UPDATES

കൊച്ചി-കൊയമ്പത്തൂര്‍ പാചക വാതക പൈപ്പ് ലൈന്‍; കേന്ദ്ര വനം-പരിസ്ഥിതി വകുപ്പിന്‍റെ പച്ചക്കൊടി

കേരള-തമിഴ്നാട് സംസ്ഥാനങ്ങളുടെ അനുമതി ലഭിച്ചിട്ടും എങ്ങുമെത്താതെ കിടന്ന കൊച്ചി- കോയമ്പത്തൂര്‍ പൈപ്പ് ലൈന്‍ പദ്ധതിക്ക് കേന്ദ്ര വനം പരിസ്ഥിതി വകുപ്പിന്‍റെ അനുമതി ലഭിച്ചു. കൊച്ചിന്‍ റിഫൈനറിയില്‍ നിന്നും തുടങ്ങി കോയമ്പത്തൂരില്‍ അവസാനിക്കുന്ന ഈ പൈപ്പ് ലൈന് 237കിലോ മീറ്റര്‍ ദൈര്‍ഘ്യമാണ് ഉണ്ടാവുക. ഇതിലെ 187കിലോമീറ്റര്‍ കൊച്ചി, തൃശൂര്‍, പാലക്കാട് വഴിയാണ് കടന്നു പോകുന്നത്. വര്‍ഷം 1.2 മില്ല്യണ്‍ ടണ്‍ പാചകവാതകം കൈമാറ്റം ചെയ്യാവുന്ന ഈ പൈപ്പ് ലൈന്‍ അടക്കമുള്ള ബിപിസിഎല്‍ റിഫൈനറി വികസന പദ്ധതിക്ക് 20000കോടിയാണ് മുടക്കു മുതല്‍. ഏറെ നാളുകളായി നിര്‍ജ്ജീവമായി കിടന്നിരുന്ന ഈ പദ്ധതിക്ക് കേന്ദ്ര വനം പരിസ്ഥിതി വകുപ്പിന്‍റെ അനുമതിയോടെ വീണ്ടും ജീവന്‍ വച്ചിരിക്കയാണ്‌.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍