UPDATES

കിരണ്‍ ബേദി ബിജെപിയില്‍ ചേര്‍ന്നു

അഴിമുഖം പ്രതിനിധി

കിരണ്‍ ബേദി ബിജെപിയില്‍ അംഗമായി. പാര്‍ട്ടി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ അധ്യക്ഷന്‍ അമിത് ഷാ കിരണ്‍ ബേദിക്ക് ഔദ്യോഗികകമായി പാര്‍ട്ടി അംഗത്വം നല്‍കി. കേന്ദ്രമന്ത്രിമാരായ അരുണ്‍ ജെയ്റ്റ്‌ലി, ഡോ. ഹര്‍ഷവര്‍ദ്ധന്‍ എന്നിവരും പങ്കെടുത്തിരുന്നു. ഡല്‍ഹി നിയമസഭയിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ കിരണ്‍ ബേദിയെ ബിജെപി സ്ഥാനാര്‍ത്ഥിയാക്കുമെന്നും അറിയുന്നു. ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കേജ്രിവാളിനെതിരെ ബേദിയെ മത്സരിപ്പിക്കാനാണ് ശ്രമമെന്നറിയുന്നു.

കിരണ്‍ ബേദി ബിജെപിയില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ പരക്കാന്‍ തുടങ്ങിയിട്ട് കുറച്ച് കാലമായെങ്കിലും ഇക്കാര്യത്തില്‍ വ്യക്തമായൊരു നിലപാട് കിരണ്‍ ബേദിയോ ബിജെപിയോ ഇതുവരെ പറഞ്ഞിരുന്നില്ല. 

അണ്ണാ ഹസാരെയുടെ സംഘത്തില്‍ അംഗങ്ങളായാണ് കേജ്രിവാളും കിരണ്‍ ബേദിയും പൊതുപ്രവര്‍ത്തന രംഗത്ത് സജീവമാകുന്നത്. പിന്നീട് കേജ്രിവാള്‍  ആം ആദ്മി പാര്‍ട്ടി രൂപീകരിച്ചപ്പോള്‍ തൊട്ട് അദ്ദേഹത്തിന്റെ കടുത്ത വിമര്‍ശകയായിരുന്നു കിരണ്‍ ബേദി.

കഴിഞ്ഞ പൊതു തെരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ബിജെപി വന്‍ വിജയം നേടിയതിനു പിന്നാലെ ബേദി തന്റെ രാഷ്ട്രീയ ചായ്‌വ് വ്യക്തമാക്കിയിരുന്നു. ഒരഭിമുഖത്തില്‍ നരേന്ദ്ര മോദിയുടെ പ്രവര്‍ത്തനങ്ങള്‍ തനിക്ക് പ്രചോദനമാകുന്നതായും ബേദി പറഞ്ഞിരുന്നു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍