UPDATES

മാണി ബജറ്റ് അവതരിപ്പിച്ചു

അഴിമുഖം പ്രതിനിധി

ധനമന്ത്രി കെ എം മാണിയുടെ ബജറ്റ് അവതരണത്തെക്കുറിച്ചുള്ള ആശങ്കകളും ആകാംക്ഷകളും നിലനില്‍ക്കെ സംസ്ഥാന ബജറ്റിന് മന്ത്രിസഭ അംഗീകാരം നല്‍കി. ബജറ്റിന് മുന്നോടിയായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കണ്ട് ബജറ്റിലെ പ്രധാന നിര്‍ദ്ദേശങ്ങള്‍ ധനമന്ത്രി കെ.എം മാണി ചര്‍ച്ച ചെയ്തു.

മാണിയെകൊണ്ട് ബജറ്റ് അവതരിപ്പിക്കില്ലെന്ന നിലപാടില്‍ നിന്ന് കടുകിടവ്യതിയാനം വരുത്താതെ പ്രതിപക്ഷം ഉറച്ചുനില്‍ക്കുകയാണ്. മാണിയെ കൊണ്ട് തന്നെ ബജറ്റ് അവതരിപ്പിച്ചിരിക്കുമെന്ന വാശി ഭരപക്ഷത്തിനുമുണ്ട്. സഭതാലമാകെ പ്രവചനാതീതമായ അന്തരീക്ഷം നിലനില്‍ക്കുകയാണ്.

അതേസമയം മാണിയുടെ സീറ്റിനു ചുറ്റും വനിത എംഎല്‍എമാര്‍ ഇരിപ്പുറപ്പിച്ചിട്ടുണ്ട്. മാണിയെ തടയാന്‍ ഇടതുപക്ഷത്തിന്റെ യുവ എം എല്‍ എ മാരുടെ അഞ്ചംഗ സംഘത്തെയും നിയോഗിച്ചിട്ടുണ്ട്. വി ശിവന്‍കുട്ടി എംഎല്‍എയുടെ നേതൃത്വത്തില്‍ വി എസ് സുനില്‍ കുമാര്‍, പി ശ്രീരാമകൃഷ്ണന്‍, ടി വി രാജേഷ്, ജെയിംസ് മാത്യു എന്നിവരാണ് ഇതിന് നിയോഗിക്കപ്പെട്ടിരിക്കുന്നത്. 

എന്നാല്‍ വാച്ച് ആന്‍ഡ് വാര്‍ഡും ഭരപക്ഷവും സഭയ്ക്കുള്ളില്‍ ധനമന്ത്രിക്ക് വലയം തീര്‍ക്കുമെന്നാണ് അറിയുന്നത്. വനിത എഎംഎല്‍എമാര്‍ സീറ്റ് വളഞ്ഞിരിക്കുന്നതിനാല്‍ മാണിയുടെ സീറ്റ് മാറ്റാനും സാധ്യത ഉണ്ട്.

വ്യാഴാഴ്ച നിയമസഭാനടപടികള്‍ സ്തംഭിപ്പിച്ച പ്രതിപക്ഷാംഗങ്ങള്‍, വി.എസ്.അച്യുതാനന്ദന്റെ നേതൃത്വത്തില്‍ നിയമസഭാഹാളില്‍ തങ്ങുകയാണ്. മന്ത്രിമാരും ഭരണകക്ഷിയംഗങ്ങളും വ്യാഴാഴ്ച സന്ധ്യക്ക് സഭയിലെത്തി. ഈ സാഹചര്യത്തില്‍ വെള്ളിയാഴ്ച രാവിലെതന്നെ സഭ പോര്‍മുഖമാകാം. ബജറ്റ് പ്രസംഗം വായിക്കാനാകാതെവന്നാല്‍ അത് മേശപ്പുറത്തുവെച്ചാലും അവതരിപ്പിച്ചതായി കണക്കാക്കും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍