UPDATES

യുഡിഎഫിന്‍റെ സമര രീതി ശരിയല്ല; കെഎം മാണി

അഴിമുഖം പ്രതിനിധി 

 സ്വാശ്രയ കോളേജ് പ്രശ്നത്തില്‍ യുഡിഎഫിന്‍റെ  സമര രീതി ശരിയല്ല എന്ന് കേരള കോണ്ഗ്രസ് എം ചെയര്‍മാന്‍ കെഎം മാണി. സഭ സ്തംഭിപ്പിച്ചു കൊണ്ടുള്ള പ്രതിഷേധം നീതികരിക്കാനകില്ല. സ്വാശ്രയ കോളേജ് ഫീസ്‌ വര്‍ദ്ധന അംഗീകരിക്കാന്‍ കഴിയില്ല. എല്‍ഡിഎഫ് സര്‍ക്കാര്‍ ഫീസ്‌ ഇരട്ടിയാക്കി. കെഎം മാണി പറഞ്ഞു.

ബാര്‍കോഴ കേസില്‍ തന്നെ യുഡിഎഫ് ഒറ്റപ്പെടുത്തി എന്ന് ചൂണ്ടിക്കാട്ടി യുഡിഎഫില്‍ നിന്നും പുറത്ത് വന്ന കെഎം മാണിയും മറ്റു കേരള കോണ്ഗ്രസ് എംഎല്‍എമാരും ഇപ്പോല്‍ നിയമസഭയില്‍ പ്രത്യേകം ബ്ലോക്കായി ആണ് ഇരിക്കുന്നത്. യൂത്ത് കോണ്ഗ്രസ് നടത്തിവന്ന സമരം യുഡിഎഫ് ഏറ്റെടുത്ത്  സഭാ നടപടികള്‍ തടസ്സപ്പെടുത്തിയ ദിവസം കെഎം മാണിയും കൂട്ടരും സഭയില്‍ നിന്നും ഇറങ്ങിപ്പോയിരുന്നു. സഭാനടപടികള്‍ ഒരുതരത്തിലും മുന്നോട്ടു കൊണ്ടുപോകാന്‍ സമ്മിതിക്കില്ല എന്ന നിലപാട് യുഡിഎഫ് തുടരുന്നതിനെ തുടര്‍ന്നാണ്‌ സഭാ നടപടികള്‍ സ്തംഭിപ്പിച്ചു സമരം ച്ചെയ്യുന്നത് ശരിയില്ല എന്ന് ചൂണ്ടിക്കാട്ടി കെഎം മാണി ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്.  

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍