UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കൊച്ചി മെട്രോയ്ക്കായി രാപ്പകല്‍ പണിയെടുത്തവര്‍ക്ക് സദ്യയൊരുക്കി കെഎംആര്‍എല്‍

സദ്യയ്‌ക്കൊപ്പം തൊഴിലാളികള്‍ക്കായി വിവിധ കലാപരിപാടികളും സംഘടിപ്പിച്ചു

കൊച്ചി മെട്രോ ഈമാസം 17ന് ഉദ്ഘാടനം ചെയ്യാനിരിക്കെ പദ്ധതി യാഥാര്‍ത്ഥ്യമാക്കിയ തൊഴിലാളികള്‍ക്ക് നന്ദിയും കടപ്പാടും അറിയിച്ച് കെഎംആര്‍എല്‍. മെട്രോ ഓടിത്തുടങ്ങുന്നതിന് മുമ്പായി തൊഴിലാളികള്‍ക്ക് സദ്യയൊരുക്കുകയായിരുന്നു ഇന്ന് കെഎംആര്‍എല്‍ ചെയ്തത്. സദ്യയ്‌ക്കൊപ്പം തൊഴിലാളികള്‍ക്കായി വിവിധ കലാപരിപാടികളും സംഘടിപ്പിച്ചു.

കെഎംആര്‍എല്‍ എംഡി ഏലിയാസ് ജോര്‍ജ്ജ് ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരും ചടങ്ങില്‍ പങ്കെടുത്തു. എറണാകുളം ടിഡി റോഡിലെ എസ്എസ് കലാമന്ദറില്‍ വച്ചായിരുന്നു പരിപാടികള്‍ സംഘടിപ്പിച്ചത്. തുടര്‍ന്ന് ജീവനക്കാര്‍ മെസേജ് ബോര്‍ഡില്‍ തങ്ങളുടെ പേരുകള്‍ എഴുതിവച്ചു.

ഈമാസം 17ന് കലൂര്‍ ജവഹര്‍ലാല്‍ നെഹ്രു സ്റ്റേഡിയത്തില്‍ വച്ചാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചി മെട്രോ ഉദ്ഘാടനം ചെയ്യുന്നത്. നിലവില്‍ ആലുവ മുതല്‍ പാലാരിവട്ടം വരെയായിരിക്കും മെട്രോ സര്‍വീസ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍