UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കൊച്ചിയില്‍ റിപ്പര്‍ കൊലയാളി അറസ്റ്റില്‍

അഴിമുഖം പ്രതിനിധി

റിപ്പര്‍ മാതൃകയില്‍ കൊലപാതകങ്ങള്‍ നടത്തിയയാളെ കൊച്ചിയില്‍ പൊലീസ് പിടികൂടി. കുഞ്ഞുമോനെന്ന ആളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. എറണാകുളത്ത് വഴിയരികില്‍ ഉറങ്ങിക്കിടന്നയാളെ ഇയാള്‍ കൊലപ്പെടുത്താന്‍ ശ്രമിച്ച് പരാജയപ്പെട്ടിരുന്നു. രക്ഷപ്പെട്ടയാള്‍ പൊലീസിന് നല്‍കിയ പരാതിയിലാണ് അറസ്റ്റുണ്ടായത്.

കൊച്ചിയിലും സമീപത്തുമായി അഞ്ചു കൊലപാതകങ്ങള്‍ നടത്തിയ കാര്യം ഇയാള്‍ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. മോഷണശ്രമത്തിനിടയില്‍ ആളുകള്‍ ഉണരുമ്പോള്‍ തലയ്ക്കടിച്ച് കൊലപ്പെടുത്തുകയാണ് ഇയാളുടെ രീതി. മോഷണത്തിനിടെ ഒമ്പത് പേരെ ഇയാള്‍ കൊലപ്പെടുത്തിയിട്ടുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍