UPDATES

കെ എം മാണി രാജിവച്ചു; ലൈവ് ബ്ലോഗ്

  ധന മന്ത്രി കെ എം മാണി രാജിവച്ചു. മാണിയെ കൂടാതെ ചീഫ് വിപ്പ് തോമസ് ഉണ്യാടനും രാജിവച്ചതായാണ് അറിയുന്നത്. ഇക്കാര്യം തോമസ് ഉണ്ണിയാടന്‍  ചാനല്‍ മുഖാന്തരം അറിയിച്ചതാണ്. രാജിക്കത്ത് ദൂതന്‍ മുഖാന്തരം മുഖ്യന്ത്രിക്ക് കൈമാറുമെന്നാണ് അറിയുന്നത്. പാര്‍ട്ടി ലീഡര്‍ക്ക് പിന്തുണ അര്‍പ്പിച്ചാണ് താനും രാജിവയ്ക്കുന്നതെന്നും പി ജെ ജോസഫ് രാജിവയ്ക്കുമോ ഇല്ലയോ എന്ന കാര്യം തനിക്ക് അറിയില്ലെന്നും കെ എം മാണിയെ ഒറ്റപ്പെടുത്താന്‍ തനിക്ക് കഴിയില്ലെന്നും തോമസ് ഉണ്ണിയാടന്‍ പറഞ്ഞു. പാര്‍ട്ടി പിളരുമോ ഇല്ലയോ എന്ന കാര്യം പറയുന്നില്ലെന്നും താന്‍ പാര്‍ട്ടിക്കൊപ്പം നില്‍ക്കുമെന്നും ഉണ്ണിയാടന്‍ പറഞ്ഞു. യുഡിഎഫിനൊപ്പം തന്നെ കേരള കോണ്‍ഗ്രസ് എം നിലനില്‍ക്കും . രാജിക്കത്ത് യുഡിഎഫിന് കൈമാറുന്നത് ദൂതന്‍ മുഖാന്തരം ആയിരിക്കുമെന്നും താനോ കെ എം മാണിയോ യുഡിഎഫ് യോഗത്തിന് പോകുമെന്നോ ഇപ്പോള്‍ പറയാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

 

രാജിക്കത്ത് ഇന്നു കൈമാറുമെന്ന് തോമസ്‌ ഉണ്ണിയാടന്‍

മാണിയും ഉണ്ണിയാടനും രാജിവയ്ക്കാന്‍ മാണി ഗ്രൂപ്പില്‍ തീരുമാനം

പരമാവധി എംഎല്‍എമാരെ കൂടെ നിര്‍ത്തണമെന്ന് കെ സി ജോസഫ് പിജെ ജോസഫിനോട് നിര്‍ദ്ദേശം നല്‍കി

മാണി വിഭാഗം എംഎല്‍എമാര്‍ പ്രത്യേക യോഗം ചേരുന്നു. ജോസഫ് പക്ഷം പങ്കെടുക്കുന്നില്ല.

ജോസഫും ഉണ്ണിയാടനും രാജി വയ്ക്കില്ല; ഉണ്ടാവുക മാണിയുടെ മാത്രം രാജി

മാണി രാജിവച്ചില്ലെങ്കില്‍ നാളെ മുതല്‍ എല്‍ഡിഎഫ് എംഎല്‍എമാര്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ സത്യാഗ്രഹം അനുഷ്ഠിക്കും.

മാണി രാജി സന്നദ്ധത പ്രകടിപ്പിച്ചുവെന്ന് കേരള കോണ്‍ഗ്രസ് നേതാവ് ജോയ് എബ്രഹാം

യുഡിഎഫ് നേതാക്കള്‍ പിജെ ജോസഫിനെ ഫോണില്‍ വിളിച്ചു. രാജിക്കാര്യത്തില്‍ തീരുമാനം ആയില്ലെന്ന് നേതാക്കളോട് ജോസഫ്.

പിജെ ജോസഫ് രാജിവയ്‌ക്കേണ്ടതില്ലെന്ന് ജോസഫ് ഗ്രൂപ്പ് യോഗത്തില്‍ തീരുമാനം.

മാണിക്കൊപ്പം രാജിവയ്ക്കണമെന്ന ആവശ്യം ചര്‍ച്ച ചെയ്യാന്‍ സ്റ്റിയറിംഗ് കമ്മിറ്റിയുടെ യോഗത്തിന് ശേഷം പിജെ ജോസഫ് വിഭാഗം അദ്ദേഹത്തിന്റെ വീട്ടില്‍ യോഗം ചേരുന്നു.

കേരള കോണ്‍ഗ്രസില്‍ കടുത്ത ഭിന്നത. ജോസഫും രാജിവയ്ക്കണമെന്ന് മാണി. യുഡിഎഫ് യോഗത്തില്‍ പി ജെ ജോസഫ് പങ്കെടുത്തേക്കും

യുഡിഎഫ് യോഗം ആരംഭിച്ചു

പാര്‍ട്ടി ഒറ്റക്കെട്ടെന്നും തര്‍ക്കങ്ങളില്ലെന്നും സി എഫ് തോമസ്

മാണിയുടെ രാജിക്കാര്യത്തില്‍ ഇന്നു തന്നെ തീരുമാനം.
തീരുമാനമെടുക്കാന്‍ കെഎം മാണിയെയും പിജെ ജോസഫിനെയും ചുമതലപ്പെടുത്തി;  സി എഫ് തോമസ്

മാണി ഇന്നു രാജിവച്ചില്ലെങ്കില്‍ നാളെ രാവിലെ മുതല്‍ സെക്രട്ടേറിയറ്റിനു മുന്‍പില്‍ സമരമാരംഭിക്കും ; എല്‍ഡിഎഫ്
 
നാലുമണിക്ക് യുഡിഎഫ് യോഗം 

രാജിവയ്ക്കണമെന്ന മാണിയുടെ ആവശ്യം ജോസഫ് തള്ളി.രാജി വ്യക്തിപരമായ തീരുമാനം എന്ന് മാണി

കെ എം മാണിക്കൊപ്പം ചീഫ് വിപ്പ് തോമസ് ഉണ്ണിയാടനും രാജിവയ്ക്കുമെന്ന് അറിയുന്നു. പി ജെ ജോസഫ് രാജിവയ്ക്കില്ല

കെ എം മാണി രാജിവയ്ക്കാന്‍ കേരള കോണ്‍ഗ്രസ്സില്‍ ധാരണ

മാണിയുടെ രാജി ആവശ്യപ്പെ്ട്ട ജില്ലാ കേന്ദ്രങ്ങളിലേക്ക് മാര്‍ച്ച് നടത്താന്‍ എഐവൈഎഫ്.

ഇന്ന് രാജിവച്ചില്ലെങ്കില്‍ നാളെ രാജി യുഡിഎഫ് ആവശ്യപ്പെടും.

സ്വമേധയാ രാജിക്ക് ഒരു ദിവസം യുഡിഎഫ് മാണിക്ക് നല്‍കി

മാണിക്കൊപ്പം രാജി വയ്ക്കില്ലെന്ന് പിജെ ജോസഫ്‌

കെഎം മാണിയെ കുടുക്കിയത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണെന്ന് പിസി ജോര്‍ജ്ജ്‌

യുഡിഎഫ് അടിമുടി നാറിയ മുന്നണിയായിയെന്ന് വിഎസ് അച്യുതാനന്ദന്‍

മാണിയുടെ രാജി കാത്തിരുന്ന് കാണാമെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍

വിഎസിന്റെ ക്ഷണം തള്ളി ആര്‍എസ്പി

കെ എം മാണി രാജിവയ്ക്കണമെന്ന് വിഎസ്

ആര്‍എസ്പിയും ജനതാദളും എല്‍ഡിഎഫിലേക്ക് തിരികെ വരണമെന്ന് വിഎസ്

കേരള കോണ്‍ഗ്രസ് (എം) സ്റ്റിയറിംഗ് കമ്മിറ്റി യോഗം തുടരുന്നു. കെഎം മാണിയുടെ ഔദ്യോഗിക വസതിയിലാണ് യോഗം നടക്കുന്നത്.

രാജി വയ്ക്കുന്നത് ആത്മഹത്യാപരമാകുമെന്ന് പിജെ ജോസഫ് വിഭാഗം എംഎല്‍എമാര്‍

മാണി രാജി വച്ചില്ലെങ്കില്‍ മുഖ്യമന്ത്രി പുറത്താക്കണമെന്ന് യുഡിഎഫില്‍ ആവശ്യം

മാണിയുടെ രാജി ആവശ്യപ്പെട്ട് യുവ മോര്‍ച്ച നാളെ ജില്ലാ കേന്ദ്രങ്ങളില്‍ പ്രകടനം നടത്തും

മാണിയുടെ രാജി ആവശ്യപ്പെട്ടു കൊണ്ടുള്ള പ്രക്ഷോഭത്തിന്റെ രീതി തീരുമാനിക്കാന്‍ എല്‍ഡിഎഫ് യോഗം ഉച്ചയ്ക്ക് ചേരുന്നു

മാണിക്ക് രാജിവയ്‌ക്കേണ്ടി വന്നാല്‍ അഞ്ച് എംഎല്‍എമാര്‍ പിന്തുണ പിന്‍വലിക്കുമെന്ന ഭീഷണിയുമായി കേരള കോണ്‍ഗ്രസ് എമ്മിലെ മാണി വിഭാഗം.

മാണിയോടൊപ്പം രാജിവയ്‌ക്കേണ്ടതില്ലെന്ന് പിജെ ജോസഫ് വിഭാഗം

മാണിയുടെ സമ്മര്‍ദ്ദത്തിന് വഴങ്ങേണ്ടതില്ലെന്ന നിലപാടുകമായി കോണ്‍ഗ്രസ്‌

ചീഫ് വിപ്പ് തോമസ് ഉണ്ണ്യാടന്‍ രാജി വയ്ക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചു

മാണിയുടെ രാജി ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുന്നതായി കോണ്‍ഗ്രസ്

എല്‍ഡിഎഫ് പ്രക്ഷോഭത്തിലേക്ക്‌

സര്‍ക്കാര്‍ വീണാലും മാണിയുടെ രാജി ആവശ്യത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന നിലപാടില്‍ കോണ്‍ഗ്രസ്

യുഡിഎഫില്‍ മാണി ഒറ്റപ്പെട്ടു. മാണിക്കെതിരെ മറ്റു ഘടകകക്ഷികള്‍.

ടി യു കുരുവിളയും മോന്‍സ് ജോസഫും ജോസഫ് ഗ്രൂപ്പ് യോഗത്തിനെത്തി

മാണി തന്നെ മാതൃകയാക്കണം; പി സി ജോര്‍ജ്ജ്   

പി സി ജോര്‍ജ്ജ് എംഎല്‍എ സ്ഥാനം രാജിവച്ചു

കേരളാ കോണ്‍ഗ്രസ് യോഗത്തിനു ശേഷം യുഡിഎഫ് യോഗം ചേരും

ജോസഫ് ഗ്രൂപ്പ് യോഗം ചേരുന്നു

മാണി ഗ്രൂപ്പ് ഭീഷണിയ്ക്കു വഴങ്ങില്ലെന്നു യുഡിഎഫ്

രാജിക്കായി സമ്മദം ചെലുത്തിയാല്‍ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുമെന്നു അഞ്ച് മാണി ഗ്രൂപ്പ് എംഎല്‍എമാര്‍

കോടതിവിധിയില്‍ മാണിക്കെതിരായ പരാമര്‍ശമില്ലെന്ന മാണിഗ്രൂപ്പ് വാദം യുഡിഎഫ് തള്ളി

മാണിയ്ക്കൊപ്പം രാജിവയ്ക്കേണ്ടതില്ല; പിജെ ജോസഫ്

മാണി രാജിവയ്ക്കണം; മുസ്ലിംലീഗ്

രാജിയില്ലെന്ന നിലപാടിലുറച്ചു മാണി, യുഡിഎഫ് പ്രതിസന്ധിയിലേക്ക്

മാണി കുറ്റക്കാരനാണെന്നു കോടതി പറഞ്ഞിട്ടില്ല. കോടതി വിധി തെറ്റായി വ്യാഖ്യാനിക്കപ്പെടുന്നു; ചീഫ് വിപ്പ് തോമസ്‌ ഉണ്ണിയാടൻ

ധനമന്ത്രി കെ.എം.മാണി രാജിവയ്ക്കണം; കോൺഗ്രസ് മുഖപത്രമായ വീക്ഷണം

കെ എം മാണിയുടെ രാജി ആവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ സെക്രട്ടറിയേറ്റിന് മുന്നില്‍ പ്രകടനം നടത്തുന്നു


മുഖ്യമന്ത്രി മറ്റു നേതാക്കളുമായി ചര്‍ച്ച തുടരുന്നു.

ബാര്‍ കോഴ വിവാദത്തില്‍ മുമ്പ് ഉയര്‍ന്ന മന്ത്രിമാരുടെ പേരുകള്‍ മാണി യുഡിഎഫ്ചര്‍ച്ചയില്‍ ഉന്നയിച്ചേക്കുമെന്ന് സൂചന. ഗൂഢാലോചന സിദ്ധാന്തം വീണ്ടും ഉയര്‍ത്തിയത് അതിനാണെന്ന് സൂചന. ബാര്‍ കോഴ വിവാദത്തില്‍ മാണിക്ക് പിന്നില്‍ ആരോപണ വിധേയനായി നില്‍ക്കുന്നത് എക്‌സൈസ് മന്ത്രി ബാബുവാണ്.

ഗൂഢാലോചനാ സിദ്ധാന്തം വീണ്ടും ഉയര്‍ത്തി മാണി. യുഡിഎഫ് രാഷ്ട്രീയം സംഘര്‍ഷ ഭരിതമായേക്കും.

ഗൂഢാലോചന പുറത്തുവരുമെന്നും മാണി. ബാര്‍ കോഴ ആരോപണം ഉയര്‍ന്ന സമയത്ത് ആരോപണത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് എന്ന് കേരള കോണ്‍ഗ്രസും മാണിയും ആരോപിച്ചിരുന്നു.

ഇതിനെല്ലാം പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും മാണി ആരോപിച്ചു

നാളെ കേരളാ കോണ്‍ഗ്രസിന്റെ യോഗം കൂടി ചര്‍ച്ച ചെയ്ത ശേഷം പറയാമെന്ന് മാണി

മാണി മാധ്യമങ്ങളെ കാണുന്നു

മുംബയിലെ പരിപാടികള്‍ റദ്ദാക്കി രമേശ് ചെന്നിത്തല കേരളത്തിലേക്ക് മടങ്ങുന്നു

മാണി തിരുവനന്തപുരത്തേക്ക്, പാലായിലേക്കുള്ള യാത്ര റദ്ദാക്കി

ഉടുമ്പിന്റെ പിടിത്തം പോലെയാണ് കെഎം മാണി മന്ത്രികസേരയില്‍ ഇരിക്കുന്നത് എന്ന് വിഎസ്‌

മാണി രാജി വയ്ക്കണമെന്ന് കെപിസിസി പ്രസിഡന്റ് സുധീരനും

യുഡിഎഫ് നാളെ തിരുവനന്തപുരത്ത് യോഗം ചേരും

മാണിയുടെ രാജി യുഡിഎഫ് കൂട്ടായി തീരുമാനിക്കുമെന്ന് കുഞ്ഞാലിക്കുട്ടി

മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍ ആവശ്യപ്പെട്ടു. ഇത് കേരളത്തിന്റെ പൊതു അഭിപ്രായമാണെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മാണിക്കെതിരെ കോടതി നടത്തിയിരിക്കുന്നത് ഏറ്റവും രൂക്ഷമായ പരാമര്‍ശങ്ങളാണ്. ഒരു പൊതു പ്രവര്‍ത്തകന് നേരെ കേരള രാഷ്ട്രീയ ചരിത്രത്തില്‍ ഇതുവരെ ഇത്രയും രൂക്ഷമായ ഭാഷയില്‍ കോടതി പ്രതികരിച്ചിട്ടില്ല. ഇനിയും മന്ത്രി സ്ഥാനത്ത് തുടരുന്നതില്‍ ഒരു ധാര്‍മ്മികതയുമില്ല. അഴിമതിക്കാരനായ മാണിയെ സംരക്ഷിക്കുന്നത് മറ്റൊരു അഴിമതിക്കാരനാണ്. മാണിക്കെതിരെയുള്ള പരാമര്‍ശം സര്‍ക്കാരിന് എതിരെ കൂടിയുള്ളതാണെന്നും പന്ന്യന്‍ പറഞ്ഞു.

കെ എം മാണി രാജി വയ്ക്കുമെന്ന് കരുതുന്നതായി കേരളാ കോണ്‍ഗ്രസ് ജേക്കബ് നേതാവ് ജോണി നെല്ലൂര്‍

മുഖ്യമന്ത്രിയുമായി മുസ്ലിംലീഗ് നേതാക്കള്‍ ആശയവിനിമയം നടത്തി

മാണി മാത്രമല്ല മന്ത്രിസഭ മുഴുവന്‍ രാജിവയ്ക്കണമെന്ന് വിഎസ്‌

സര്‍ക്കാരിന് ചൂലിന് കിട്ടിയ അടിയാണ് വിധിയെന്ന് വിഎസ്

രാജിവയ്ക്കുകയല്ലാതെ വേറെ വഴിയില്ലെന്ന് യുഡിഎഫ് നേതാക്കള്‍ കെഎം മാണിയെ അറിയിക്കും

ഉമ്മന്‍ചാണ്ടിയും രാജിവയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍

മാണി രാജി വയ്ക്കണമെന്ന് കുഞ്ഞാലിക്കുട്ടി മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു

യുഡിഎഫ് നേതാക്കന്‍മാരുടെ അടിയന്തരയോഗം കൊച്ചിയില്‍ ചേരാന്‍ ആലോചന

മാണി കൊച്ചിയില്‍, അടുപ്പമുള്ള നേതാക്കളുമായി ഭാവി പരിപാടികള്‍ ചര്‍ച്ച ചെയ്യുന്നു

രാഷ്ട്രീയ ചര്‍ച്ചകള്‍ സജീവം

സര്‍ക്കാര്‍ രാജി വയ്ക്കണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു

മാണിയും ഉമ്മന്‍ചാണ്ടിയും രാജി വയ്ക്കണമെന്ന് എംഎ ബേബി. എത്രയും നേരത്തേ രാജിവയ്‌ക്കേണ്ടതായിരുന്നു. ഇപ്പോള്‍ കോടതി വിധിയുടെ വെളിച്ചത്തില്‍ ഒരു നിമിഷം പോലും വൈകാതെ രാജിവയ്ക്കണം. മാണിക്ക് വേണ്ടി മുഖ്യമന്ത്രി പദവി ദുരുപയോഗം ചെയ്ത ഉമ്മന്‍ചാണ്ടിയും രാജി വയ്ക്കണമെന്നും ബേബി പറഞ്ഞു.

പഠിച്ചശേഷം പ്രതികരിക്കാമെന്ന് പിജെ ജോസഫ്‌

മാണി രാജിവച്ചില്ലെങ്കില്‍ രാജി ആവശ്യപ്പെടാന്‍ ഉമ്മന്‍ചാണ്ടിയും സുധീരനും തമ്മില്‍ ധാരണ

മാണിയുടെ രാജി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാക്കളും രംഗത്ത്‌

മാണിയുടെ കൈക്കൂലിക്കേസു വാദിക്കാന്‍ സര്‍ക്കാര്‍ ചെലവാക്കിയ പണം റവന്യൂ റിക്കവറി ചെയ്ത് ഈടാക്കണം, വിഎസ് സുനില്‍ കുമാര്‍ എം എല്‍എ

  • ബാര്‍ കോഴ വിവാദത്തില്‍ ഹൈക്കോടതയുടെ രൂക്ഷവിമര്‍ശനം ഏറ്റുവാങ്ങിയ ധനമന്ത്രി കെഎം മാണി രാജിവയ്ക്കണമെന്ന് കോണ്‍ഗ്രസ്‌ ഹൈക്കമാന്‍ഡ്.
  • മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കെപിസിസി പ്രസിഡന്റും തിരുവനന്തപുരത്തേയ്ക്ക് തിരിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍