UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അങ്കമാലിക്കായി മാണിയും; ലക്ഷ്യം മരുമകനൊരു സീറ്റ്

അഴിമുഖം പ്രതിനിധി

അങ്കമാലി സീറ്റ് കേരള കോണ്‍ഗ്രസ് ജേക്കബ് പാര്‍ട്ടി ചെയര്‍മാന്‍ ജോണി നെല്ലൂരിന് നിഷേധിച്ചതിനെ തുടര്‍ന്ന് യുഡിഎഫിലുടലെടുത്ത തര്‍ക്കത്തിനിടെ വാഴ വെട്ടാന്‍ തയ്യാറായി കേരള കോണ്‍ഗ്രസ് എമ്മും. അങ്കമാലിക്കായി അവകാശ വാദം ഉന്നയിച്ച് മാണിയും രംഗത്തെത്തിയിട്ടുണ്ട്. കെ എം മാണിയുടെ മരുമകന്‍ എം പി ജോസഫിനെ മത്സരിപ്പിക്കാനാണ് ഈ സീറ്റ് കേരള കോണ്‍ഗ്രസ് എം ആവശ്യപ്പെടുന്നതെന്ന് സൂചന.

അങ്കമാലിക്കു പുറമേ ഇരിങ്ങാലക്കുടയും മൂവാറ്റുപ്പുഴയും മാണി ലക്ഷ്യമിടുന്നുണ്ട്. കേരള കോണ്‍ഗ്രസ് എമ്മില്‍ നിന്ന് കോണ്‍ഗ്രസ് പൂഞ്ഞാറും കുട്ടനാടും പിടിച്ചെടുക്കാന്‍ ശ്രമിക്കുമ്പോഴാണ് മാണിയുടെ മറുതന്ത്രം.

മാണി ആവശ്യപ്പെടുന്ന സീറ്റുകളില്‍ കത്തോലിക്കാ വിഭാഗക്കാര്‍ കൂടുതലായുണ്ട്. ഈ മേഖലകളില്‍ സ്വാധീനം ഉറപ്പിക്കുകയെന്ന് ലക്ഷ്യവും മാണിക്കുണ്ട്.

അങ്കമാലിയില്‍ കഴിഞ്ഞ തവണ യുഡിഎഫിനുവേണ്ടി മത്സരിച്ചത് കേരള കോണ്‍ഗ്രസ് ജേക്കബ്ബിലെ ജോണി നെല്ലൂരാണ്. എന്നാല്‍ ഇത്തവണ സ്വന്തംപാര്‍ട്ടിയുടെ മന്ത്രിയുടെ പിന്തുണ പോലും ജോണി നെല്ലൂരിനില്ല. എല്‍ഡിഎഫിന്റെ ജോസ് തെറ്റയിലാണ് ഇവിടത്തെ സിറ്റിംഗ് എംഎല്‍എ.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍