UPDATES

അവര്‍ ചുംബിക്കുമ്പോള്‍

സദാചാര പോലീസിങ്ങിനെതിരായ കൂട്ടായ്മ തിരുവനന്തപുരത്ത്-ഫോട്ടോ ഫീച്ചര്‍

Avatar

ചുംബന സമരത്തിന്‌ പിന്തുണ പ്രഖ്യാപിച്ച് കൊണ്ട് തിരുവനന്തപുരത്തും സദാചാര പോലിസിങ്ങിനെതിരെ കഴിഞ്ഞയാഴ്ച പ്രതിഷേധം. വിവിധ കോളേജുകളിൽ നിന്നുള്ള  വിദ്യാർത്ഥികളും പല മേഖലകളിൽ തൊഴിലെടുക്കുന്ന യുവതി, യുവാക്കളും ചേർന്ന അനൗപചാരിക കൂട്ടായ്മ ആയ “യൂത്ത് കളക്ടീവ്” ആണ് പ്രതിഷേധം സംഘടിപ്പിച്ചത്. പ്രതിഷേധത്തിൻറെ ഭാഗമായി നൂറോളം പേർ പങ്കെടുത്ത റാലിയും സാംസ്കാരിക സമ്മേളനവും നടന്നു. സമ്മേളനത്തിൽ ജെ ദേവിക, അൻവർ അലി, സാവിത്രി രാജീവൻ, രേഖ രാജ്, രഞ്ജിനി കൃഷ്ണൻ, കനി തുടങ്ങിയവർ സംസാരിച്ചു. വിദ്യാർത്ഥികൾ അവതരിപ്പിച്ച നാടൻപാട്ടും നിരീക്ഷ സ്ത്രീ നാടകവേദി സംവിധാനം ചെയ്ത തെരുവുനാടകവും അൻവർ അലിയുടെ കവിതയും പ്രതിഷേധത്തിന് ഊർജം പകർന്നു. കോളേജ്‌ ഓഫ്‌ ഫൈൻ ആർട്സിലെ ചിത്രകാരന്മാർ അവരുടെ പ്രതിഷേധം വരകളിലൂടെ ആവിഷ്ക്കരിച്ചു. സാദാചാര പോലീസിങ്ങിന് വിധേയമായ അനുഭവങ്ങളും പങ്കുവെക്കപെട്ടു. 

വ്യക്തി സ്വാതന്ത്ര്യം, ആവിഷ്കാര സ്വാതന്ത്ര്യം, ലൈംഗികത തുടങ്ങിയ വിഷയങ്ങളെ മുൻനിർത്തിയാണ് എല്ലാവരും സംസാരിച്ചത്. കേരളത്തിൽ വർദ്ധിച്ചു വരുന്ന സാദചാര പൊലീസിങ്ങ് വ്യക്തികളുടെ സാമൂഹ്യ സാംസ്കാരിക സ്വതന്ത്ര വിനിമയങ്ങൾക്ക്‌ തടസമാകുന്നു. ആധുനികത സൃഷ്ടിച്ച ലിംഗബോധവും അതിൻറെ സംഘർഷങ്ങളും ആശയക്കുഴപ്പവും, കലാ-സാഹിത്യ ആവിഷ്കാരങ്ങൾക്ക് നേരെയുള്ള അസഹിഷ്ണുത പ്രകടനങ്ങളുടെ ഹിംസാത്മകതയും ചർച്ച ചെയ്യപ്പെട്ടു. തലമുറകൾ തമ്മിലുള്ള വിടവ് ശുദ്ധ അസംബന്ധമാണ്.  തലമുറകൾക്കുള്ളിലും പുറത്തും ഉള്ള സ്വാതന്ത്ര്യത്തെ അംഗീകരിക്കാൻ സമൂഹം തയ്യാറാവണം.

എല്ലാ പ്രായത്തിലുള്ളവർ പങ്കെടുത്തു എന്നുള്ളത് ഈ പ്രതിഷേധത്തെ വ്യത്യസ്തമാക്കി. പരസ്പരാലിംഗനങ്ങളും സ്നേഹ ചുംബനങ്ങളും നല്കിക്കൊണ്ടാണ് സാംസ്കാരിക സമ്മേളനം അവസാനിച്ചത്‌. (എഴുത്ത്: അന്ന മിനി സുകുമാര്‍, ചിത്രങ്ങള്‍: എ.ജെ ജോജി, ആരതി ഗംഗ)

 

 

 

 

 

 

 

 

 

 

 

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍