UPDATES

ജോര്‍ജിനോട് വിട്ടു വിട്ടുവീഴ്ചയില്ലെന്ന് മാണി, തന്നെ ശിക്ഷിക്കാന്‍ മാണി ആരാണെന്ന് ജോര്‍ജ്

അഴിമുഖം പ്രതിനിധി

ജോര്‍ജിന് നല്‍കിയ ചീഫ് വിപ്പ് സ്ഥാനം പാര്‍ട്ടി തിരിച്ചെടുക്കുന്നുവെന്ന് കേരള കോണ്‍ഗ്രസ് എം ചെയര്‍മാനും ധനമന്ത്രിയുമായി കെ എം മാണി. ജോര്‍ജിന്റെ കാര്യത്തില്‍ ഇനി വിട്ടുവീഴ്ച്ചയില്ലെന്നും മാണി വ്യക്തമാക്കി. ജോര്‍ജിനെ പലതവണ താക്കീടു ചെയ്തിട്ടും ഫലമുണ്ടായില്ല. ഇതിനൊരു ചെറിയ ശിക്ഷ നല്‍കുകയാണ്.നാലു വര്‍ഷമായി ജോര്‍ജ് യുഡിഎഫിനെ ശിഥിലമാക്കാനുള്ള പ്രവര്‍ത്തികളാണ് ചെയ്തുകൊണ്ടിരിക്കുന്നത്. 8 എംഎല്‍എംമാരും ഒന്നിച്ചാണ് ജോര്‍ജിനെതിരായുള്ള തീരുമാനം എടുത്തത്. ഇക്കാര്യം താനും പി ജെ ജോസഫും ചേര്‍ന്നാണ് മുഖ്യമന്ത്രിയെ അറിയിച്ചത്. ചീഫ് വിപ്പ് സ്ഥാനം തിരിച്ചെടുക്കുന്നകാര്യത്തില്‍ ഉടന്‍ തീരുമാനമെടുക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിട്ടുണ്ട്. അദ്ദേഹം വിദേശത്ത് പോയിവന്നാലുടന്‍ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകും.ജോര്‍ജിനെതിരെ നടപടിയെടുക്കുന്ന കാര്യം പരസ്യമായി പ്രസ്താവിച്ചതോടെ ഇക്കാര്യത്തില്‍ ഒട്ടുംപിന്നോട്ടില്ലെന്ന വ്യക്തമായ സൂചനയാണ് മാണി നല്‍കിയിരിക്കുന്നത്. 

എന്നാല്‍ മാണിയുടെ പ്രസ്താവനയ്‌ക്കെതിരെ അതിശക്തമായി ജോര്‍ജും പ്രതികരിച്ചു. തന്നെ ശിക്ഷിക്കാന്‍ മാണി തന്റെ അപ്പനാണോയെന്നാണ് ജോര്‍ജ് ചോദിച്ചത്. മാണി മര്യാദ കാണിച്ചാല്‍ സ്‌നേഹത്തോടെ പിരിയാമെന്നും അതല്ലാതെ തന്നെ ഒന്നും കാണിച്ച് പേടിപ്പിക്കാന്‍ നോക്കരുതെന്നും ജോര്‍ജ് മാണിക്കുള്ള മറുപടിയായി പറഞ്ഞു.തന്റെ രാഷ്ട്രീയ ജീവിതത്തില്‍ മാണിയെ കൊണ്ട് ഒരു ഗുണവും ഉണ്ടായിട്ടില്ല. മാണിയുടെ കയ്യിലിരിപ്പ് ദോഷം ചെയ്യുമെന്നും ജോര്‍ജ് താക്കീത് നല്‍കി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍