UPDATES

കെ എം മാണി പാലായിലേക്ക് തിരിച്ചു; വഴി നീളെ സ്വീകരണം

അഴിമുഖം പ്രതിനിധി

ബാര്‍ കോഴ കേസില്‍ ആരോപണ വിധേയനായി ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനത്തെ തുടര്‍ന്ന് ധനമന്ത്രി സ്ഥാനം ഒഴിയേണ്ടി വന്ന കെഎം മാണി ഔദ്യോഗിക വസതി ഒഴിഞ്ഞ് സ്വന്തം തട്ടകമായ പാലായിലേക്ക് യാത്ര തിരിച്ചു. പട്ടം മുതല്‍ പാലാ വരെ 11 ഇടങ്ങളില്‍ കേരള കോണ്‍ഗ്രസ് എം പ്രവര്‍ത്തകര്‍ മാണിക്ക് സ്വീകരണം നല്‍കുന്നുണ്ട്.

ഇപ്പോള്‍ തനിക്ക് മേലെയുള്ള സംശയങ്ങള്‍ ദൂരീകരിച്ച് ഊര്‍ജ്ജസ്വലനമായി തിരികെ എത്തുമെന്ന പ്രഖ്യാപനത്തോടെയാണ് അദ്ദേഹം ഔദ്യോഗിക വസതിയില്‍ നിന്നും വിട പറഞ്ഞത്. ബന്ധുക്കളും പാര്‍ട്ടി പ്രവര്‍ത്തകരും അദ്ദേഹത്തെ അനുഗമിക്കുന്നുണ്ട്. തന്റെ 50 വര്‍ഷത്തെ നിയമസഭാ ജീവിതവും മന്ത്രി പദവിയും കേരളത്തിന്റെ നന്മയ്ക്ക് വേണ്ടിയാണ് ഉപയോഗിച്ചത് എന്ന് അദ്ദേഹം പറഞ്ഞു.

വൈകിട്ടോടെ പാലായില്‍ എത്തുന്ന മാണി അവിടെ നടക്കുന്ന പൊതുസമ്മേളനത്തില്‍ സംസാരിക്കും. ബാര്‍ കേസുമായി ബന്ധപ്പെട്ട രാഷ്ട്രീയ വിശദീകരണ യോഗമാകുമോ യോഗം എന്നാണ്‌ രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍