UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ചുംബനസമരത്തിന് നിരോധിത മതസംഘടനകളുടെ ഭീഷണിയെന്ന്‍ റിപ്പോര്‍ട്ട്

Avatar

അഴിമുഖം പ്രതിനിധി

ആലപ്പുഴയില്‍ ഇന്ന് നടക്കുന്ന ചുംബനസമരത്തിന് നേരെ ആക്രമിക്കാന്‍ നിരോധിത മതസംഘടനകളുടെ ആക്രമണമുണ്ടാവുമെന്ന് പോലീസ് രഹസ്യാന്വേഷണ റിപ്പോര്‍ട്ട്. എറണാകുളത്തും കോഴിക്കോട്ടും നടന്നതിനേക്കാള്‍ കൂടുതല്‍ സംഘടിതമായി സമരത്തെ ആക്രമിക്കാനാണ് മതസംഘടനകളുടെ തീരുമാനമെന്നാണ് അറിയാന്‍ കഴിഞ്ഞത്. ചുംബനസമരത്തെ നേരിട്ടുകൊണ്ട് തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താനാണ് ഈ സംഘടനകളുടെ ശ്രമമെന്ന് പോലീസ് പറയുന്നു.

ഇതിനിടെ, ചുംബനസമരത്തെ ശക്തമായി നേരിടുമെന്ന് ആലപ്പുഴ ഡിസിസി പ്രസിഡന്റ് എ എ ഷുക്കൂറും പറയുന്നു. യാതൊരു കാരണവശാലും ആലപ്പുഴയില്‍ സമരം നടത്താന്‍ അനുവദിക്കില്ലെന്നാണ് അദ്ദേഹത്തിന്റെ നിലപാട്.

എന്നാല്‍ എറണാകുളത്തും കോഴിക്കോടും ഉണ്ടായ വീഴ്ചകള്‍ കണക്കിലെടുത്ത് സമരത്തിന് എല്ലാ സംരക്ഷണവും നല്‍കാനാണ് പോലീസിന്റെ തീരുമാനം. ചുംബനസമരത്തിന് സംരക്ഷണം നല്‍കാനുള്ള പോലീസ് തീരുമാനത്തിന് പിന്നില്‍ തീവ്രമത സംഘടനകളുടെ ഭീഷണിയും ഉണ്ടെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഹനുമാന്‍സേന പോലുള്ള ഹിന്ദു മതഭ്രാന്തന്മാരുടെ ഭീഷണിയും നിലനില്‍ക്കുന്നുണ്ട്.

എറണാകുളത്ത് നടന്ന ചുംബന സമരത്തെ നേരിടാന്‍ ഹിന്ദു, മുസ്ലീം മതയാഥാസ്ഥിതിക സംഘടനകള്‍ ഒന്നിച്ചു കൂടിയിരുന്നു. കോഴിക്കോടാകട്ടെ ഹനുമാന്‍ സേന ഏതാണ്ട് ഒറ്റയ്ക്കാണ് സമരത്തെ ശാരീരികമായി നേരിട്ടത്. ദമ്പതികളെ പോലും വെറുതെ വിടാന്‍ അവര്‍ തയ്യാറായില്ല. ക്രൂരമായ മര്‍ദ്ദനമാണ് രണ്ടിടത്തും സമരക്കാര്‍ക്ക് നേരിടേണ്ടി വന്നത്. എന്നാല്‍ ഇരു സംഭവങ്ങളിലും അക്രമികള്‍ക്കെതിരെ പോലീസ് നിഷ്‌ക്രിയമായി നിന്നതും ചുംബന സമരാനുകൂലികള്‍ക്കെതിരെ നടപടി സ്വീകരിച്ചതും പൊതുസമൂഹത്തില്‍ പ്രതിഷേധങ്ങള്‍ക്ക് കാരണമായിരുന്നു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍