UPDATES

ട്രെന്‍ഡിങ്ങ്

പശുവിന്റെ പേരിലുള്ള കൊലപാതകങ്ങള്‍ അംഗീകരിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

മഹാത്മാ ഗാന്ധി ആഗ്രഹിച്ചത് അതല്ലെന്നും പ്രധാനമന്ത്രിയുടെ പ്രസ്താവന

ഗോ ആരാധനയുടെ പേരില്‍ രാജ്യത്ത് നടക്കുന്ന കൊലപാതകങ്ങള്‍ അംഗീകരിക്കാനാകില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മഹാത്മാ ഗാന്ധി ആഗ്രഹിച്ചത് അതല്ലെന്നും പ്രധാനമന്ത്രിയുടെ പ്രസ്താവനയില്‍ പറയുന്നു.

ഇന്ന് അഹമ്മദാബാദില്‍ ഒരു പൊതുചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അക്രമരാഹിത്യത്തിന്റെ നാടാണ് നമ്മുടേത്. മഹാത്മാ ഗാന്ധിയുടെ നാടാണ് നമ്മുടേത്. എന്തുകൊണ്ട് നാം അത് മറന്നുപോകുന്നത് അദ്ദേഹം ചോദിക്കുന്നു.

അമേരിക്കന്‍ സന്ദര്‍ശനത്തിന് ശേഷം കഴിഞ്ഞ ദിവസമാണ് മോദി ഇന്ത്യയില്‍ തിരികെയെത്തിയത്. കഴിഞ്ഞയാഴ്ച, പെരുന്നാളിനോടനുബന്ധിച്ച് ഡല്‍ഹിയില്‍ നിന്ന് ഷോപ്പിംഗ് നടത്തി ഹരിയാനയിലെ ഗ്രാമത്തിലേക്ക് മടങ്ങുകയായിരുന്ന 15കാരന്‍ ജുനൈദിനേയും സഹോദരങ്ങളേയും സുഹൃത്തുക്കളേയും ട്രെയിനില്‍ വച്ച് ഒരുസംഘം ആക്രമിക്കുകയായിരുന്നു. ഗുരുതരമായ പരിക്കേറ്റ ജുനൈദ് പിന്നീട് മരിച്ചു. സീറ്റിനെ ചൊല്ലിയുണ്ടായ തര്‍ക്കം ഇവര്‍ മുസ്ലീങ്ങളാണ് എന്ന രീതിലേക്ക് മാറുകയും അതിന്റെ പേരില്‍ ജുനൈദിനേയും കൂടെയുള്ളവരേയും ആക്രമിക്കുകയുമായിരുന്നു. നിയമം കൈയിലെടുത്തുകൊണ്ട് ഒരു വിഭാഗം മനുഷ്യരെ കൊന്നുതള്ളുന്നതിനെതിരേ പ്രതിഷേധിക്കണം എന്നാഹ്വാനം സോഷ്യല്‍ മീഡിയയില്‍ ആകെ പ്രചരിച്ചിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍