UPDATES

പാര്‍ട്ടിക്കെന്നെ പൂര്‍ണ്ണ വിശ്വാസം-കെഎം മാണി

അഴിമുഖം പ്രതിനിധി

“ബാര്‍കോഴ എന്ന ഒരു സംഭവമേ നടന്നിട്ടില്ല. അതൊക്കെ വെറും കെട്ടിച്ചമക്കലുകള്‍ മാത്രമാണ്.  ബാര്‍ കോഴയെക്കുറിച്ചു ചര്‍ച്ച ചെയ്യാനായി മാത്രം ഒരു യോഗവും നടന്നിട്ടില്ല.” കേരളാ കോണ്‍ഗ്രസിന്റെ സ്റ്റിയറിംഗ് കമ്മിറ്റി മീറ്റിംഗിന് ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു കെ എം മാണി.  

കേരളാ കോണ്‍ഗ്രസ്സിനെതിരെ ഗൂഡാലോചന നടക്കുന്നുണ്ടെന്നും ഇതൊക്കെ അതിന്റെ ഭാഗമാണെന്നും മാണി ആരോപിച്ചു. തന്നില്‍ പാര്‍ട്ടിക്ക് പൂര്‍ണ്ണ വിശ്വാസമാണെന്നും  മാണി അവകാശപ്പെട്ടു. 

ഗൂഡാലോചനയെക്കുറിച്ച് അന്വേഷിക്കാന്‍ കമ്മറ്റിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും റിപ്പോര്‍ട്ട്‌ പുറത്തു വിടില്ല എന്നും കെ എം മാണി പറഞ്ഞു. നേരത്തെ റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന് പി സി ജോര്‍ജ്ജ് ആവിശ്യപ്പെട്ടിരുന്നു. പന്തളം സുധാകരന്‍ നടത്തിയ പരാമര്‍ശത്തെക്കുറിച്ച് തനിക്കറിയില്ലെന്ന് പറഞ്ഞ മാണി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റ്റ് നടത്തിയ പരാമര്‍ശത്തെയും ശക്തമായി വിമര്‍ശിച്ചു.

അതേ സമയം കേരളാ കോണ്‍ഗ്രസ് നടുക്കടലില്‍ മുങ്ങിക്കിടക്കുകയാണെന്നും രക്ഷിക്കാന്‍ നേതാക്കള്‍ ഇടപെടണമെന്നും സ്റ്റിയറിംഗ് കമ്മറ്റികള്‍ പ്രഹസനമാകരുതെന്നും പിസി ജോര്‍ജ് ആവശ്യപ്പെട്ടു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍