UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കാത്തിരിപ്പ് അവസാനിച്ചു; കൊച്ചി മെട്രോയ്ക്ക് യാത്രാനുമതി

ചെന്നൈ, ബംഗളൂരു മെട്രോകളേക്കാള്‍ സുരക്ഷിതമാണ് കൊച്ചി മെട്രോയെന്ന് കേന്ദ്ര മെട്രോ റെയില്‍ സുരക്ഷ കമ്മിഷണര്‍

കേരളത്തിന്റെ ഏറെ നാളായുള്ള കാത്തിരിപ്പ് പരിഹാരമായി കൊച്ചി മെട്രോയ്ക്ക് യാത്രാനുമതി ലഭിച്ചു. കേന്ദ്ര മെട്രോ റെയില്‍ സുരക്ഷ കമ്മിഷണറാണ് യാത്രാനുമമതി നല്‍കിയത്.

സുരക്ഷ പരിശോധന തൃപ്തികരമായതിനാലാണ് അനുമതി ലഭിച്ചത്. കഴിഞ്ഞയാഴ്ചയാണ് സുരക്ഷ പരിശോധന പൂര്‍ത്തിയായത്. ഇതോടെ എത്രയും വേഗം തന്നെ കൊച്ചി മെട്രോയെന്ന സ്വപ്‌നം സാധ്യമാകുമെന്ന് ഉറപ്പായി.

ചെന്നൈ, ബംഗളൂരു മെട്രോകളേക്കാള്‍ സുരക്ഷിതമാണ് കൊച്ചി മെട്രോയെന്ന് നേരത്തെ തന്നെ കേന്ദ്ര മെട്രോ റെയില്‍ സുരക്ഷ കമ്മിഷന്‍ വ്യക്തമാക്കിയിരുന്നുയ ആലുവ മുതല്‍ പാലാരിവട്ടം വരെയുള്ള 13.20 കിലോമീറ്റര്‍ ദൂരത്തില്‍ മട്രോ റെയിലിനുള്ള അനുമതിയാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്.

മെട്രോയുടെ മുട്ടം ഡിപ്പോയും 11 സ്‌റ്റേഷനുകളും സുരക്ഷ സംഘം പരിശോധിച്ചു. പ്രശംസനീയമാണ് കൊച്ചി മെട്രോയുടെ നിര്‍മ്മാണമെന്നാണ് സംഘം വിലയിരുത്തിയിരിക്കുന്നത്. സ്റ്റേഷനുകളില്‍ സിസിടിവി ക്യാമറകളും അറിയിപ്പ് ബോര്‍ഡുകളും സ്ഥാപിക്കണമെന്ന് സംഘം ആവശ്യപ്പെട്ടിട്ടുണ്ട്. ഒരാഴ്ചയ്ക്കകം തന്നെ ഇവ സ്ഥാപിക്കുമെന്ന് മെട്രോയുടെ നിര്‍മാണ ചുമതയുള്ള കൊച്ചി മെട്രോ റയില്‍ ലിമിറ്റഡ്(കെഎംആര്‍എല്‍) അറിയിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍