UPDATES

അന്വേഷണ റിപ്പോര്‍ട്ടുകള്‍ ചോരുന്നതെങ്ങനെ? ആഭ്യന്തര വകുപ്പിനോടുള്ള അതൃപ്തി അറിയിച്ച് മാണി

അഴിമുഖം പ്രതിനിധി

ബാര്‍ കോഴക്കേസിലെ അന്വേഷണ റിപ്പോര്‍ട്ടുകള്‍ ചോരുന്നത് ഗുരുതര പിഴവാണെന്നു ധനമന്ത്രി കെ എം മാണി. കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിനെ ലക്ഷ്യം വച്ചുകൊണ്ടുള്ള ഈ പ്രതികരണം ഇന്നലെ ബിജു രമേശിന്റെ ഡ്രൈവര്‍ അമ്പിളിയുടെ നുണ പരിശോധന ഫലം പുറത്തായതിനു പിന്നാലെയാണ്. മാണിക്ക് ബാര്‍ ഓണേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ പണം കൊടുക്കുന്നത് കണ്ടെന്ന അമ്പളിയുടെ മൊഴിയാണ് നുണ പരിശോധനയിലും ശരിയാണെന്നും തെളിഞ്ഞത്. ഫോറന്‍സിക് ലാബ് വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടാണ് പുറത്തായത്. ഇന്നലെ തന്നെ ഈ റിപ്പോര്‍ട്ട് ചോര്‍ന്നത് ഗൂഢാലോചനയുടെ ഫലമാണെന്നും ഇതില്‍ അന്വേഷണം നടത്തണമെന്നും കേരള കോണ്‍ഗ്രസ് എം നേതാക്കള്‍ പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് തനിക്കെതിരെ സര്‍ക്കാര്‍ തലത്തില്‍ ഗൂഢാലോചന നടക്കുന്നുണ്ടെന്ന സൂചന നല്‍കി മാണിയുടെ പ്രതികരണവും ഉണ്ടായിരിക്കുന്നത്.

ബാര്‍ കോഴക്കേസ് അന്വേഷണത്തില്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തിയ മാണി, വൈകി കിട്ടുന്ന നീതി നിഷേധിക്കപ്പെട്ട നീതിക്കു തുല്യമാണെന്നാണ് പറഞ്ഞത്. അന്വേഷണ റിപ്പോര്‍ട്ടുകള്‍ ചോരുന്നത് ഗുരുതരമായ പിഴവാണെന്നും ഇതേക്കുറിച്ച് ആഭ്യന്തര വകുപ്പ് അന്വേഷിക്കണമെന്നുമാണ് മാണിയുടെ ആവശ്യം. പൂര്‍ണമായ അന്വേഷണ റിപ്പോര്‍ട്ട് ലഭിക്കാനായി താന്‍ കാത്തിരിക്കുകയാണെന്നും യഥാസമയം ഈ വിഷയത്തില്‍ തന്റെ പ്രതികരണം ഉണ്ടാകുമെന്നും ധനമന്ത്രി മാധ്യമങ്ങളോട് അറിയിച്ചു.

അതേസമയം മാണിയുടെ സംസാരത്തിന്റെ മുന നീണ്ട ആഭ്യന്തര വകുപ്പ് മന്ത്രിയെ സംരക്ഷിച്ചുകൊണ്ട് കെപിസിസി വക്താവ് അജയ് തറയില്‍ രംഗത്തുവന്നു. ആഭ്യന്തരവകുപ്പിന്റെ നെഞ്ചത്ത് കുതിര കയറാന്‍ ആരും നോക്കണ്ടെന്നും മുഖ്യ വികൃതമായതിന് കണ്ണാടി തല്ലിപ്പൊട്ടിക്കാന്‍ ശ്രമിക്കണ്ടെന്നുമായിരുന്നു മാണിക്കുള്ള പരോക്ഷ മറുപടിയായി തറയില്‍ പറഞ്ഞത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍