ന പരിപാടിയിലാണ് കികു ശർദ ആൾദൈവത്തെ അനുകരിച്ചത്. ഡിസംബർ 27നായിരുന്നു പരിപാടി പ്രക്ഷേപണം ചെയ്തത്. തുടര്‍ന്ന് ഭക്തരുടെ പരാതിയിന്മേല്‍ കികുവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. വിശദമായ വായനയ്ക്ക് ലിങ്ക് സന്ദര്‍ശിക്കൂ

http://www.huffingtonpost.in/2016/01/14/gurmeet-ram-rahim-insaan-_n_8976768.html?utm_hp_ref=india

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍