UPDATES

അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചു; കെഎം മാണിയും പ്രതിപക്ഷവും സഭ ബഹിഷ്‌കരിച്ചു

അഴിമുഖം പ്രതിനിധി

അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് കെഎം മാണിയും പ്രതിപക്ഷവും നിയമസഭ ബഹിഷ്‌കരിച്ചു കാര്‍ഷികോല്‍പന്നങ്ങളുടെ വിലയിടിവ് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് കെഎം മാണി നല്‍കിയ അടിയന്തരപ്രമേയ നോട്ടിസാണ് തള്ളിയത്. തുടര്‍ന്ന് സഭയില്‍ നിന്നു ഇറങ്ങിപ്പോയ മാണിക്കൊപ്പം പ്രതിപക്ഷവും ഇറങ്ങുകയായിരുന്നു.

റബ്ബര്‍ വിലസ്ഥിരതാ ഫണ്ട് നിലച്ചെന്നും കര്‍ഷകരെ സംരക്ഷിക്കാനുള്ള പദ്ധതികള്‍ക്ക് മുഖ്യമന്ത്രി ഇടപെടണമെന്നും മാണി ആവശ്യപ്പെട്ടു. മുന്‍ കേന്ദ്ര ധനമന്ത്രി പി ചിദംബരത്തിന്റെ നയങ്ങളാണ് റബര്‍ ഇടിവിന് കാരണമായതെന്നും മാണി കുറ്റപ്പെടുത്തി.

റബ്ബറിന്റെ വിലയിടിവ് കാരണം കേന്ദ്ര സര്‍ക്കാരും ലോക വ്യാപാര സംഘടനയുടെ കരാറുമാണെന്ന് കൃഷി മന്ത്രി വിഎസ് സുനില്‍ കുമാര്‍ മറുപടി നല്‍കി. റബ്ബര്‍ ഇറക്കുമതി നിര്‍ത്താന്‍ സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ആശ്വാസനടപടികള്‍ക്കായി അനുവദിച്ച 500 കോടിയില്‍ 283 കോടി കര്‍ഷകര്‍ക്ക് നല്‍കിയെന്നും വി എസ് സുനില്‍കുമാര്‍ സഭയില്‍ വ്യക്തമാക്കി.

കാര്‍ഷികോല്‍പന്നങ്ങളുടെ വിലയിടിവ് ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ തയാറാണെന്നും നിയമസഭക്ക് പുറത്തുവെച്ച് കാര്യങ്ങള്‍ പരിഹരിക്കാനുള്ള ശ്രമത്തിലാണ്. ബന്ധപ്പെട്ടവരുടെ യോഗം ഉടന്‍ തന്നെ മുഖ്യമന്ത്രി വിളിക്കുമെന്നും കൃഷി മന്ത്രി കൂട്ടിച്ചേര്‍ത്തു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍