UPDATES

ബാബുവിന് എതിരെ മാണിയും ബിജുവിന്റെ മൊഴിയും

അഴിമുഖം പ്രതിനിധി

തനിക്ക് എതിരെ മൊഴിയില്ലെന്ന എക്‌സൈസ് മന്ത്രി കെ ബാബുവിന്റെ വാദം പൊളിയുന്നു. ബിജു രമേശ് 2015 മാര്‍ച്ച് 30-ന് ബാബുവിന് എതിരെ തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസട്രേറ്റിന് നല്‍കിയ മൊഴി പുറത്തു വന്നു. 164 അനുസരിച്ചാണ് ബാബു മൊഴി നല്‍കിയിരുന്നത്. മജിസ്‌ട്രേറ്റിന് ബിജു നല്‍കിയ മൊഴിയില്‍ തന്റെ പേരില്ലെന്ന് ബാബു പറഞ്ഞിരുന്നു. എന്നാല്‍ മൊഴിയില്‍ മന്ത്രിയുടെ പേരുള്ളതിന്റെ രേഖയാണ് പുറത്ത് വന്നത്.

അതേസമയം, ബാബുവിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് ബിജു രമേശ് ഹൈക്കോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നു. അന്വേഷണത്തിന് കോടതി മേല്‍നോട്ടം വഹിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടും.

ബാബുവിന് എതിരെയാണ് കൂടുതല്‍ തെളിവുകള്‍ എന്ന ആരോപണവുമായി കെ എം മാണി എംഎല്‍എ രംഗത്തെത്തി. താന്‍ കോഴ വാങ്ങിയെന്നത് കേട്ടുകേള്‍വി മാത്രമാണ് എന്ന് പറഞ്ഞ മാണി ബാബു ആവശ്യപ്പെട്ടത് പ്രകാരം നേരിട്ട് കോഴ നല്‍കിയെന്നാണ് ബിജു വെളിപ്പെടുത്തിയിരിക്കുന്നതെന്നും പറഞ്ഞു. എഎന്‍ഐക്ക് നല്‍കിയ അഭിമുഖത്തിലാണ് മാണി മന്ത്രി ബാബുവിന് എതിരെ രംഗത്ത് എത്തിയത്. എന്നാല്‍ ഇത് വിവാദമായതിനെ തുടര്‍ന്ന് മാണി വിശദീകരണവുമായി രംഗത്ത് എത്തി. ബാബുവിന് നല്ലത് വരണമെന്നും ബാബുവിന്റെ നന്മ മാത്രം ആഗ്രഹിക്കുന്ന ആളാണ് താനെന്നും മാണി പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍