UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മാണിയെ കുറ്റവിമുക്തനാക്കിയത് രാഷ്ട്രീയ യജമാനന്‍മാര്‍ക്ക് വിടുപണി ചെയ്ത ഉദ്യോഗസ്ഥര്‍: വിഎസ്

അഴിമുഖം പ്രതിനിധി

വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തു നിന്ന് സത്യസന്ധരായ ഉദ്യോഗസ്ഥരെ മാറ്റിനിര്‍ത്തി, രാഷ്ട്രീയ യജമാനന്മാര്‍ക്കു വേണ്ടി വിടുപണി ചെയ്യുന്ന ഉദ്യോഗസ്ഥരെ നിയമിച്ചതുകൊണ്ടാണ് കെ എം മാണി ബാര്‍കോഴ കേസില്‍ കുറ്റവിമുക്തനാണെന്ന റിപ്പോര്‍ട്ട് കോടതിയില്‍ നല്‍കാന്‍ സര്‍ക്കാരിനു കഴിഞ്ഞതെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ പ്രസ്താവനയില്‍ പറഞ്ഞു.

ഡി ജി പി റാങ്കിലുള്ള മൂന്ന് ഉദ്യോഗസ്ഥരെ തഴഞ്ഞുകൊണ്ടാണ് എ ഡി ജി പി ശങ്കര്‍ റെഡ്ഡിയെ വിജിലന്‍സ് ഡയറക്ടറാക്കിയത്. അന്നേ കേരളം സംശയിച്ചതാണ് ഇത്തരമൊരു കള്ളക്കളി. എന്നു മാത്രമല്ല, സുപ്രീം കോടതി ബാര്‍കോഴ കേസില്‍ ബാര്‍ മുതലാളിമാര്‍ക്കെതിരെ വിധി പ്രഖ്യാപിച്ചപ്പോള്‍, പല ബാര്‍ ഉടമകളും പുതിയ തെളിവുകളുമായി രംഗത്തു വരുമെന്ന് വാര്‍ത്ത വന്നതാണ്. ഇതു കണക്കാക്കിയാണ് പുതിയ തെളിവുകളിലേക്ക് പോകാതെ, സുകേശനെക്കൊണ്ട് ധൃതി പിടിച്ച് മാണിയെ കുറ്റവിമുക്തനാക്കിക്കൊണ്ടുള്ള റിപ്പോര്‍ട്ട് കോടതിയില്‍ നല്‍കിയിരിക്കുന്നത്.

തെരഞ്ഞെടുപ്പ് അടുത്ത സമയത്ത് മാണിയെ വിശുദ്ധനാക്കി വീണ്ടും മന്ത്രിയാക്കാനാണ് ഉമ്മന്‍ചാണ്ടിയും കൂട്ടരും ശ്രമിക്കുന്നത്. ഇതിനെ കേരളം ഒന്നടങ്കം എതിര്‍ക്കണമെന്നും വി എസ് പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍