UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സി.പി.എംകാരെ നിയന്ത്രിക്കണം; പിണറായി വിജയന് സുല്‍ഫത്ത് ടീച്ചറുടെ കത്ത്

Avatar

കെ.പി.എസ് കല്ലേരി

ചുംബന സമരത്തില്‍ പങ്കെടുത്ത കണ്ണൂര്‍ ചെറുതാഴം ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളിലെ അധ്യാപികയായ എം സുല്‍ഫത്തിനെ സ്‌കൂളില്‍ നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ട് സ്‌കൂളിലെ ഒരു വിഭാഗം അധ്യാപകര്‍ രംഗത്ത് വന്നിരുന്നു. നില്‍പ്പ് സമരം പോലുള്ള കേരളത്തിലെ ജനകീയ സമരങ്ങളിലെല്ലാം സജീവമായി ഇടപെടുന്ന തന്നെ സ്‌കൂളില്‍ നിന്ന് പുറത്താക്കാന്‍ ശ്രമിക്കുന്നവര്‍ പകപോക്കലാണ് ലക്ഷ്യമിടുന്നതെന്ന് സുല്‍ഫത്ത് പറയുന്നു. സ്‌കൂളിലെ വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച അധ്യാപകനെ സംരക്ഷിക്കാന്‍ സുല്‍ഫത്ത് കൂട്ടുനിന്നിരുന്നില്ല. മാത്രമല്ല അവരുടെ ഇടപെടല്‍ കാരണം ആ അധ്യാപകന്‍ ഇപ്പോള്‍ ജയിലില്‍ ശിക്ഷ അനുഭവിക്കുകയാണ്. – (ചുംബനസമരം: സദാചാരക്കാര്‍ നില്‍ക്കുന്നത് ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച അധ്യാപകനു വേണ്ടി – സുല്‍ഫത്ത് ടീച്ചര്‍ സംസാരിക്കുന്നു_)

 

ദളിത് വിദ്യാര്‍ഥിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച അധ്യാപകനെതിരെ രംഗത്തു വന്നതും കുട്ടിക്ക് നിയമസഹായം നല്‍കിയതിനും സിപിഎം പ്രാദേശിക നേതാക്കള്‍ അപവാദം പ്രചരിപ്പിക്കുതിനെതിരെ എം.സുല്‍ഫത്ത് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനു കത്തയച്ചു. ചുംബന സമരത്തിനു അനുകൂലമായി ഫെയ്‌സ് ബുക്കില്‍ പോസ്റ്റിട്ടതും പാര്‍ട്ടിയെ ചൊടിപ്പിക്കുന്നതായി കത്തില്‍ സൂചിപ്പിക്കുന്നു. പാര്‍ട്ടി നേതാക്കള്‍ സാമൂഹ്യബഹിഷ്‌കരണം നടത്തുന്നതായും അധ്യാപികയുടെ പരാതിയിലുണ്ട്.

കൊച്ചിയില്‍ നടന്ന ചുംബന സമരത്തിനു പിന്തുണ പ്രഖ്യാപിച്ചുവെന്നതിന്റെ പേരിലാണ് സിപിഎം പ്രാദേശിക നേതാക്കള്‍ ഉള്‍പ്പെടുന്ന സംഘം തനിക്കെതിരെ നീക്കമാരംഭിച്ചതെന്നും ഇക്കാര്യം പി.കെ.ശ്രീമതി എംപി ഉള്‍പ്പെടെയുള്ളവരുടെ ശ്രദ്ധയില്‍ പെടുത്തിയിരുന്നുവെന്നും എന്നാല്‍ യാതൊരു നടപടിയുമുണ്ടായില്ലെന്നും കത്തില്‍ പറയുന്നു.

സ്‌കൂളിലെ ഒമ്പതാം തരത്തില്‍ പഠിക്കുന്ന ദളിത് വിദ്യാര്‍ഥിനിയെ ഇടതു അധ്യാപക സംഘടനയുടെ ഭാരവാഹി കൂടിയായ കൊല്ലം കുണ്ടറ സ്വദേശി എ.അനില്‍കുമാര്‍ എന്ന അധ്യാപകന്‍ പീഢിപ്പിച്ചതിനെതിരെ പ്രതികരിച്ചതാണ് പ്രശനങ്ങളുടെ തുടക്കം. പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ നല്‍കിയ പരാതി സംഘടനയുടെ സമ്മര്‍ദ്ദത്തിനു വഴങ്ങി ബന്ധപ്പെട്ടവര്‍ക്കു കൈമാറാതെ പ്രധാന അധ്യാപകന്‍ മുക്കിയതിനെയും ആരോപണ വിധേയനായ അധ്യാപകന് മറ്റൊരു സ്‌കൂളിലേക്കു സ്ഥലംമാറ്റം നല്‍കിയതിനെയും താന്‍ എതിര്‍ത്തിരുന്നു. ഒടുവില്‍ ചൈല്‍ഡ് ലൈന്‍ അധികൃതര്‍ ഇടപെടുകയും പരിയാരം പൊലീസില്‍ പരാതി നല്‍കുകയും ചെയ്തതോടെയാണ് പ്രശ്‌നം പുറം ലോകമറിഞ്ഞത്.

 

 

തന്നെ സ്‌കൂളില്‍ നിന്നും പുറത്താക്കണമൊവശ്യപ്പെട്ട് സി.പി.എം ലോക്കല്‍ സെക്രട്ടറിയുടെ നേതൃത്വത്തില്‍ പിടിഎ യോഗം ചേര്‍ന്നിരുന്നു. കഴിഞ്ഞ ദിവസം ശമ്പളം വാങ്ങാന്‍ സ്‌കൂളിലെത്തിയപ്പോള്‍, വിദ്യാര്‍ഥികള്‍ മുദ്രാവാക്യം വിളിച്ച് വഴി തടയുകയും നാട്ടുകാരില്‍ ചിലര്‍ ഉപരോധം നടത്തുകയും മോശമായ ഭാഷയില്‍ സംസാരിക്കുകയും ചെയ്തു. ഈ വിഷയത്തില്‍ ഇടപെടാന്‍ ആരും തയ്യാറായില്ലെന്നും അതിനാല്‍ താങ്കള്‍ പ്രശ്‌നത്തില്‍ ഇടപെട്ട് പീഢനത്തിനിരയായ കുട്ടിക്കു നിയമസഹായം ഉറപ്പാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുകയും തനിക്കു നേരെ നടക്കു അപവാദ പ്രചാരണങ്ങള്‍ തടയണമെന്നുമാണ് കത്തില്‍ ആവശ്യപ്പെടുന്നത്.

 

27 വര്‍ഷമായി അധ്യാപന രംഗത്ത് പ്രവര്‍ത്തിക്കുന്ന താന്‍, മുപ്പതു വര്‍ഷമായി സ്ത്രീ സമൂഹത്തിനു നേരെ നടക്കു അതിക്രമങ്ങള്‍ക്കെതിരെ പ്രവര്‍ത്തന രംഗത്തുണ്ടെന്നും അന്വേഷി ഉള്‍പ്പെടെയുള്ള സംഘടനകളുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുകയാണെും കത്തില്‍ പറയുന്നു.

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍